തിരുവനന്തപുരം: കേരളത്തിൽ 4600 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്.4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4668 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്.
എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 728 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് പുതിയ രോഗികൾ. 41 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ.
എറണാകുളത്തിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിലും അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. മലപ്പുറത്ത് 522 പേർക്കും, കോഴിക്കോട്ട് 511 പേർക്കും രോഗം സ്ഥിരീകരിച്ചു.
Kerala Covid-19 Tracker-സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്
കേരളത്തിൽ 4600 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4668 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,278 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,07,244 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,66,113 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
എറണാകുളം – 728
മലപ്പുറം – 522
കോഴിക്കോട് – 511
കോട്ടയം – 408
പത്തനംതിട്ട – 385
തൃശൂര്‍ – 328
കൊല്ലം – 327
തിരുവനന്തപുരം – 282
ആലപ്പുഴ – 270
ഇടുക്കി – 253
പാലക്കാട് – 218
കണ്ണൂര്‍ – 179
വയനാട് – 148
കാസര്‍ഗോഡ് – 41
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3141 ആയി.
4039 സമ്പർക്ക രോഗികൾ; 49 ആരോഗ്യപ്രവർത്തകർക്കും കോവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 657, മലപ്പുറം 503, കോഴിക്കോട് 485, കോട്ടയം 371, പത്തനംതിട്ട 328, തൃശൂര്‍ 320, കൊല്ലം 322, തിരുവനന്തപുരം 143, ആലപ്പുഴ 254, ഇടുക്കി 247, പാലക്കാട് 89, കണ്ണൂര്‍ 140, വയനാട് 145, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 12, എറണാകുളം 9, കോഴിക്കോട് 8, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ 3 വീതം, ഇടുക്കി, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 264
കൊല്ലം – 423
പത്തനംതിട്ട – 199
ആലപ്പുഴ – 223
കോട്ടയം – 499
ഇടുക്കി – 178
എറണാകുളം – 502
തൃശൂര്‍ – 277
പാലക്കാട് – 306
മലപ്പുറം – 696
കോഴിക്കോട് – 583
വയനാട് – 127
കണ്ണൂര്‍ – 358
കാസര്‍ഗോഡ് – 33
നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,295 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,369 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കടപ്ര (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ കരിമ്പ്ര (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 282 പേര്‍ക്ക് കോവിഡ്; 264 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് (03 ജനുവരി 2021) 282 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 264 പേര് രോഗമുക്തരായി. നിലവില്‍ 3,493 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 143 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 4 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
കൊല്ലത്ത് 322 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കൊല്ലം ജില്ലയിൽ ഇന്ന് 327 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 322 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 423 പേർ രോഗമുക്തി നേടി.
പത്തനംതിട്ടയില്‍ 385 പേര്‍ക്ക് രോഗബാധ; 372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 385 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശത്ത് നിന്ന് വന്നവരും, എട്ടു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 372 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
ആലപ്പുഴയിൽ 270 പേർക്ക് രോഗബാധ
ഇന്ന് ആലപ്പുഴ ജില്ലയിൽ 270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 254 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 223 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 53843 പേർ രോഗ മുക്തരായി. 4519 പേർ ചികിത്സയിൽ ഉണ്ട്.
കോട്ടയത്ത് 408 പേര്‍ക്ക് കോവിഡ്; 499 പേര്‍ക്ക് രോഗമുക്തി
കോട്ടയം ജില്ലയില്‍ 408 പേര് കൂടി കോവിഡ് ബാധിതരായി. 404 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലു പേര് രോഗബാധിതരായി. പുതിയതായി 3572 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 211 പുരുഷന്മാരും 161 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 499 പേര് രോഗമുക്തരായി. 6397 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 52613 പേര് കോവിഡ് ബാധിതരായി. 46019 പേര് രോഗമുക്തി നേടി.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്
എറണാകുളം ജില്ലയിൽ ഇന്ന് 728 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 7 പേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 657 പേർ, ഉറവിടമറിയാത്ത 55 പേർ, 9 ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 502 പേർ രോഗ മുക്തി നേടി.
പാലക്കാട് 306 പേര്‍ക്ക് രോഗമുക്തി; 218 പുതിയ രോഗികൾ
പാലക്കാട് ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 89 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 8 പേർ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 306 പേര് രോഗമുക്തി നേടി.
മലപ്പുറത്ത് 522 പേര്‍ക്ക് രോഗബാധ; 696 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 503 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരുമാണ്. അതേസമയം 696 പേരാണ് ജില്ലയില്‍ ഇന്ന് രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 87,159 പേരാണ് ഇതുവരെ രോഗമുക്തരായത്.
കോഴിക്കോട്ട് 511 പുതിയ രോഗികൾ
കോഴിക്കോട് ജില്ലയില്‍ ഇന്ന് 511 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേർക്കാണ് പോസിറ്റീവായത്.13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5420 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 583 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വയനാട് ജില്ലയിൽ 148 പേർക്ക് കൊവിഡ്; എല്ലാവർക്കും സമ്പർക്കത്തിലൂടെ
വയനാട് ജില്ലയിൽ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാളുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.127 പേർ രോഗമുക്തി നേടി.
കണ്ണൂരില്‍ 179 പേര്‍ക്ക് കോവിഡ്
കണ്ണൂർ ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 170 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ഒരാൾ വിദേശത്ത് നിന്നെത്തിയതും നാല് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്
കാസർകോട് ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 36പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട്പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 40പേര്‍ക്ക് കോവിഡ് നെഗറ്റീവായി.