തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 4545 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 422 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4659 പേർ ഇന്ന് രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്.
എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 650 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലും ഇന്ന് അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. 558 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.
കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കുറവ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 43 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker-സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4659 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,43,467 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3302 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 422 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 10, കണ്ണൂര്‍ 8, എറണാകുളം 7, കോഴിക്കോട് 6, തിരുവനന്തപുരം 3, പാലക്കാട്, മലപ്പുറം 2 വീതം, കൊല്ലം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
Read More: കോവിഡ്-19 വാക്സിനേഷൻ: ലോകം എവിടെ എത്തിനിൽക്കുന്നു; കണക്കുകൾ അറിയാം
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 84,51,897 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- എറണാകുളം 650
- കോഴിക്കോട് 558
- പത്തനംതിട്ട 447
- മലപ്പുറം 441
- കൊല്ലം 354
- കോട്ടയം 345
- തൃശൂര്‍ 335
- തിരുവനന്തപുരം 288
- ആലപ്പുഴ 265
- കണ്ണൂര്‍ 262
- ഇടുക്കി 209
- പാലക്കാട് 175
- വയനാട് 173
- കാസര്‍ഗോഡ് 43
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- എറണാകുളം 577
- കോഴിക്കോട് 534
- പത്തനംതിട്ട 382
- മലപ്പുറം 418
- കൊല്ലം 352
- കോട്ടയം 312
- തൃശൂര്‍ 329
- തിരുവനന്തപുരം 167
- ആലപ്പുഴ 255
- കണ്ണൂര്‍ 226
- ഇടുക്കി 197
- പാലക്കാട് 48
- വയനാട് 164
- കാസര്‍ഗോഡ് 42
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം 395
- കൊല്ലം 229
- പത്തനംതിട്ട 327
- ആലപ്പുഴ 218
- കോട്ടയം 470
- ഇടുക്കി 200
- എറണാകുളം 718
- തൃശൂര്‍ 303
- പാലക്കാട് 249
- മലപ്പുറം 511
- കോഴിക്കോട് 511
- വയനാട് 228
- കണ്ണൂര്‍ 242
- കാസര്‍ഗോഡ് 58
2,03,935 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,92,981 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,954 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1155 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ നൂറനാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 10), തകഴി (3), ഇടുക്കി ജില്ലയിലെ കരുണാപുരം (സബ് വാര്‍ഡ് 4, 6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 441 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 288 പേര്‍ക്ക് കോവിഡ്; 395 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 288 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 395 പേര് രോഗമുക്തരായി. നിലവില്‍ 3,437 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
ആലപ്പുഴയിൽ 265 പേർക്ക് കോവിഡ്; 255 പേർക്ക് സമ്പർക്കത്തിലൂടെ
ഇന്ന് ആലപ്പുഴ ജില്ലയിൽ 265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 255 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 10 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 218 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 56137 പേർ രോഗ മുക്തരായി. 4648 പേർ ചികിത്സയിൽ ഉണ്ട്.
ഇടുക്കിയിൽ 209 പേർക്ക് രോഗബാധ
ഇടുക്കി ജില്ലയിൽ ഇന്ന് 209 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 197 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 9 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്
എറണാകുളം ജില്ലയിൽ ഇന്ന് 650 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 577 പേർ, ഉറവിടമറിയാത്ത 63 പേർ, ഏഴ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 718 പേർ രോഗ മുക്തി നേടി.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4707 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
തൃശ്ശൂരിൽ 335 പേര്‍ക്ക് കോവിഡ്; 303 പേര് രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച335 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 303 പേര് രോഗമുക്തരായി. ജില്ലയിൽ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 329 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും, രോഗ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
പാലക്കാട്175 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയില്‍ ഇന്ന്175 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 122 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 3 പേർ , 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 249 പേര് രോഗമുക്തി നേടി.
മലപ്പുറത്ത് 441 പേര്‍ക്ക് കോവിഡ്; 511 പേർക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 418 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരുമാണ്. അതേസമയം 511 പേരാണ് ജില്ലയില്‍ ഇന്ന് രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 90,675 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കോഴിക്കോട്ട് 558 പുതിയ രോഗികൾ; 511 പേർക്ക് രോഗമുക്തി
കൊഴിക്കോട് ജില്ലയില്‍ ഇന്ന് 558 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്.നാലു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4463 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 511 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വയനാട് ജില്ലയില്‍ 173 പേര്‍ക്ക് കോവിഡ്; 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
വയനാട് ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചച്ചു. 228 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18781 ആയി. 16098 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 111 മരണം. നിലവില്‍ 2572 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1984 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്
കാസര്‍കോട് ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24814 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് ഞായറാഴ്ച കോവിഡ് നെഗറ്റീവായി.
കേരളത്തിൽ 133 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ
കോവിഡ് വാക്സിനേഷന് നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് വാക്സിന് എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്സിനേഷന് വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതാണ്.
എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുണ്ടാകുക. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി-ആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തുന്നതാണ്. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാത്തരം ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കും വാക്സിന് നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് വാക്സിനേഷന് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്; സജീവ കേസുകൾ 2.23 ലക്ഷം
രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. 24 മണിക്കൂറിനിടെ 18,645 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 201 മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ആകെ 1,04,50,284 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 1,00,75,950 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 24 മണിക്കൂറിനിടെ 19,299 പേർ കൂടി രോഗമുക്തി നേടിയതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,23,335 ആയി.
ആകെ 1,50,999 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന് സമാനമായി കൊറോണയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന മരണസംഖ്യ 300ന് താഴെയാണ്.