രാജ്യത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 36 ശതമാനം കേരളത്തിൽ

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 2.08 ലക്ഷമായി കുറഞ്ഞു. 1.02 കോടി ആളുകൾ കോവിഡ് മുക്തി നേടി

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
A swab is been taken at a BMC medical facility for a Covid19 Rapid test in Mumbai. Express Photo by Amit Chakravarty 16-10-2020, Mumbai

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 13,788 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ജൂൺ പകുതിക്ക് ശേഷം രോഗികളുടെ പ്രതിദിനം സംഖ്യ 15,000 ൽ താഴുന്നത് ഇതാദ്യമാണ്. സജീവ കേസുകളുടെ എണ്ണം 2.08 ലക്ഷമായി കുറഞ്ഞു. 1.02 കോടി ആളുകൾ കോവിഡ് മുക്തി നേടി. ഞായറാഴ്ച 145 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണസംഖ്യ 1.52 ലക്ഷം കവിഞ്ഞു.

രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ 36 ശതമാനവും കേരളത്തിലാണ്. കേരളത്തിൽ 5,005 പുതിയ കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. 3,081 കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു.

നിയമസഭ സമ്മേളനം:നാല് എംഎൽഎമാർക്ക് കൊവിഡ്

നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എം എൽ എ കെ ദാസൻ, കൊല്ലം എം എൽ എ മുകേഷ്, പീരുമേട് എം എൽ എ ബിജിമോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കെ ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുന്നു.

അതിനിടെ, സംസ്ഥാനത്ത് ഇന്നു മുതൽ കൂടുതൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. ചെറിയ കേന്ദ്രങ്ങളില്‍ റജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും.

ഇന്നു മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിക്കും. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്പൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap january 18 updates

Next Story
Win Win W-599 Lottery Result: വിൻ വിൻ W-599 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാംwin win w-591 lottery, വിൻ വിൻ w-591, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, win win lottery draw date, വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് തിയതി, kerala lottery results, കേരള ലോട്ടറി ഫലം, win win lottery kerala win win w-591 lottery, win win lottery kerala win win w-590 lottery results, kerala lottery x'mas new year bumper ticket, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ, kerala lottery x'mas new year bumper ticket price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റ് വില, kerala lottery x'mas new year bumper ticket draw date, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് തിയതി, kerala lottery x'mas new year bumper price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ സമ്മാനത്തുക, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com