scorecardresearch

എറണാകുളത്ത് രോഗബാധ രൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ ആയിരത്തിലധികം

കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ

കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ

author-image
WebDesk
New Update
Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 6394 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 5723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 551 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. 5110 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്.

Advertisment

ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസ് ബാധ സംസ്ഥാനത്ത് ആദ്യമായി സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്. ഇതുവരെ യുകെയിൽ നിന്ന് വന്ന 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അതിൽ ആറ് പേർക്കാണ് ജനിതക മാറ്റം വന്ന വൈറസ്  ബാധയുള്ളതായി തുടർ പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടേതടക്കമുള്ല സാമ്പിളുകൾ തുടർ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ഇന്ന് ആയിരത്തിലധികമാണ് പുതിയ രോഗികൾ. 1068 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ. എറണാകുളത്തിന് പുറമെ കോഴിക്കോട്, പത്തനംതിട്ട, കോട്ടയ, കൊല്ലം, തൃശൂര്‍ ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,22,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Advertisment

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3209 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 551 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല.

51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം, ഇടുക്കി 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 82,24,781 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 990, കോഴിക്കോട് 682, പത്തനംതിട്ട 595, കോട്ടയം 516, കൊല്ലം 544, തൃശൂര്‍ 495, ആലപ്പുഴ 434, മലപ്പുറം 407, തിരുവനന്തപുരം 263, ഇടുക്കി 264, പാലക്കാട് 105, കണ്ണൂര്‍ 156, വയനാട് 202, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 355, കൊല്ലം 285, പത്തനംതിട്ട 173, ആലപ്പുഴ 379, കോട്ടയം 736, ഇടുക്കി 125, എറണാകുളം 946, തൃശൂര്‍ 542, പാലക്കാട് 153, മലപ്പുറം 421, കോഴിക്കോട് 585, വയനാട് 110, കണ്ണൂര്‍ 260, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

1,92,085 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,80,947 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,138 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1352 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 13), പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡിനെ ചെറുക്കാന്‍ ടാബ്‌ലറ്റ് സോപ്പുമായി മലയാളി സംരംഭകന്‍

കോവിഡിനെ ചെറുക്കാന്‍ ആല്‍ക്കഹോള്‍ അധിഷ്ഠിത സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത്. എന്നാല്‍ സോപ്പ് എപ്പോഴും കൊണ്ടുനടക്കാന്‍ പറ്റില്ലല്ലോ. ഇതിനൊരു പരിഹാരമാണ് മലയാളി സംരഭകന്റെ ടാബ്‌ലറ്റ് സോപ്പ് എന്ന കണ്ടുപിടിത്തം.

publive-image

ഒരു തവണ കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലുപ്പത്തിലുള്ള കട്ടകളാണ് ഇലാരിയ നാനോ സോപ്പ് എന്ന പേരില്‍ വിപണയിലെത്തിയിരിക്കുന്നത്. അടര്‍ത്തിയെടുക്കാവുന്ന ബ്ലിസ്റ്റര്‍ പാക്കിലെത്തുന്ന സോപ്പ് സ്ട്രിപ്പ് പോക്കറ്റലിട്ട് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപ്പ് നിര്‍മാതാവും കയറ്റുമതി സ്ഥാപനമായ ഓറിയല്‍ ഇമാറയുടെ പ്രൊമോട്ടറുമായ കെ സി ജാബിറാണ് നാനോ സോപ്പ് രൂപകല്‍പ്പന ചെയ്തത്. യാത്രകളിലും റെസ്റ്റോറന്റുകള്‍ പോലുള്ള പൊതുഇടങ്ങളിലെ സോപ്പ് ഡിസ്പെന്‍സറുകള്‍ തൊടാന്‍ മടിയുള്ളവര്‍ക്കും നാനോ സോപ്പ് ഏറെ ഉപകാരപ്രദമാണെന്നു ജാബിര്‍ പറഞ്ഞു. 10 ടാബ്‌ലറ്റ് സോപ്പുകളാണ് ഒരു സ്ട്രിപ്പിലുണ്ടാവുക

