തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: കേരളത്തിൽ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5011 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്.
എറണാകുളം ജില്ലയിൽ ഇന്ന് ആയിരത്തിലധികം കോവിഡ്-19 രോഗബാധകൾ സ്ഥിരീകരിച്ചു. 1046 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്ന് കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 92 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More: കോവിഡ് വാക്സിനേഷൻ: പ്രധാന സുരക്ഷാ മാർഗനിർദേശങ്ങൾ അറിയാം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 11, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം, പാലക്കാട് 5 വീതം, കോഴിക്കോട്, കണ്ണൂര്‍ 4 വീതം, കൊല്ലം 3, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,16,427 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവർ
എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
എറണാകുളം 945, കോഴിക്കോട് 706, കോട്ടയം 507, മലപ്പുറം 469, പത്തനംതിട്ട 442, കൊല്ലം 437, തൃശൂര്‍ 406, തിരുവനന്തപുരം 278, ആലപ്പുഴ 352, പാലക്കാട് 212, വയനാട് 224, കണ്ണൂര്‍ 163, ഇടുക്കി 176, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 361, കൊല്ലം 173, പത്തനംതിട്ട 256, ആലപ്പുഴ 442, കോട്ടയം 586, ഇടുക്കി 301, എറണാകുളം 846, തൃശൂര്‍ 367, പാലക്കാട് 218, മലപ്പുറം 456, കോഴിക്കോട് 561, വയനാട് 180, കണ്ണൂര്‍ 207, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
2,05,561 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,561 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1355 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 377 പേര്‍ക്ക് കോവിഡ്; 361 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 377 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 361 പേര്‍ രോഗമുക്തരായി. നിലവില്‍ 3,544 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 278 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,356 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,502 പേര്‍ വീടുകളിലും 76 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,138 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
ആലപ്പുഴയിൽ 352 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
ഇന്ന് ആലപ്പുഴ ജില്ലയിൽ 355 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് . 352 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 442 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 58401 പേർ രോഗ മുക്തരായി. 4406 പേർ ചികിത്സയിൽ ഉണ്ട്.
ഇടുക്കിയിൽ 181 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
ഇടുക്കി ജില്ലയിൽ ഇന്ന് 181 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 3 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂരിൽ 421 പേര്‍ക്ക് കോവിഡ്; 367 പേര്‍ക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ശനിയാഴ്ച 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 367 പേര്‍ രോഗമുക്തരായി. ജില്ലയിൽ ശനിയാഴ്ച സമ്പര്‍ക്കം വഴി 406 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
പാലക്കാട് 348 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 212 പേർക്ക്
പാലക്കാട് ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 212 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 125 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 6 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 218 പേര്‍ രോഗമുക്തി നേടി.
മലപ്പുറത്ത് 489 പേർക്ക് രോഗബാധ; 456 പേർ രോഗമുക്തരായി
മലപ്പുറം ജില്ലയില്‍ ഇന്ന് 489 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 456 പേർ ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 469 പേർ, രോഗ ഉറവിടമറിയാത്ത 10 പേർ, വിദേശ രാജ്യത്ത് നിന്നെത്തിയ രണ്ടുപേർ,
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ടുപേർ എന്നിവർ ഇതിലുൾപ്പെടുന്നു.
ജില്ലയിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 4,588 പേരാണ്. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 93,419 പേരാണ്.
കോഴിക്കോട് ജില്ലയിൽ 722 പുതിയ രോഗികൾ
കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയവരില്‍ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് പോസിറ്റീവ് കേസുകളുണ്ട്. സമ്പര്‍ക്കം വഴി 710 പേര്‍ പോസിറ്റീവ് ആയി. 561 പേര്‍ കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 1,295 പേരുള്‍പ്പെടെ ജില്ലയില്‍ 21,829 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 2,43,949 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 82 പേരുള്‍പ്പെടെ 974 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 634 പേരുള്‍പ്പെടെ ആകെ 9,246 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.
വയനാട് ജില്ലയിൽ 238 പേര്‍ക്ക് കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 180 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20020 ആയി. 16979 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 121 മരണം. നിലവില്‍ 2920 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2258 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കോവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി: ആരോഗ്യമന്ത്രി
കോവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ ജാഗ്രത തുടരണമെന്നും വാക്‌സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിൻ രണ്ടാംഘട്ട കുത്തിവയ്‌പ്പിനുള്ള റജിസ്ട്രേഷൻ സംസ്ഥാനത്ത് പൂർത്തിയായെന്നും മന്ത്രി പറഞ്ഞു.
വാക്‌സിൻ കുത്തിവയ്‌പ് എവിടെ നിന്ന് ?
റജിസ്റ്റര്‍ ചെയ്ത ആള്‍ എവിടെയാണ് വാക്സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന കാര്യം എസ്.എം.എസായി ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വാക്സിന്‍ നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിന്‍ നല്‍കാനാണ് ശ്രമം. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് ഉടന്‍ ലഭിക്കുന്ന വാക്സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും തുടര്‍ വിതരണം.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,05,42,841 ആയി. ഇപ്പോൾ 2,11,033 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 175 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1,52,093 ആയി. 16,977 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,79715 ആയി.