തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 1412 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3030 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആണ്. .39,236 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 245 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ ജില്ലകളിലും ഇരുന്നൂറിൽ കുറവാണ് പുതിയ രോഗബാധകൾ.
Kerala Covid-19 Tracker-കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 39,236 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,34,895 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4312 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 2, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അതേ സമയം യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,19,31,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസര്‍ഗോഡ് 48, പത്തനംതിട്ട 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
കോഴിക്കോട് 229, കൊല്ലം 139, തിരുവനന്തപുരം 86, എറണാകുളം 130, മലപ്പുറം 127, ഇടുക്കി 100, തൃശൂര്‍ 83, കണ്ണൂര്‍ 65, കോട്ടയം 73, ആലപ്പുഴ 76, പാലക്കാട് 26, കാസര്‍ഗോഡ് 45, പത്തനംതിട്ട 42, വയനാട് 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 153, കൊല്ലം 467, പത്തനംതിട്ട 131, ആലപ്പുഴ 217, കോട്ടയം 186, ഇടുക്കി 44, എറണാകുളം 329, തൃശൂര്‍ 304, പാലക്കാട് 106, മലപ്പുറം 249, കോഴിക്കോട് 527, വയനാട് 104, കണ്ണൂര്‍ 121, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
1,68,505 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,68,505 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,993 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5512 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആകെ 356 ഹോട്ട് സ്‌പോട്ടുകൾ
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം തുടരുന്നു; പുതിയ ബാച്ച് എത്തിയില്ലെങ്കിൽ വാക്സിനേഷൻ മുടങ്ങും
സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം തുടരുന്നു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ വാക്‌സിൻ ക്ഷാമം കുത്തിവയ്പ് പ്രക്രിയയെ ബാധിച്ചു. സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പുതിയ ബാച്ച് വാക്സിൻ ഉടൻ എത്തിയില്ലെങ്കിൽ സംസ്ഥാനത്ത് പലയിടത്തും നാളെ മുതൽ വാക്സിനേഷൻ പൂർണമായി മുടങ്ങും.
കോഴിക്കോട് ജില്ലയിൽ ഇന്ന് സർക്കാർ ആശുപത്രികൾ വഴി തിരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. കോഴിക്കോട് 400ന് പകരം നൽകുന്നത് 100 ഡോസുകൾ മാത്രമാണ്. വിവിധ ആശുപത്രികളിലെത്തിയ 60 വയസ്സിന് മുകളിൽ പ്രായമുള്ള നിരവധി പേർ വാക്സിൻ കിട്ടാതെ മടങ്ങിപ്പോയി.
കൂടുതൽ സർക്കാർ, സ്വകാര്യ ആശുപത്രികളെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കുത്തിവയ്പുകളുടെ എണ്ണം കുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് മാത്രം വാക്‌സിനേഷൻ നൽകിയാൽ മതിയെന്നാണ് നിർദേശം. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേര് പറഞ്ഞ് നിരവധിയാളുകളാണ് അനധികൃതമായി വാക്‌സിൻ സ്വീകരിക്കുന്നത്.