തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5606 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്.

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണ്. ഞായറാഴ്ച ഇത് 12ന് മുകളിലെത്തിയിരുന്നു. 12.48 ആണ് ഞായറാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. വെള്ളി ശനി ദിവസങ്ങളിൽ 11ന് മുകളിലായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച- 11.40, വെള്ളിയാഴ്ച- 11.63 എന്നിങ്ങനെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച 11.08 ശതമാനവും വ്യാഴാഴ്ച 10.34 ശതമാനവും ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്, 487 പേർക്ക്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്, 42 പേർക്ക്. കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,19,156 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Read More: 3361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5606 പേർക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,89,304 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • എറണാകുളം 487
 • കോഴിക്കോട് 439
 • കൊല്ലം 399
 • തിരുവനന്തപുരം 313
 • കോട്ടയം 311
 • തൃശൂര്‍ 301
 • ആലപ്പുഴ 271
 • മലപ്പുറം 220
 • പാലക്കാട് 162
 • ഇടുക്കി 117
 • പത്തനംതിട്ട 117
 • കണ്ണൂര്‍ 115
 • വയനാട് 67
 • കാസര്‍ഗോഡ് 42

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം 468
 • കോഴിക്കോട് 418
 • കൊല്ലം 395
 • തിരുവനന്തപുരം 223
 • കോട്ടയം 278
 • തൃശൂര്‍ 289
 • ആലപ്പുഴ 260
 • മലപ്പുറം 212
 • പാലക്കാട് 84
 • ഇടുക്കി 108
 • പത്തനംതിട്ട 105
 • കണ്ണൂര്‍ 68
 • വയനാട് 58
 • കാസര്‍ഗോഡ് 3

ഇന്ന് രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം 202
 • കൊല്ലം 1814
 • പത്തനംതിട്ട 253
 • ആലപ്പുഴ 487
 • കോട്ടയം 439
 • ഇടുക്കി 357
 • എറണാകുളം 616
 • തൃശൂര്‍ 222
 • പാലക്കാട് 145
 • മലപ്പുറം 383
 • കോഴിക്കോട് 390
 • വയനാട് 63
 • കണ്ണൂര്‍ 191
 • കാസര്‍ഗോഡ് 44

17 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3624 ആയി.

2,14,211 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,095 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,116 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1366 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതിയ ഒരു ഹോട്ട്സ്പോട്ട്

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വലിയ പറമ്പ് (കണ്ടൈന്‍മെന്റ് വാര്‍ഡ് 1) ആണ് പുതിയ ഹോട്ട് സ്‌പോട്ട്. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ നിലവില്‍ ആകെ 408 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 313 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 202 പേര്‍ രോഗമുക്തരായി. നിലവില്‍ 4,177 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 223 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ നാലുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

കോട്ടയത്ത് 311 പേര്‍ക്ക് കോവിഡ്; 309 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 309 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2155 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 168 പുരുഷന്‍മാരും 123 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

439 പേര്‍ രോഗമുക്തരായി. 6621 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 64247 പേര്‍ കോവിഡ് ബാധിതരായി. 57480 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15295 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 117 പേർക്ക് രോഗബാധ

ഇടുക്കി ജില്ലയിൽ ഇന്ന് 117 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 108 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 487 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 468 പേർ, രോഗഉറവിടമറിയാത്ത 10 പേർ, അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 616 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3507 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശ്ശൂരില്‍ 301 പേര്‍ക്ക് കോവിഡ്; 222 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 301 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 222 പേര്‍ രോഗമുക്തരായി.ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 301 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5079 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 103 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 84,820 ആണ്. 79,181 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പാലക്കാട് 145 പേര്‍ക്ക് രോഗമുക്തി; 162 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 84 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 75 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വന്ന ഒരാൾ, രണ്ട് ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 145 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 220 പേർക്ക് രോഗബാധ; 383 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ 220 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 383 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 212പേർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾ, ഉറവിടമറിയാതെ രോഗബാധിതരായ ഏഴുപേർ എന്നിവർ ഉൾപ്പെടുന്നു.

ജില്ലയിൽ 4,282 പേർ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നു. ഇതുവരെ ജില്ലയില്‍ 97,991 പേർ രോഗമുക്തരായി.

കോഴിക്കോട്ട് 439 പേര്‍ക്ക് കോവിഡ്; രോഗമുക്തി 390 പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 439 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 424 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3514 പേരെ പരിശോധനക്ക് വിധേയരാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 390 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 67 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22023 ആയി. 18368 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 134 മരണം. നിലവില്‍ 3521 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2950 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25921 ആയി. ചികിത്സയിലുണ്ടായിരുന്ന 45 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 891 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് 13,203 പേർക്കുകൂടി കോവിഡ്; ആകെ മരണം 1,53,470

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,203 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,67,736 ആയി ഉയർന്നു. 1,84,182 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കേരളത്തിലാണ് ഇന്നലെയും ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 6036 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ത്യയിൽ 13,298 പേർകൂടി രോഗമുക്തരായി. 24 മണിക്കൂറിനിടെ 131 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 1,03,30,084 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ മരണസംഖ്യ 1,53,470 ആണ്.

Also Read: മുഴുവൻ അധ്യാപകരും എത്തണം; സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ

കേരളത്തിൽ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് പുതിയതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3607 ആയി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിൻ വിതരണം ഇന്ത്യയിൽ പുരോഗമിക്കുകയാണ്. ശനിയാഴ്ച വരെ 16 ലക്ഷത്തിലധികം പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ചയാണ് വാക്സിൻ വിതരണം ഇന്ത്യയിൽ ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.