തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 6186 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4296 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്.

എറണാകുളം ജില്ലയിൽ ഇന്ന് ആയിരത്തിലധികം പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 1019 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 63 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

Read More: ലക്ഷദ്വീപിലും കോവിഡ്; ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,259 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,83,393 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Read More: ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അയയ്ക്കാൻ ഇന്ത്യ, ശ്രമവുമായി പാക്കിസ്ഥാൻ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 17, പത്തനംതിട്ട 14, കണ്ണൂര്‍ 10, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യുകെയില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പോസിറ്റിവിറ്റി നിരക്ക് 9.34

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,20,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • എറണാകുളം 1019
 • കോട്ടയം 674
 • കൊല്ലം 591
 • തൃശൂര്‍ 540
 • പത്തനംതിട്ട 512
 • മലപ്പുറം 509
 • കോഴിക്കോട് 481
 • ആലപ്പുഴ 475
 • തിരുവനന്തപുരം 404
 • കണ്ണൂര്‍ 301
 • വയനാട് 245
 • പാലക്കാട് 242
 • ഇടുക്കി 130
 • കാസര്‍ഗോഡ് 63

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 •  എറണാകുളം 964
 • കോട്ടയം 601
 • കൊല്ലം 585
 • തൃശൂര്‍ 512
 • പത്തനംതിട്ട 478
 • മലപ്പുറം 475
 • കോഴിക്കോട് 444
 • ആലപ്പുഴ 463
 • തിരുവനന്തപുരം 269
 • കണ്ണൂര്‍ 223
 • വയനാട് 234
 • പാലക്കാട് 124
 • ഇടുക്കി 111
 • കാസര്‍ഗോഡ് 58

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം 341
 • കൊല്ലം 276
 • പത്തനംതിട്ട 1034
 • ആലപ്പുഴ 203
 • കോട്ടയം 126
 • ഇടുക്കി 57
 • എറണാകുളം 463
 • തൃശൂര്‍ 329
 • പാലക്കാട് 198
 • മലപ്പുറം 367
 • കോഴിക്കോട് 460
 • വയനാട് 196
 • കണ്ണൂര്‍ 175
 • കാസര്‍ഗോഡ് 71

26 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3506 ആയി.

2,09,175 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,170 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,005 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1060 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എട്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കാറടക്ക (2), മീഞ്ച (15), ആലപ്പുഴ ജില്ലയിലെ തിരുവണ്ടൂര്‍ (12), ആല (12), കൊല്ലം ജില്ലയിലെ കുളക്കട (8), യേരൂര്‍ (16), രാജകുമാരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 410 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 404 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 404 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 341 പേർ രോഗമുക്തരായി. നിലവിൽ 3,551 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 269 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യപ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,339 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,695 പേർ വീടുകളിലും 74 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,410 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

കോട്ടയത്ത് 674 പേര്‍ക്ക് കോവിഡ്; 599 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 674 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ടു ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 5 പേര്‍ രോഗബാധിതരായി. പുതിയതായി 5573 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

6109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 60658 പേര്‍ കോവിഡ് ബാധിതരായി. 54390 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 130 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 130 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 111 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 7 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ 242 പേര്‍ക്ക് രോഗബാധ

പാലക്കാട് ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 124 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 111 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 3 പേർ, 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 198 പേര്‍ രോഗമുക്തി നേടി.

കോഴിക്കോട്ട് 481 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേർക്ക് പോസിറ്റിവായി.17 കേസുകൾ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 461 പേർക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 460 പേര്‍ കൂടി രോഗമുക്തി നേടി.

കണ്ണൂരിൽ 301 പേര്‍ക്ക് സ്ഥിരീകരിച്ചു; 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 277 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ വിദേശത്തു നിന്ന് എത്തിയവരും നാല് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഏറ്റവും കുറവ് രോഗബാധ കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25387 ആയി.

ചികിത്സയിലുണ്ടായിരുന്ന 16 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 825 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 10,064 കേസുകൾ; പ്രതീക്ഷയോടെ രാജ്യം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 10,064 പുതിയ കോവിഡ് -19 കേസുകൾ. ജൂൺ രണ്ടാം വാരത്തിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന വർദ്ധനവാണിത്. ഇതോടെ രാജ്യത്തെ പ്രതിദിന കേസുകൾ രണ്ട് ലക്ഷമായി കുറഞ്ഞു. രോഗ മുക്തരുടെ എണ്ണം 1.02 കോടിയിലധികമായി. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത് 137 മരണങ്ങളാണ്. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന മരണസംഖ്യയാണിത്. കേരളത്തിൽ 3,346 പുതിയ കേസുകളും മഹാരാഷ്ട്രയിൽ 1,924 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

മൂന്ന് ദിവസമായി രാജ്യത്ത് നടത്തിവരുന്ന കോവിഡ് വാക്സിനേഷൻ ഡ്രൈവിൽ 3.81 ലക്ഷത്തിലധികം മുൻ‌ഗണനാ ഗ്രൂപ്പ് ഗുണഭോക്താക്കൾക്ക് വാക്സിൻ നൽകി. 580 പേർക്ക് ഗുരുതരമായ പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തു, രണ്ടു മരണങ്ങളും. മൊറാദാബാദിൽ 52 വയസുകാരനും കർണാടകയിൽ 42 വയസുകാരനും ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു. എന്നാൽ മരണത്തിന് വാക്സിനുമായി ബന്ധമില്ലെന്നാണ് അധികൃതർ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.