Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്; കോട്ടയത്തും പത്തനംതിട്ടയിലും അഞ്ഞൂറിലധികം പുതിയ രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. 5638 പേർ രോഗമുക്തി നേടി. 5638  പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിൽ  663 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. കോട്ടയത്ത് 515 പേർക്കും പത്തനംതിട്ടയിൽ 514 പേർക്കും രോഗം സ്ഥിരീകരിച്ചു.

കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 86 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,28,060 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര്‍ 5, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട, വയനാട് 2 വീതം, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3234 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 82,85,394 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂര്‍ 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂര്‍ 111, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 340, കൊല്ലം 270, പത്തനംതിട്ട 545, ആലപ്പുഴ 485, കോട്ടയം 349, ഇടുക്കി 65, എറണാകുളം 1102, തൃശൂര്‍ 395, പാലക്കാട് 210, മലപ്പുറം 545, കോഴിക്കോട് 517, വയനാട് 256, കണ്ണൂര്‍ 458, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

1,93,370 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,435 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ പന്തളം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 31, 32), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (27), പുതുപരിയാരം (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡ്: രാജ്യത്ത് ഏറ്റവുമധികം സജീവ കേസുകൾ കേരളത്തിൽ, 25 ശതമാനം

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ഏറ്റവുമധികം സജീവ കേസുകളുള്ള 10 നഗരങ്ങളിൽ ആറെണ്ണം കേരളത്തിലാണ്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം എന്നിവയാണ് ഈ ജില്ലകൾ. രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ സജീവ കേസുകൾ ഉള്ളത് കേരളത്തിലാണ്. 62,000ത്തിൽ അധികം രോഗികളാണ് രോഗമുക്തി കാത്തു കിടക്കുന്നത്. രാജ്യത്തെ മൊത്തം കേസുകളുടെ 25 ശതമാനമാണിത്.

തിരുവനന്തപുരത്ത് 284 പേർക്ക് കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് 284 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 340 പേർ രോഗമുക്തരായി. നിലവിൽ 3,545 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 176 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ മൂന്നു പേർ ആരോഗ്യപ്രവർത്തകരാണ്.

ആലപ്പുഴയിൽ 425 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ 432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .2പേർ വിദേശത്തു നിന്നും 3പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് 425പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.485പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 55251 രോഗ മുക്തരായി.4610പേർ ചികിത്സയിൽ ഉണ്ട്.

ഇടുക്കിയിൽ 283 പുതിയ രോഗികൾ

ഇടുക്കി ജില്ലയിൽ ഇന്ന് 283 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 263 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 8 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ പത്തു പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശ്ശൂരില്‍ 432 പേര്‍ക്ക് രോഗബാധ; സമ്പര്‍ക്കം വഴി 418 പേര്‍ക്ക്

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 432 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 395 പേര്‍ രോഗമുക്തരായി. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 418 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 ആള്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

പാലക്കാട് 239 പേര്‍ക്ക് കോവിഡ്; 210 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 154 പേര്‍, ഇതര സംസ്ഥാനത്ത് നിന്നുവന്ന 2 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 210 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 545 പേര്‍ക്ക് രോഗമുക്തി; 435 പുതിയ രോഗികൾ

മലപ്പുറം ജില്ലയില്‍ ഇന്ന് 545 പേര്‍ കോവിഡ് 19 രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 89,123 ആയി. അതേസമയം ഇന്ന് 435 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 417 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ 10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട്ട് 480 പുതിയ രോഗികൾ; 456 പേര്‍ക്ക് സമ്പർക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 456 പേര്‍ക്കാണ് രോഗം ബാധിച്ചത്.

5893 പേരെ പരിശോധനക്ക് വിധേയരാക്കി. 8.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 517 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 244 പേര്‍ക്ക് രോഗബാധ; 256 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 256 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18157 ആയി. 15605 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2444 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1779 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 151 പേർക്ക് രോഗബാധ

കണ്ണൂർ ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ആറ് പേർ വിദേശത്തു നിന്ന് എത്തിയതും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഏറ്റവും കുറവ് രോഗബാധ സ്ഥീരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു 102 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4101 പേരാണ്. പുതിയതായി 531 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1035 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 276 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

രാജ്യത്ത് 20,346 പേര്‍ക്ക് കൂടി കോവിഡ്

ഇന്ത്യയില്‍ പുതിയ 20,346 കോവിഡ് 19 കേസുകള്‍ കേസുകള്‍ കൂടി. 19,587 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 222 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ ഇതോടെ 1,03,95,278 ആയി ഉയര്‍ന്നു. നിലവില്‍ 2,28,083 പേരാണ് ചികിത്സയിലുളളത്. 1,00,16,859 പേര്‍ രോഗമുക്തി നേടി. 1,50,336 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap january 07 updates

Next Story
പക്ഷിപ്പനി: കേന്ദ്രസംഘം ആലപ്പുഴയിലെത്തി, കോട്ടയത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് കലക്ടർbird flu,bird flu situation,central government team,central government team in kerala,കേന്ദ്രസംഘമെത്തും,പക്ഷിപ്പനി
The moderation of comments is automated and not cleared manually by malayalam.indianexpress.com