തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6960 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 499 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5283 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ആണ്.
തുടർച്ചയായ രണ്ടാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച 11.63 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച മുതൽ നാല് ദിവസമായി സംസ്ഥാനത്ത് 10 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച 11.08 ശതമാനവും വ്യാഴാഴ്ച 10.34 ശതമാനവും ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.
ഇന്ന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. ആയിരത്തിലധികമാണ് ജില്ലയിൽ പുതിയ രോഗികൾ. 1083 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കോവിഡ്
കേരളത്തിൽ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,08,377 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3587 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 499 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, തിരുവനന്തപുരം, തൃശൂര്‍, വയനാട് 6 വീതം, എറണാകുളം 5, കൊല്ലം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
Read More: സംസ്ഥാനത്തെ സ്കൂളുകളിൽ കൂടുതൽ ഇളവുകൾ
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,10,023 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
- എറണാകുളം 1083
- കോഴിക്കോട് 814
- കോട്ടയം 702
- കൊല്ലം 684
- പത്തനംതിട്ട 557
- മലപ്പുറം 535
- തിരുവനന്തപുരം 522
- ആലപ്പുഴ 474
- തൃശൂര്‍ 401
- കണ്ണൂര്‍ 321
- വയനാട് 290
- ഇടുക്കി 256
- പാലക്കാട് 234
- കാസര്‍ഗോഡ് 87
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- എറണാകുളം 992
- കോഴിക്കോട് 791
- കോട്ടയം 676
- കൊല്ലം 673
- പത്തനംതിട്ട 509
- മലപ്പുറം 515
- തിരുവനന്തപുരം 345
- ആലപ്പുഴ 465
- തൃശൂര്‍ 388
- കണ്ണൂര്‍ 245
- വയനാട് 276
- ഇടുക്കി 245
- പാലക്കാട് 136
- കാസര്‍ഗോഡ് 83
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം 428
- കൊല്ലം 195
- പത്തനംതിട്ട 328
- ആലപ്പുഴ 390
- കോട്ടയം 403
- ഇടുക്കി 328
- എറണാകുളം 1038
- തൃശൂര്‍ 412
- പാലക്കാട് 178
- മലപ്പുറം 575
- കോഴിക്കോട് 534
- വയനാട് 142
- കണ്ണൂര്‍ 226
- കാസര്‍ഗോഡ് 106
2,11,824 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,889 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,935 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1282 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (10, 18), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 9, 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഇന്ന് 522 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 428 പേര് രോഗമുക്തരായി. നിലവില്‍ 4,019 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 345 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ആറുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
പത്തനംതിട്ടയില്‍ 540 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര് വിദേശത്ത് നിന്നും വന്നവരും, നാലു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 540 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.
ആലപ്പുഴയിൽ 465 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
ഇന്ന് ആലപ്പുഴ ജില്ലയിൽ 474 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 5 പേർ വിദേശത്തു നിന്നും എത്തിയതാണ് . 465 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 390 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 61114 പേർ രോഗ മുക്തരായി. 4369 പേർ ചികിത്സയിൽ ഉണ്ട്.
കോട്ടയത്ത് 702 പേര്‍ക്ക് കോവിഡ്; 699 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 699 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര് രോഗബാധിതരായി. പുതിയതായി 4550 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 338 പുരുഷന്മാരും 286 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 403 പേര് രോഗമുക്തരായി. 6445 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 63311 പേര് കോവിഡ് ബാധിതരായി. 56700 പേര് രോഗമുക്തി നേടി.
ഇടുക്കിയിൽ 256 പേർക്ക് കോവിഡ്; 328 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയിൽ ഇന്ന് 256 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 245 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 9 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 328 പേർ ഇന്ന് രോഗമുക്തി നേടി.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്
എറണാകുളം ജില്ലയിൽ ഇന്ന് 1083 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 992 പേർ, രോഗ ഉറവിടമറിയാത്ത 80 പേർ, അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 1038 പേർ രോഗ മുക്തി നേടി.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7077 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
തൃശ്ശൂരില്‍ 401 പേര്‍ക്ക് കൂടി കോവിഡ്; 412 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 401 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 412 പേര് രോഗമുക്തരായി. ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 388 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4955 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 84,083 ആണ്. 78,576 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
പാലക്കാട് 234 പേര്‍ക്ക് കോവിഡ്
പാലക്കാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 92 പേര്, ഇതര സംസ്ഥാനത്ത് നിന്നു വന്ന നാലു പേർ, രണ്ട് ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 178 പേര് രോഗമുക്തി നേടി.
മലപ്പുറത്ത് 575 പേർക്ക് രോഗമുക്തി; 535 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച 535 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 515 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 16 പേരും രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്നും മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്. 575 പേര് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 97,052 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്.
കോഴിക്കോട്ട് 814 പേർക്ക് രോഗബാധ
കോഴിക്കോട് ജില്ലയില്‍ ഇന്ന് 814 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 792 പേര്‍ക്കാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. 6463 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 534 പേര് കൂടി രോഗമുക്തി നേടി.
കോവാക്സിനും കേരളത്തിലേക്ക്; തൽക്കാലം വിതരണം ചെയ്യേണ്ടതില്ലെന്ന് സർക്കാർ
കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കോവാക്സിനും കേരളത്തിലേക്ക്. ഭാരത് ബയോ ടെക് നിർമിക്കുന്ന കോവാക്സിന്റെ 37000 ഡോസാണ് ഇന്ന് കേരളത്തിലെത്തുന്നത്. എന്നാൽ തൽക്കാലം കോവാക്സിൻ വിതരണം ചെയ്യേണ്ടന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
Also Read: ഇന്ധനവിലയിൽ ഇന്നും വർധനവ്; തിരുവനന്തപുരത്ത് പെട്രോളിന് 87.63 രൂപ
പരീക്ഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കോവാക്സിൻ ഇപ്പോൾ വിതരണം ചെയ്യേണ്ടെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. റജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഷീല്‍ഡ് നല്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. 7,94000 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ച് കിട്ടിയത്.
Also Read: വീണ്ടും ജനിതകമാറ്റം വന്ന വൈറസ് ബാധ സ്ഥീരികരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11ന് മുകളിൽ
അതേസമയം, കോവാക്സിൻ സംസ്ഥാനം സ്വീകരിക്കും. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിൻ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിൻ തിരുവനന്തപുരം മേഖല വാക്സിൻ സെന്ററില്‍ സൂക്ഷിക്കും. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.