രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് മരണം നൂറ് കടന്നു

പ്രതിദിന കോവിഡ് കേസുകളിലും തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
A swab is been taken at a BMC medical facility for a Covid19 Rapid test in Mumbai. Express Photo by Amit Chakravarty 16-10-2020, Mumbai

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേര്‍ രാജ്യത്ത് മരണമടഞ്ഞു. ഫെബ്രുവരി 28ന് ശേഷമാണ് വീണ്ടും പ്രതിദിന കോവിഡ് മരണം 100 കടക്കുന്നത്. പ്രതിദിന കോവിഡ് കേസുകളിലും തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 13,819 രോഗബാധിതര്‍ ആശുപത്രി വിട്ടതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ സംഖ്യ ഒരു കോടി എട്ട് ലക്ഷം കടന്നു.

Read More: ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകും,കേരളം ബാലികേറാമലയല്ല: കെ.സുരേന്ദ്രൻ

ഏറ്റവും കൂടുതല്‍ പ്രതിദിന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,998 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഡല്‍ഹിയില്‍ ഏതാനും ആഴ്ചകളായി കുറഞ്ഞു നിന്ന കോവിഡ് നില വീണ്ടും വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

അതേസമയം, രണ്ടാം ഘട്ട വാക്‌സിനേഷന്‍ രാജ്യത്ത് ഊര്‍ജിതമായി നടക്കുകയാണ്. നിലവില്‍ കോവിന്‍ പോര്‍ട്ടലിലുളള സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap march 05 updates

Next Story
കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പൊലീസ് കേസെടുക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com