Latest News

എറണാകുളത്തും കോട്ടയത്തും രോഗവ്യാപനം രൂക്ഷം; ബ്രിട്ടനിൽ നിന്നെത്തിയ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

63,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്, 7,17,311 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

bangalore, bangalore news, indian express news, coronavirus, coronavirus mutation, കോവിഡ് 19, new coronavirus, വകഭേദം, new covid 19 mutant, Harsh Vardhan on covid 19 mutation, mutated coronavirus, mutation, uk coronavirus mutation, കോവിഡ്, ജനിതകമാറ്റം, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,17,311 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം – 719
കോട്ടയം – 715
പത്തനംതിട്ട – 665
തൃശൂര്‍ – 616
കൊല്ലം – 435
കോഴിക്കോട് – 426
ആലപ്പുഴ – 391
തിരുവനന്തപുരം – 388
മലപ്പുറം – 385
പാലക്കാട് – 259
കണ്ണൂര്‍ – 252
വയനാട് – 175
ഇടുക്കി – 131
കാസര്‍ഗോഡ് – 58

Also Read: അതിതീവ്ര കോവിഡ്: കേരളത്തിൽ 1,600 പേരെ നിരീക്ഷിക്കും, പ്രാദേശിക വ്യാപനം തടയാൻ നിരീക്ഷണം ശക്തമാക്കും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16; 24 മരണംകൂടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 81,60,890 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3184 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

5037 സമ്പർക്കരോഗികൾ; 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 655, കോട്ടയം 670, പത്തനംതിട്ട 602, തൃശൂര്‍ 603, കൊല്ലം 432, കോഴിക്കോട് 399, ആലപ്പുഴ 382, തിരുവനന്തപുരം 271, മലപ്പുറം 360, പാലക്കാട് 110, കണ്ണൂര്‍ 204, വയനാട് 167, ഇടുക്കി 126, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തൃശൂര്‍, കോഴിക്കോട് 6 വീതം, എറണാകുളം 5, തിരുവനന്തപുരം, കണ്ണൂര്‍ 4 വീതം, മലപ്പുറം 3, കൊല്ലം, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 284
കൊല്ലം – 283
പത്തനംതിട്ട – 327
ആലപ്പുഴ – 304
കോട്ടയം – 707
ഇടുക്കി – 140
എറണാകുളം – 401
തൃശൂര്‍ – 520
പാലക്കാട് – 251
മലപ്പുറം – 495
കോഴിക്കോട് – 655
വയനാട് – 171
കണ്ണൂര്‍ – 341
കാസര്‍ഗോഡ് – 43

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിനും താഴേക്ക്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,90,990 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,79,868 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,122 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1082 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മൂരിയാട് (7), കാസര്‍ഗോഡ് ജില്ലയിലെ പുതിഗെ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 445 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വയനാട്ടിൽ 175 പേർക്കുകൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 170 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17703 ആയി. 15239 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2356 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1788 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസർഗോഡ് 58 പേര്‍ക്ക് കൂടി കോവിഡ്, 43 പേര്‍ക്ക് രോഗമുക്തി

കാസർഗോഡ് ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 58 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 3652 പേരും സ്ഥാപനങ്ങളില്‍ 272 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3924 പേരാണ്. പുതിയതായി 262 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1368 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 327 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 247 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

തിരുവനന്തപുരത്ത് 388 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 284 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (05 ജനുവരി 2021) 388 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 284 പേര്‍ രോഗമുക്തരായി. നിലവില്‍ 3,545 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 271 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ നാലു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap january 5 updates

Next Story
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5615 പേർക്ക്; രോഗമുക്തി നേടിയത് 4922 പേർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express