തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5624 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4603 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,934 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ആണ്.

സംസ്ഥാനത്ത് ഇന്ന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 799 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കോവിഡ് കേസുകൾ ഇന്ന് സ്ഥീരീകരിച്ചത്. 97 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,65,757 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, പത്തനംതിട്ട 10, തിരുവനന്തപുരം 9, തൃശൂര്‍ 6, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3415 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,934 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 87,51,519 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • എറണാകുളം 799
 • കോഴിക്കോട് 660
 • കോട്ടയം 567
 • തൃശൂര്‍ 499
 • മലപ്പുറം 478
 • കൊല്ലം 468
 • പത്തനംതിട്ട 443
 • ആലപ്പുഴ 353
 • തിരുവനന്തപുരം 301
 • ഇടുക്കി 290
 • വയനാട് 241
 • കണ്ണൂര്‍ 219
 • പാലക്കാട് 209
 • കാസര്‍ഗോഡ് 97

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം 758
 • കോഴിക്കോട് 622
 • കോട്ടയം 512
 • തൃശൂര്‍ 489
 • മലപ്പുറം 461
 • കൊല്ലം 461
 • പത്തനംതിട്ട 395
 • ആലപ്പുഴ 344
 • തിരുവനന്തപുരം 189
 • ഇടുക്കി 280
 • വയനാട് 225
 • കണ്ണൂര്‍ 167
 • പാലക്കാട് 114
 • കാസര്‍ഗോഡ് 93

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം 321
 • കൊല്ലം 237
 • പത്തനംതിട്ട 405
 • ആലപ്പുഴ 234
 • കോട്ടയം 574
 • ഇടുക്കി 73
 • എറണാകുളം 537
 • തൃശൂര്‍ 426
 • പാലക്കാട് 133
 • മലപ്പുറം 699
 • കോഴിക്കോട് 518
 • വയനാട് 208
 • കണ്ണൂര്‍ 126
 • കാസര്‍ഗോഡ് 112

2,02,080 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,080 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,90,999 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,081 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1308 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മണലൂര്‍ (18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 419 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 301 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 321 പേര്‍ രോഗമുക്തരായി. നിലവില്‍ 3,527 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 9 പേര്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,690 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,305 പേര്‍ വീടുകളിലും 76 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,314 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

കൊല്ലത്ത് 468 പേർക്ക് രോഗബാധ; 461 പേർക്ക് സമ്പർക്കത്തിലൂടെ

കൊല്ലം ജില്ലയിൽ ഇന്ന് 468 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 461 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 237 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ 437 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നതും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 437 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്. ഇ

ആലപ്പുഴയിൽ 353 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 344 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 8 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 234 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 57959 പേർ രോഗ മുക്തരായി. 4493പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 567 പേര്‍ക്ക് രോഗബാധ; 561 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 567 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 561 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 5243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ജില്ലയിൽ 5363 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 58718 പേര്‍ കോവിഡ് ബാധിതരായി. 53400 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13509 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 290 പേർക്ക് കോവിഡ്; 280 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 290 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 280 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളത്ത് 799 പേർക്ക് രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 799 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 758 പേർ, ഉറവിടമറിയാത്ത 35 പേർ, നാല് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. 537 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7889 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ 499 പേര്‍ക്ക് കോവിഡ്; 426 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 499 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 426 പേര്‍ രോഗമുക്തരായി. ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 489 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 3 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5135 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 80,821 ആണ്. 75,123 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പാലക്കാട് 209 പേര്‍ക്ക് കോവിഡ്; 133 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 114 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 88 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 3 പേർ, 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 133 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 699 പേര്‍ രോഗമുക്തി നേടി

മലപ്പുറം ജില്ലയില്‍ ഇന്ന് 699 പേര്‍ കോവിഡ് 19 രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 92,957 ആയി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 478 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇതില്‍ 461 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട്ട് 660 പുതിയ രോഗികൾ; 636 പേര്‍ക്ക് സമ്പർക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 660 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 18 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 636 പേര്‍ക്ക് രോഗബാധയുണ്ടായി. 518 പേര്‍ കൂടി രോഗമുക്തി നേടി.

ഇന്ന് പുതുതായി വന്ന 1,538 പേരുള്‍പ്പെടെ ജില്ലയില്‍ 21,633 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 2,42,850 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയില്‍ ഇന്ന് വന്ന 210 പേരുള്‍പ്പെടെ ആകെ 9,221 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.

വയനാട് ജില്ലയിൽ 241 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 207 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19782 ആയി. 16799 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 121 മരണം. നിലവില്‍ 2862 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2601 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂർ ജില്ലയില്‍ 219 പേര്‍ക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 202 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ വിദേശത്തു നിന്ന് എത്തിയവരും മൂന്ന് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 125 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി.

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. വിദേശത്തുനിന്ന് വന്ന രണ്ടു പേർ ഇതരസംസ്ഥാനത്തുനിന്നു വന്ന രണ്ടു പേർ, സമ്പര്‍ക്കം വഴി രോഗം ബാധിച്ച 93 പേർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ചികിത്സയിലുണ്ടായിരുന്ന 115 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.