ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്; എല്ലാ ജില്ലകളിലും നൂറിലധികം പുതിയ രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66

Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
Amidst the spread of the coronavirus disease in Mumbai. A Health worker collects swab samples for a rapid covid testing at a MHADA Complex in M-East Ward of BMC on Monday. Express Photo by Amit Chakravarty 21-09-2020, Mumbai

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന്  6268 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5647 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 455 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.6398 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 865 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നൂറിലധികം കോവിഡ് ബാധകൾ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത്  ഇന്ന് 6268 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,41,444 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5647 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 455 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍ 10, കൊല്ലം 5, കോഴിക്കോട് 4, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം, വയനാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 75 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,18,036 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • എറണാകുളം 865
  • കോഴിക്കോട് 710
  • കൊല്ലം 674
  • കോട്ടയം 623
  • തൃശൂര്‍ 497
  • പത്തനംതിട്ട 447
  • ആലപ്പുഴ 421
  • മലപ്പുറം 414
  • തിരുവനന്തപുരം 414
  • കണ്ണൂര്‍ 349
  • ഇടുക്കി 302
  • പാലക്കാട് 259
  • വയനാട് 173
  • കാസര്‍ഗോഡ് 120

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • എറണാകുളം 830
  • കോഴിക്കോട് 679
  • കൊല്ലം 663
  • കോട്ടയം 572
  • തൃശൂര്‍ 476
  • പത്തനംതിട്ട 398
  • ആലപ്പുഴ 414
  • മലപ്പുറം 392
  • തിരുവനന്തപുരം 311
  • കണ്ണൂര്‍ 228
  • ഇടുക്കി 292
  • പാലക്കാട് 130
  • വയനാട് 163
  • കാസര്‍ഗോഡ് 99

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 376
  • കൊല്ലം 461
  • പത്തനംതിട്ട 418
  • ആലപ്പുഴ 244
  • കോട്ടയം 639
  • ഇടുക്കി 229
  • എറണാകുളം 711
  • തൃശൂര്‍ 588
  • പാലക്കാട് 821
  • മലപ്പുറം 799
  • കോഴിക്കോട് 670
  • വയനാട് 206
  • കണ്ണൂര്‍ 183
  • കാസര്‍ഗോഡ് 53

22 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി.

2,15,650 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,650 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,898 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1496 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 14, 17), ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 400 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണത്തിൽ വീണ്ടും വർധനവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണത്തിൽ വീണ്ടും വർധനവ്. 18,885 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴായിരത്തിലധികം കേസുകളാണ് അധികമായി സ്ഥിരീകരിച്ചത്. അതേസമയം 20,746 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,03,94,352 ആയി. നിലവില്‍ രാജ്യത്ത് 1,71,686 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

രണ്ടാഴ്ച കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ

കേരളത്തിൽ കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 10 വരെ പൊലീസ് പരിശോധനകൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 25000 പൊലീസുകാരെയാണ് കൂടുതലായി വിന്യസിക്കുന്നത്.

വരും ദിവസങ്ങളിൽ കോവിഡ് രോഗവ്യാപനം ഇനിയും രൂക്ഷമാകുമെന്നാണ് കരുതുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് തന്നെ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വേണം ആളുകൾ പ്രവർത്തിക്കേണ്ടത്.

Also Read: വീണ്ടും നിയന്ത്രണങ്ങൾ, കാൽലക്ഷത്തോളം പൊലീസിനെ വിന്യസിക്കും; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

10 മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ആൾക്കൂട്ടം ഒഴിവാക്കണമെന്നും സമ്മേളനങ്ങൾ, വിവാഹചടങ്ങുകൾ എന്നിവയിൽ കൊവി‍‍ഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.

കേരളത്തില്‍ കേസ് പെര്‍ മില്യണ്‍ ഇതുവരെ 25,762.11 ആണ്. മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. അതേസമയം, 2,67,648.74 ആണ് ടെസ്റ്റ് പെര്‍ മില്യണ്‍. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് കേരളം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാലും ഇനിയുമത് വര്‍ധിപ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.

തിരുവനന്തപുരത്ത് 414 പേര്‍ക്ക് കോവിഡ്; 376 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന്414 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 376 പേര്‍ രോഗമുക്തരായി. നിലവില്‍ 4,506 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 311 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ രണ്ടു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap january 29 updates

Next Story
Kerala Nirmal Lottery NR-209 Result: നിർമൽ NR-209 ഭാഗ്യക്കുറി; ഒന്നാം സമ്മാനം പയ്യന്നൂരിൽ വിറ്റ ടിക്കറ്റിന്Kerala Lottery, Win Win lottery draw date, Akshaya lottery draw date, Nirmal lottery draw date, Karunya lottery draw date, വിൻ വിൻ ലോട്ടറി, അക്ഷയ ലോട്ടറി, നിർമൽ ലോട്ടറി, കാരുണ്യ ലോട്ടറി, Win Win lottery ticket rate, kerala lottery, കേരള ലോട്ടറി, ലോട്ടറി ഫലം, kerala Win Win lottery, Win Win lottery today, Win Win lottery result live, kerala Nirmal lottery, Nirmal lottery today, Nirmal lottery result live, kerala Akshaya lottery, akshaya lottery today, akshaya lottery result live, kerala Karunya lottery, Karunya lottery today, Karunya lottery result live, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news
The moderation of comments is automated and not cleared manually by malayalam.indianexpress.com