തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 6293 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.  ഇന്ന് 5290 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി. 71,607 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം രാജ്യത്ത് നിലവിൽ 177266 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ സജീവ കോവിഡ് രോഗബാധകളുള്ളത് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ പറയുന്നു. മഹാരാഷ്ട്രയാണ് രണ്ടാമത്. 44789 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ളത്.

819156 പേർക്കാണ് കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകളിൽ പറയുന്നത്.  8,24,446 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പും അറിയിച്ചു.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത്. 10733 പേരാണ് കോവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട് ജില്ലയിൽ 7851 പേരും കോട്ടയത്ത് 6690 പേരും ചികിത്സയിൽ കഴിയുന്നു.

ഇന്ന് എറണാകുളം ജില്ലയിലാണ്  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്, 866 പേർക്ക്. കാസർഗോട്ടാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്, 85 പേർക്ക്.  കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്. തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് 10ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്നത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന്  6293 പേര്‍ക്ക് കോവിഡ്-

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 71,607 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,24,446 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 426 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം 7, കോഴിക്കോട് 6, വയനാട് 5, തൃശൂര്‍ 4, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട 2, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 93,49,619 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 836, കോട്ടയം 589, കൊല്ലം 592, തൃശൂര്‍ 565, പത്തനംതിട്ട 506, തിരുവനന്തപുരം 389, മലപ്പുറം 486, ആലപ്പുഴ 471, കോഴിക്കോട് 449, കണ്ണൂര്‍ 233, പാലക്കാട് 135, വയനാട് 232, ഇടുക്കി 179, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 372, കൊല്ലം 333, പത്തനംതിട്ട 806, ആലപ്പുഴ 226, കോട്ടയം 564, ഇടുക്കി 154, എറണാകുളം 881, തൃശൂര്‍ 485, പാലക്കാട് 185, മലപ്പുറം 261, കോഴിക്കോട് 475, വയനാട് 264, കണ്ണൂര്‍ 139, കാസര്‍ഗോഡ് 145 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

19 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3643 ആയി.

2,14,556 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,556 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,609 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,947 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1285 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാല് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 5), കൊല്ലം ജില്ലയിലെ ചടയമംഗലം (5), നെടുവത്തൂര്‍ (13), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 402 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 525 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 525 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 372 പേര്‍ രോഗമുക്തരായി. നിലവില്‍ 4,336 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 389 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 866 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 836 പേർ, ഉറവിടമറിയാത്ത 18 പേർ, ഏഴ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 881 പേർ രോഗ മുക്തി നേടി.

മലപ്പുറം ജില്ലയില്‍ 511 പേര്‍ക്ക് കോവിഡ്; 261 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 486 പേരും ഉറവിടമറിയാതെ 17 പേരുമാണ് വൈറസ്ബാധിതരായത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വീതം വിദേശ രാജ്യത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.

261 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് ജില്ലയില്‍ കോവിഡ് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 98,256 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്.

കോഴിക്കോട്ട് 466 പേർക്ക് കോവിഡ്; 455 പേർക്ക് സമ്പർക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 466 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കുമാണ് പോസിറ്റീവായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 455 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5729 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 475 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 245 പേര്‍ക്ക് രോഗബാധ; 264 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 264 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും

എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22268 ആയി. 18632 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 135 മരണം. നിലവില്‍ 3501 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2728 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ പുതിയതായി 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26006 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 154 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് നെഗറ്റീവായതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

ഇന്ത്യയുടെ കോവിഡ് വാക്സിൻ 9 രാജ്യങ്ങളിലേക്ക് കയറ്റിയയച്ചു

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സംവിധാനത്തിലേക്ക് ക്രമേണ വാക്സിനുകൾ വിതരണം ചെയ്യുമെന്നും വിവിധ രാജ്യങ്ങളിലേക്ക് കരാർ അടിസ്താനത്തിലുള്ള വിതരണം ഘട്ടംഘട്ടമായി ഏറ്റെടുക്കുമെന്നും ഇന്ത്യ യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു. നിലവിൽ ഒമ്പത് രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരിക്കുന്നത്.

“ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയിൽ, ഞങ്ങളുടെ വാക്സിൻ ഉൽപാദനവും വിതരണ ശേഷിയും മുഴുവൻ മനുഷ്യരുടെയും പ്രയോജനത്തിനായി ലഭ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്,” ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി കെ. നാഗരാജ് നായിഡു പറഞ്ഞു.

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ടെന്നും ആദ്യ ആറുമാസത്തിനുള്ളി ഏകദേശം 300 ദശലക്ഷം പൗരന്മാരിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താൻ രാജ്യം പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരുമാന നിലവാരം കണക്കിലെടുക്കാതെ എല്ലാ രാജ്യങ്ങൾക്കും കോവിഡ്-19 വാക്സിനുകൾ വേഗത്തിലും തുല്യമായും ഉറപ്പാക്കാനുള്ള ആഗോള സംരംഭമാണ് കോവാക്സ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.