Latest News

ആശ്വാസ കണക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴേക്ക്

കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയര്‍ വാക്‌സിനുകളാണ് ലഭിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു

bangalore, bangalore news, indian express news, coronavirus, coronavirus mutation, കോവിഡ് 19, new coronavirus, വകഭേദം, new covid 19 mutant, Harsh Vardhan on covid 19 mutation, mutated coronavirus, mutation, uk coronavirus mutation, കോവിഡ്, ജനിതകമാറ്റം, ie malayalam

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,51,659 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 55 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം – 813
കോട്ടയം – 709
കോഴിക്കോട് – 566
പത്തനംതിട്ട – 482
തൃശൂര്‍ – 479
കൊല്ലം – 447
മലപ്പുറം – 400
തിരുവനന്തപുരം – 350
ആലപ്പുഴ – 349
കണ്ണൂര്‍ – 273
വയനാട് – 207
പാലക്കാട് – 201
ഇടുക്കി – 173
കാസര്‍ഗോഡ് – 58

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 85,51,792 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

4952 സമ്പർക്കരോഗികൾ; 69 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 433 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 733, കോട്ടയം 638, കോഴിക്കോട് 550, പത്തനംതിട്ട 414, തൃശൂര്‍ 464, കൊല്ലം 444, മലപ്പുറം 385, തിരുവനന്തപുരം 249, ആലപ്പുഴ 341, കണ്ണൂര്‍ 229, വയനാട് 193, പാലക്കാട് 91, ഇടുക്കി 167, കാസര്‍ഗോഡ് 54 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 22, എറണാകുളം 10, കോഴിക്കോട് 9, കണ്ണൂര്‍ 8, തൃശൂര്‍ 7, പാലക്കാട് 4, തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 298
കൊല്ലം – 277
പത്തനംതിട്ട – 320
ആലപ്പുഴ – 175
കോട്ടയം – 850
ഇടുക്കി – 74
എറണാകുളം – 516
തൃശൂര്‍ – 432
പാലക്കാട് – 227
മലപ്പുറം – 297
കോഴിക്കോട് – 425
വയനാട് – 110
കണ്ണൂര്‍ – 201
കാസര്‍ഗോഡ് – 68

1,99,519 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,519 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,88,973 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,546 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1130 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.ഇന്ന് 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 436 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വയനാട് ജില്ലയില്‍ 207 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19064 ആയി. 16242 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 114 മരണം. നിലവില്‍ 2708 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2087 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കോഴിക്കോട് ജില്ലയില്‍ 566 പേര്‍ക്ക് കോവിഡ്; രോഗമുക്തി 425

ജില്ലയില്‍ ഇന്ന് 566 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കാണ് പോസിറ്റീവായത്. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 559 പേര്‍ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് വന്ന 636 പേര്‍ ഉള്‍പ്പെടെ ആകെ 11092 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 275 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 10817 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 82019 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 5352 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 425 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

തിരുവനന്തപുരത്ത് 350 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 298 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (12 ജനുവരി 2021) 350 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 298 പേര്‍ രോഗമുക്തരായി. നിലവില്‍ 3,497 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 249 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,297 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 19,547 പേര്‍ വീടുകളിലും 63 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,597 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

കാസർഗോഡ് ജില്ലയില്‍ 58 പേര്‍ക്ക് കോവിഡ്, 72 പേര്‍ക്ക് രോഗമുക്തി

കാസർഗോഡ് ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി ( വിദേശം-1, ഇതരസംസ്ഥാനം-1, സമ്പര്‍ക്കം-56) ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24920 ആയി ഉയര്‍ന്നു( വിദേശം-1150, ഇതരസംസ്ഥാനം-913, സമ്പര്‍ക്കം-22905) . ചികിത്സയിലുണ്ടായിരുന്ന 72 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ആദ്യഘട്ട കോവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് നെടുമ്പാശേരിയിലാണ് വാക്‌സിനുമായി ആദ്യ വിമാനം എത്തുക. അടുത്ത വിമാനം വൈകിട്ട് ആറിന് തിരുവനന്തപുരത്തും എത്തും.

Read More: Kerala Covid 19 Vaccination Centre List: കേരളത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക

കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയൽ വാക്‌സിനുകളാണ് ലഭിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പത്ത് ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയൽ.

വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാനം തയാറാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം വയൽ കോവിഡ് വാക്‌സിനുകളാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നത്.

സംസ്ഥാനത്ത് 170 വാക്സിനേഷൻ കേന്ദ്രങ്ങൾ

സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിലായാണ് വാക്സിനേഷൻ നടക്കുക. മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഇതിനൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികൾ, ആശ,അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് കേരളത്തില്‍ ആദ്യം വാക്സിൻ നല്‍കുക.

വാക്സിനുമായുള്ള വിമാനം നാളെ ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക. ഇവിടെ നിന്ന് പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കും.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സിൻ നല്‍കും.

രാജ്യത്ത് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 12,584 കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 12,584 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്.

ഞായറാഴ്ച രാജ്യത്ത് 6.59 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ആഗസ്ത് മൂന്നാം വാരത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. സജീവ കോവിഡ് കേസുകൾ 2.16 ലക്ഷമായി കുറഞ്ഞു. 97 ശതമാനം രോഗികളും സുഖം പ്രാപിച്ചു. തിങ്കളാഴ്ച 167 മരണം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 1.51 ലക്ഷത്തിലധികമായി.

അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി. കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്‌സിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പുണെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap january 12 updates

Next Story
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ പരിശോധനKaripur ariport, കരിപ്പൂർ വിമാനത്താവളം, cbi raid, സിബിഐ റെയ്ഡ്, gold smuggling, സ്വർണക്കടത്ത്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express