തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5266 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 407 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5730 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,118 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്.
നിലവിൽ 70,983 പേരാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ സജീവ കോവിഡ് കേസുകളുള്ളത് കേരളത്തിലാണ്. 168784 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ, ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
കേരളം കഴിഞ്ഞാൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ നിലവിൽ ചികിത്സയിലുള്ളത്. 45437 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളവും മഹാരാഷ്ട്രയും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പതിനായിരത്തിൽ കുറവാണ് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം.
കേരളത്തിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകൾ. 11065 പേർ ജില്ലയിൽ ചികിത്സയിൽ കഴിയുന്നു. കോഴിക്കോട് ജില്ലയാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. 7943 പേർ ജില്ലയിൽ ചികിത്സയിലുണ്ട്. കൊല്ലം ജില്ലയിൽ 6311 പേരും കോട്ടയം ജില്ലയിൽ 6158 പേരും പത്തനംതിട്ട ജില്ലയിൽ 5913 പേരും നിലവിൽ ചികിത്സയിലുണ്ട്. കാസർഗോട്ടാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏറ്റവും കുറവ്. 1067 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്ന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്, 743 പേർക്ക്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്, 70 പേർക്ക്. കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5730 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,54,206 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 407 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 7, തിരുവനന്തപുരം, എറണാകുളം 5 വീതം, പാലക്കാട് 4, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
Read More: 66 ശതമാനം ഫലപ്രാപ്തിയുള്ള സിംഗിൾ ഷോട്ട് വാക്സിൻ; എന്താണ് ഇത് അർത്ഥമാക്കുന്നത്?
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,118 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,25,913 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
- എറണാകുളം 743
- കോഴിക്കോട് 650
- കോട്ടയം 511
- പത്തനംതിട്ട 496
- കൊല്ലം 484
- മലപ്പുറം 482
- തൃശൂര്‍ 378
- ആലപ്പുഴ 371
- തിരുവനന്തപുരം 300
- കണ്ണൂര്‍ 230
- പാലക്കാട് 211
- ഇടുക്കി 187
- വയനാട് 153
- കാസര്‍ഗോഡ് 70
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- എറണാകുളം 688,
- കോഴിക്കോട് 634
- കോട്ടയം 457
- പത്തനംതിട്ട 454
- കൊല്ലം 480
- മലപ്പുറം 474
- തൃശൂര്‍ 372
- ആലപ്പുഴ 365
- തിരുവനന്തപുരം 201
- കണ്ണൂര്‍ 159
- പാലക്കാട് 80
- ഇടുക്കി 174
- വയനാട് 149
- കാസര്‍ഗോഡ് 59
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം 382
- കൊല്ലം 306
- പത്തനംതിട്ട 402
- ആലപ്പുഴ 471
- കോട്ടയം 424
- ഇടുക്കി 354
- എറണാകുളം 725
- തൃശൂര്‍ 484
- പാലക്കാട് 429
- മലപ്പുറം 387
- കോഴിക്കോട് 790
- വയനാട് 287
- കണ്ണൂര്‍ 197
- കാസര്‍ഗോഡ് 92
21 മരണങ്ങൾ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3743 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Read More: രോഗ വ്യാപനം നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നു
2,18,874 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,874 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,392 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,482 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതിയ ഒരു ഹോട്ട്സ്പോട്ട്
ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ഇടുക്കി ജില്ലയിലെ പാമ്പാടുമ്പാറ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 10, 11) ആണ് പുതിയ ഹോട്ട് സ്പോട്ട്. 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 375 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഇന്ന് 300 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 382 പേര് രോഗമുക്തരായി. നിലവില്‍ 4,304 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
പത്തനംതിട്ടയില്‍ 480 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര് വിദേശത്ത് നിന്ന് വന്നവരും, അഞ്ചു പേര് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 480 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
കോട്ടയത്ത് 511 പേര്‍ക്ക് കോവിഡ്; 503 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ 511 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 503 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര് രോഗബാധിതരായി. പുതിയതായി 3956 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ഇടുക്കിയിൽ 187 പേർക്ക് രോഗബാധ
ഇടുക്കി ജില്ലയിൽ ഇന്ന് 187 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 174 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 4 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
തൃശ്ശൂരിൽ 378 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയില്‍ കഴിയുന്നത് 4691 പേർ
തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 378 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 484 പേര് രോഗമുക്തരായി. ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 372 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 01 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4691 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 87,558 ആണ്. 82302 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
പാലക്കാട് ജില്ലയില്‍125 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 31) 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 80 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 125 പേര്, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്, 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 429 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
മലപ്പുറത്ത് 387 പേർ രോഗമുക്തി നേടി; 482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ ഇന്ന് 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 387 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടമറിയാതെ രോഗബാധിതരായ അഞ്ചുപേർ, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 474 പേർ, വിദേശ രാജ്യത്ത് നിന്നെത്തിയ ഒരാൾ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടുപേർ എന്നിവർ ഉൾപ്പെടുന്നു.
നിലവിൽ 4,160 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 1,00,751 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തരായത്.
കോഴിക്കോട്ട് 650 പേർക്ക് രോഗബാധ; 790 പേർ രോഗമുക്തി നേടി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 650 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേർക്ക് പോസിറ്റീവ് ആയി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവരില്ല. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. 641 പേർക്ക് സമ്പര്‍ക്കം വഴി പോസിറ്റിവായി.
ഇന്ന് 5115 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ് എൽ ടി സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 790 പേർകൂടി രോഗമുക്തി നേടി ആശുപത്രിവിട്ടു. ആറു കേന്ദ്രങ്ങളിലായി 457 പേർക്ക് വാക്സിനേഷൻ നൽകി.
വയനാട് ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 287 പേര് രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23215 ആയി. 19655 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3420 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2793 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് കാസർഗോട്ട്
കാസര്‍കോട് ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26466 ആയി. ചികിത്സയിലുണ്ടായിരുന്ന 95 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 994 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.