ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെ; സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത് 40,867 പേർ

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 253 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4039 പേർ രോഗമുക്തി നേടി. 40,867 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,948 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04 ആണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 5.41 ആയിരുന്നു ശനിയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 40,867 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,31,865 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4300 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 253 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, പാലക്കാട് 3, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Read More: രാജ്യത്ത് പുതിയ കോവിഡ് തരംഗത്തിന്റെ ആശങ്ക പടർത്തി രോഗബാധകൾ വർധിക്കുമ്പോൾ

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,948 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,18,92,875 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 308, എറണാകുളം 115, തൃശൂര്‍ 204, മലപ്പുറം 170, തിരുവനന്തപുരം 116, കൊല്ലം 163, കണ്ണൂര്‍ 108, ആലപ്പുഴ 150, കോട്ടയം 136, പത്തനംതിട്ട 101, കാസര്‍ഗോഡ് 88, പാലക്കാട് 27, വയനാട് 43, ഇടുക്കി 42 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 205, കൊല്ലം 344, പത്തനംതിട്ട 419, ആലപ്പുഴ 283, കോട്ടയം 238, ഇടുക്കി 139, എറണാകുളം 784, തൃശൂര്‍ 462, പാലക്കാട് 103, മലപ്പുറം 286, കോഴിക്കോട് 388, വയനാട് 71, കണ്ണൂര്‍ 195, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

1,71,616 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,922 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5694 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 656 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആകെ 356 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം; അനര്‍ഹര്‍ വാക്‌സിൻ എടുക്കുന്നതായി ആരോപണം

തിരുവനന്തപുരം ജില്ലയില്‍ വാക്‌സിന്‍ ലഭ്യതക്കുറവ്. വാക്‌സിന്‍ കിട്ടാതെ മുതിര്‍ന്ന പൗരന്‍മാരില്‍ പലരും മടങ്ങി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി തുടങ്ങിയ പേരുപറഞ്ഞ് അനര്‍ഹരായ പലരും വാക്‌സിന്‍ കുത്തിവെപ്പ് നടത്തി എന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം. സ്വകാര്യ ആശുപത്രികളില്‍ താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കു പോലും വാക്‌സിന്‍ ലഭിക്കില്ല.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയെത്തിയ പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശം നല്‍കി. വാക്‌സിന്‍ ക്ഷാമത്തെത്തുടര്‍ന്ന് സ്വാകാര്യ ആശുപത്രികളിലേക്കുള്ള വിതരണം നിര്‍ത്തിയിരിക്കുകയാണ്.

കണക്കുകള്‍ പ്രകാരം യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് മുപ്പതിനായിരത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ 60000 ത്തിലേറെ പേര്‍ ഈ വിഭാഗത്തില്‍ വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി പതിനായിരം പേര്‍ക്കുള്ള വാക്‌സിന്‍ മാത്രമാണ് മിച്ചമുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap march 07 updates

Next Story
Kerala Bhagyamithra BM 4 Lottery Result: ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് പൂർത്തിയായി; വിജയികളെ അറിയാംkerala lottery, kerala lottery results, kerala lottery result 2020, kerala bhagyamithra lottery, kerala bhagyamithra lottery results, kerala bhagyamithra lottery result, kerala bhagyamithra lottery prize, kerala bhagyamithra lottery prize money, kerala bhagyamithra lottery monthly, kerala bhagyamithra lottery, kerala lottery news, kerala lottery result, Bhagyamithra monthly lottery, Bhagyamithra monthly lottery price, Bhagyamithra monthly lottery results, Bhagyamithra lottery, Bhagyamithra lottery rate, Bhagyamithra lottery price, Bhagyamithra lottery draw date, kerala Bhagyamithra result, kerala Bhagyamithra lottery result, kerala lottery results Bhagyamithra, Bhagyamithra result, ഭാഗ്യമിത്ര ലോട്ടറി, ഭാഗ്യമിത്ര നറുക്കെടുപ്പ്, ഭാഗ്യമിത്ര നവംബർ 2020, ഭാഗ്യമിത്ര November 2020 result, ഭാഗ്യമിത്ര result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com