Latest News

രോഗം സ്ഥിരീകരിച്ചവർ രണ്ടായിരത്തിൽ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെ

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. മറ്റെല്ലാ ജില്ലകളിലും മുന്നൂറിൽ കുറവാണ് പുതിയ രോഗികൾ

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടായിരത്തിൽ കുറവ് കോവിഡ് രോഗബാധകളാണ് റിപ്പോർട്ട് ചെയ്തത്. മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന രോഗബാധയിൽ ഈ നിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് സംസ്ഥാനത്ത് 1938 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അഞ്ച് ശതമാനത്തിൽ താഴെയാണ് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ്. സംസ്ഥാനത്തെ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇത്.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 380 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ ജില്ലകളിലും മുന്നൂറിൽ കുറവാണ് പുതിയ രോഗികൾ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 35 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker-സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 47,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,08,972 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4210 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 124 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, എറണാകുളം 3, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,15,22,279 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • കോഴിക്കോട് 380
  • മലപ്പുറം 241
  • എറണാകുളം 240
  • കണ്ണൂര്‍ 198
  • ആലപ്പുഴ 137
  • കൊല്ലം 128
  • തിരുവനന്തപുരം 118
  • തൃശൂര്‍ 107
  • കോട്ടയം 103
  • കാസര്‍ഗോഡ് 71
  • പത്തനംതിട്ട 62
  • വയനാട് 62
  • പാലക്കാട് 56
  • ഇടുക്കി 35

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • കോഴിക്കോട് 361
  • മലപ്പുറം 237
  • എറണാകുളം 229
  • കണ്ണൂര്‍ 175
  • ആലപ്പുഴ 133
  • കൊല്ലം 125
  • തിരുവനന്തപുരം 74
  • തൃശൂര്‍ 104
  • കോട്ടയം 93
  • കാസര്‍ഗോഡ് 53
  • പത്തനംതിട്ട 53
  • വയനാട് 57
  • പാലക്കാട് 17
  • ഇടുക്കി 32

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 171
  • കൊല്ലം 244
  • പത്തനംതിട്ട 488
  • ആലപ്പുഴ 417
  • കോട്ടയം 256
  • ഇടുക്കി 40
  • എറണാകുളം 500
  • തൃശൂര്‍ 272
  • പാലക്കാട് 135
  • മലപ്പുറം 377
  • കോഴിക്കോട് 341
  • വയനാട് 27
  • കണ്ണൂര്‍ 158
  • കാസര്‍ഗോഡ് 49

2,07,915 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,07,915 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,00,756 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7159 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 711 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആകെ 367 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ ആകെ 367 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ആലപ്പുഴയിൽ 133പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ 137 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 133പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 417പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 75210 പേർ രോഗ മുക്തരായി. 3128പേർ ചികിത്സയിൽ ഉണ്ട്.

എറണാകുളത്ത് 240 പേർക്ക് രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 240 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 229, ഉറവിടമറിയാത്തവർ – 5, ആരോഗ്യ പ്രവർത്തകർ- 3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

ഇന്ന് 500 പേർ രോഗ മുക്തി നേടി. ഇന്ന് 1044 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1972 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

തൃശ്ശൂരിൽ 107 പേർക്ക് കൂടി കോവിഡ്, 272 പേർ രോഗമുക്തരായി.

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച 107 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 272 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3606 ആണ്. തൃശ്ശൂർ സ്വദേശികളായ 57 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98,819 ആണ്. 94,531 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ 241 പേര്‍ക്ക് രോഗബാധ 377 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച 241 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും തിരിച്ചെത്തിയ ഓരോരുത്തര്‍ക്കും വൈറസ് ബാധ കണ്ടെത്തി. 377 പേരാണ് ജില്ലയില്‍ തിങ്കളാഴ്ച വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്.

1,14,781 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 19,987 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,642 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap march 1 updates

Next Story
1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3475 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com