രോഗബാധ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ; 13 ജില്ലകളിൽ പുതിയ രോഗികൾ ഇരുന്നൂറിലധികം

എറണാകുളം ജില്ലയിൽ മാത്രം ആയിരത്തിനടുത്താണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
A swab is been taken at a BMC medical facility for a Covid19 Rapid test in Mumbai. Express Photo by Amit Chakravarty 16-10-2020, Mumbai

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 6004 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 477 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.5158 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 998 പേർക്ക് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചു. കാസർഗോട്ടാണ് ഏറ്റവും കുറവ് രോഗബാധ. 92 പേർക്കാണ് ഇന്ന് ജില്ലയിൽ പുതിയ രോഗികൾ. കാസർഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഇരുന്നൂറിന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്; 5158 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,373 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,56,817 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 477 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 9, തിരുവനന്തപുരം 7, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More: കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി; ആദ്യവാഹനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3373 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 86,20,873 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 914, കോഴിക്കോട് 642, കോട്ടയം 541, കൊല്ലം 525, പത്തനംതിട്ട 399, തൃശൂര്‍ 424, ആലപ്പുഴ 424, മലപ്പുറം 385, തിരുവനന്തപുരം 285, ഇടുക്കി 268, കണ്ണൂര്‍ 215, വയനാട് 234, പാലക്കാട് 63, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 335, കൊല്ലം 230, പത്തനംതിട്ട 336, ആലപ്പുഴ 487, കോട്ടയം 548, ഇടുക്കി 51, എറണാകുളം 906, തൃശൂര്‍ 518, പാലക്കാട് 212, മലപ്പുറം 447, കോഴിക്കോട് 573, വയനാട് 179, കണ്ണൂര്‍ 301, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

2,00,259 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,259 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,89,550 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,709 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1333 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 9), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 427 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് (13 ജനുവരി 2021) 386 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 335 പേര്‍ രോഗമുക്തരായി. നിലവില്‍ 3,549 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 285 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,347 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 19,597 പേര്‍ വീടുകളിലും 61 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,268 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

പത്തനംതിട്ടയില്‍ 439 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 448 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നതും, ആറു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 439 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ആലപ്പുഴയിൽ 432 പേർക്ക് കോവിഡ്; 424 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 487പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 57240 പേർ രോഗ മുക്തരായി. 4512 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 589 പേര്‍ക്ക് രോഗബാധ; 548 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 589 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 580 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 5894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 548 പേര്‍ രോഗമുക്തരായി. 5339 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 57689 പേര്‍ കോവിഡ് ബാധിതരായി. 52210 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 284 പേർക്ക് കോവിഡ്; 268 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 284 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 268 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 51 പേർ ഇന്ന് രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 998 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 914 പേർ, രോഗ ഉറവിടമറിയാത്ത 70പേർ, 12 ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 906 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7842 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശ്ശൂരിൽ 437 പേര്‍ക്ക് കോവിഡ്; 518 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച437 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 518 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 424 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

പാലക്കാട് 25 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 63 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 152 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 6 പേർ , 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 212 പേര്‍ക്ക് രോഗമുക്തി നേടി.

മലപ്പുറത്ത് 409 പേര്‍ക്ക് രോഗബാധ; 447 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച 409 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയവരാണ്. 447 പേര്‍ക്കാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തിയുണ്ടായത്. ഇവരുള്‍പ്പെടെ 91,869 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

കോഴിക്കോട്ട് 669 പുതിയ രോഗികൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 669 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 15 പോസിറ്റീവ് കേസുകളുണ്ട്. സമ്പര്‍ക്കം വഴി 651 പേര്‍ക്ക് രോഗബാധയുണ്ടായി. ഇന്ന് 6,255 പേരെ പരിശോധനക്ക് വിധേയരാക്കി. 573 പേര്‍ കൂടി രോഗമുക്തി നേടി.

കണ്ണൂരിൽ 259 പേര്‍ക്ക് കോവിഡ്; 244 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 259 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 244 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേർ വിദേശത്തു നിന്ന് എത്തിയവരും മൂന്ന് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

വയനാട് ജില്ലയില്‍ 248 പേര്‍ക്ക് കോവിഡ്; 79 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 179 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19312 ആയി. 16421 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 117 മരണം. നിലവില്‍ 2774 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2101 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗബാധ കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 92 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 35 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

25012 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 23989 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 263 ആയി. നിലവില്‍ 761 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 542 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

രാജ്യത്ത് കോവിഡ് ബാധ കുറയുന്നു; 24 മണിക്കൂറിനിടെ 15,968 കേസുകൾ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 202 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,04,95,147 ആയി. മരണസംഖ്യ 1,51,529 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 2,14,507 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,29,111 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,817 പേര്‍ രോഗമുക്തരായി.

ജനുവരി 12 വരെ രാജ്യത്ത് 18,34,89,114 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ചൊവ്വാഴ്ച മാത്രം 8,36,227 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap january 13 updates

Next Story
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണക്കുന്നവര്‍ക്ക് സ്ഥാനമെന്ന് കെ മുരളീധരന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com