തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. . 4911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4337 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച 8.69 ആയിരുന്നു ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്.
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി ജനിതകമാറ്റം വന്ന കോറാണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ജനിതകമാറ്റം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപതായി വർധിച്ചു. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരിലാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 712 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 72 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ കണ്ടെത്തിയത്. എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker-സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 66,503 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,61,154 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3392 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, പത്തനംതിട്ട 9, കണ്ണൂര്‍ 7, തൃശൂര്‍ 5, എറണാകുളം, വയനാട് 4 വീതം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
മൂന്നുപേർക്ക് കൂടി ജനിതകമാറ്റം വന്ന വൈറസ് ബാധ
യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 86,88,585 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
- മലപ്പുറം 712
- എറണാകുളം 659
- കോഴിക്കോട് 582
- പത്തനംതിട്ട 579
- കൊല്ലം 463
- കോട്ടയം 459
- തൃശൂര്‍ 446
- ആലപ്പുഴ 347
- തിരുവനന്തപുരം 295
- കണ്ണൂര്‍ 235
- വയനാട് 229
- പാലക്കാട് 210
- ഇടുക്കി 202
- കാസര്‍ഗോഡ് 72
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- മലപ്പുറം 681
- എറണാകുളം 605
- കോഴിക്കോട് 549
- പത്തനംതിട്ട 490
- കൊല്ലം 454
- കോട്ടയം 418
- തൃശൂര്‍ 432
- ആലപ്പുഴ 343
- തിരുവനന്തപുരം 203
- കണ്ണൂര്‍ 192
- വയനാട് 217
- പാലക്കാട് 82
- ഇടുക്കി 179
- കാസര്‍ഗോഡ് 66
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം 296
- കൊല്ലം 263
- പത്തനംതിട്ട 317
- ആലപ്പുഴ 485
- കോട്ടയം 429
- ഇടുക്കി 41
- എറണാകുളം 599
- തൃശൂര്‍ 402,
- പാലക്കാട് 194
- മലപ്പുറം 395
- കോഴിക്കോട് 482
- വയനാട് 171
- കണ്ണൂര്‍ 195
- കാസര്‍ഗോഡ് 68
2,01,293 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,01,293 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,90,389 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,904 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1821 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 32), വെച്ചൂര്‍ (1), കാഞ്ഞിരപ്പള്ളി (4), ഉദ്യാനപുരം (2), തിരുവനന്തപുരം ജില്ലയിലെ അരുവിക്കര (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.ഇന്ന് 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 420 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 295 പേര്‍ക്ക് കോവിഡ്; 296 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 295 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 296 പേര് രോഗമുക്തരായി. നിലവില്‍ 3,546 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 203 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒരാള്‍ പേര് ആരോഗ്യപ്രവര്‍ത്തകയാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,184 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 19,960 പേര് വീടുകളിലും 57 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 842 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
കോട്ടയത്ത് 459 പേർക്ക് രോഗബാധ; 453 പേർക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ 459 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 453 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 5076 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആയി കുറഞ്ഞു. ഇന്ന് 429 പേര് രോഗമുക്തരായി. 5371 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 58151 പേര് കോവിഡ് ബാധിതരായി. 52645 പേര് രോഗമുക്തി നേടി.
ഇടുക്കിയിൽ 202 പേർക്ക് രോഗബാധ; 51 പേർ രോഗമുക്തി നേടി
ഇടുക്കി ജില്ലയിൽ ഇന്ന് (14.01.2021) 202 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 17 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നുമെത്തിയ രണ്ട് വീതം ആളുകൾക്കും ഇന്ന് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 51 പേർ ഇന്ന് രോഗമുക്തി നേടി.
തൃശ്ശൂരില്‍ 446 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 432 പേര്‍ക്ക്
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 446 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേര് രോഗമുക്തരായി. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 432 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5064 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 79 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 80,322 ആണ്. 74,697 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
പാലക്കാട് ജില്ലയില്‍ 210 പേര്‍ക്ക് കോവിഡ്; 194 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് 210 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 119 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 7 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 194 പേര് രോഗമുക്തി നേടി.
അതിജീവനത്തിന്റെ പ്രതീക്ഷ; കോവിഡ് വാക്സിൻ ജില്ലാ കേന്ദ്രങ്ങളിലേക്ക്
കേരളത്തിലെത്തിയ കോവിഡ് വാക്സിൻ ഡോസുകൾ ഇന്ന് ജില്ലാ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇപ്പോൾ വാക്സിനുള്ളത്. ഈ വാക്സിൻ ഡോസുകൾ ഇന്ന് 133 ജില്ലാ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
ശനിയാഴ്ചയാണ് ആദ്യഘട്ട വാക്സിൻ വിതരണം. 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലെത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വാക്സിൻ ഡോസുകൾ വിതരണം ചെയ്യുക. 73,000 വാക്സിൻ ഡോസുകളാണ് എറണാകുളം ജില്ലയ്ക്കുള്ളത്. ഏറ്റവും കുറവ് കാസർഗോഡ് ജില്ലയിൽ, 6,850 വാക്സിൻ ഡോസുകൾ.
വാക്സിൻ ഡോസുകൾ വിവിധ ജില്ലകളിൽ (എണ്ണം)
തിരുവനന്തപുരം-64,020
കൊല്ലം-25,960
പത്തനംതിട്ട-21,030
ആലപ്പുഴ-22,460
കോട്ടയം-29,170
ഇടുക്കി-9,240
എറണാകുളം-73,000
തൃശൂർ-31,640
പാലക്കാട്-30,970
മലപ്പുറം-28,890
കോഴിക്കോട്-40,970
വയനാട്-9,590
കണ്ണൂർ-32,650
കാസർഗോഡ്-6,850
കുറഞ്ഞ താപനില ക്രമീകരിക്കാൻ കഴിയുന്ന രീതിയിലുള്ള പ്രത്യേക കവചത്തോടു കൂടിയ പെട്ടികളിലാണ് വാക്സിൻ സൂക്ഷിക്കുക. ഓരോ പെട്ടിക്കും 32 കിലോ ഭാരം, ഓരോ പെട്ടിയിലും 5 മില്ലി വീതമുള്ള 1200 ഡോസ് വാക്സിനുകൾ. 50 വാക്സിൻ ഡോസുകൾ വീതമുള്ള ചെറു പെട്ടികളിലാക്കിയാണ് ഇവ വലിയ പെട്ടിക്കുള്ളിൽ അടുക്കിയിരിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.