തിരുവനന്തപുരത്ത് 416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 416 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 355 പേര്‍ രോഗമുക്തരായി. നിലവില്‍ 3,604 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 263 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ആറു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,395 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 18,535 പേര്‍ വീടുകളിലും 78 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,357 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

ആലപ്പുഴയിൽ 446 പേർക്ക് കോവിഡ്; 434 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 446 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ വിദേശത്തു നിന്നും 4 പേർ 434 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 379 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54766 പേർ രോഗ മുക്തരായി. 4663 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 555 പേർക്ക് രോഗബാധ; 736 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4644 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 736 പേര്‍ രോഗമുക്തരായി.

5692 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 54156 പേര്‍ കോവിഡ് ബാധിതരായി. 48330 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 264 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇടുക്കി ജില്ലയിൽ ഇന്ന് 271 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 264 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 4 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 1068 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 990 പേർ, രോഗ ഉറവിടമറിയാത്ത 64 പേർ, 11 • ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 946 പേർ രോഗ മുക്തി നേടി.

പാലക്കാട് 255 പേര്‍ക്ക് കോവിഡ്;153 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 105 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍, ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാൾ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 153 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 421 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 421 പേര്‍ കോവിഡ് 19 വിമുക്തരായി. ഇവരുള്‍പ്പടെ ജില്ലയില്‍ 88,584 പേരാണ് ഇതുവരെ രോഗ മുക്തരായത്. അതേസമയം 432 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ 407 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 23 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട്ട് 729 പുതിയ രോഗികൾ

ജില്ലയില്‍ ഇന്ന് 729 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 690 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 182 പേര്‍ക്ക് സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 6315 പേരെ പരിശോധനക്ക് വിധേയരാക്കി. 585 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 210 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്കഉറവിടം വ്യക്തമല്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17913 ആയി. 15349 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2456 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1829 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും, ഇതരസംസ്ഥാനത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

മന്ത്രി എ.കെ.ബാലന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മന്ത്രി എ.കെ.ബാലന് കോവിഡ്-19 സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. മന്ത്രി ബാലൻ നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് പോസിറ്റീവ് ആയ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ അംഗമാണ് എ.കെ.ബാലൻ. നേരത്തെ, മന്ത്രിമാരായ തോമസ് ഐസക്, ഇ.പി.ജയരാജൻ, വി.എസ്.സുനിൽകുമാർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനുവരി ഏഴിന് ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാന പട്ടികജാതി വികസന ഉപദേശക സമിതി, സംസ്ഥാന പട്ടികവർഗ വികസന ഉപദേശക സമിതി യോഗങ്ങൾ മാറ്റിവച്ചു.

കേരളത്തിൽ മൂന്ന് ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷം

കേരളത്തിൽ മൂന്ന് ജില്ലകളിലെ കോവിഡ് വ്യാപനം അതിരൂക്ഷം. എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കൂടിയത്.

വയനാട്ടില്‍ 100 പേരില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. വയനാട് ജില്ലയില്‍ ഇന്നലെ 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17703 ആയി. 15239 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2356 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1788 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പത്തനംതിട്ടയില്‍ നൂറില്‍ 11 പേര്‍ക്കും എറണാകുളത്ത് 100 ല്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നുവരെയുള്ള കണക്കാണിത്. പത്തനംതിട്ടയിൽ ഇന്നലെ മാത്രം 327 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 401 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

വയനാട് 12.6 ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചു. പത്തനംതിട്ടയില്‍ ഡിസംബര്‍ 21 മുതല്‍ 27 വരെയുള്ള കണക്കുകള്‍ 9.2 ശതമാനം ആയിരുന്നത് ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് ആയപ്പോഴേക്കും 11.6 ശതമാനമായി ഉയര്‍ന്നു. എറണാകുളത്ത് 10.2 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.6 ശതമാനമായി ഉയര്‍ന്നു.

Covid 19 Wrap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: