തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 2979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4333  പേർ രോഗമുക്തി നേടി.  കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചു. 387 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.  കോട്ടയം , മലപ്പുറം , എറണാകുളം , കൊല്ലം ജില്ലകളിലും മുന്നൂറിൽ കൂടുതലാണ് പുതിയ രോഗബാധകൾ. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 88 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,05,497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4197 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read  More: 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ: ഏതെല്ലാം രോഗങ്ങളുള്ളവർക്ക് അപേക്ഷിക്കാം?

21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, തിരുവനന്തപുരം, കോഴിക്കോട് 4 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,14,76,284 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 379, കോട്ടയം 345, മലപ്പുറം 346, എറണാകുളം 335, കൊല്ലം 305, പത്തനംതിട്ട 236, ആലപ്പുഴ 243, തൃശൂര്‍ 193, കണ്ണൂര്‍ 133, തിരുവനന്തപുരം 110, കാസര്‍ഗോഡ് 100, ഇടുക്കി 110, വയനാട് 95, പാലക്കാട് 49 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 314, കൊല്ലം 293, പത്തനംതിട്ട 578, ആലപ്പുഴ 390, കോട്ടയം 269, ഇടുക്കി 217, എറണാകുളം 476, തൃശൂര്‍ 355, പാലക്കാട് 188, മലപ്പുറം 387, കോഴിക്കോട് 351, വയനാട് 134, കണ്ണൂര്‍ 232, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

Read  More: കോവിഡ് വാക്സിൻ: സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന വിലയുടെ പരിധി തീരുമാനിച്ചു

2,11,044 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,044 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,729 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7315 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 790 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 367 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ടയില്‍ 266 പേര്‍ക്ക് കോവിഡ്; 252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒന്‍പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 252 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.

ആലപ്പുഴയിൽ 247 പേർക്ക് കോവിഡ്: 390 പേർക്ക് രോഗമുക്തി

ഇന്ന് ആലപ്പുഴ ജില്ലയിൽ 247 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.390 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 74793 പേർ രോഗ മുക്തരായി. 3408 പേർ ചികിത്സയിൽ ഉണ്ട്.

ഇടുക്കിയിൽ 110 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇടുക്കി ജില്ലയിൽ ഇന്ന് 118 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

എറണാകുളത്ത് 352 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 352 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 335, ഉറവിടമറിയാത്തവർ – 9, ആരോഗ്യ പ്രവർത്തകർ- 2

എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് 476 പേർ രോഗ മുക്തി നേടി.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6235 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 387 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 383 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6319 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 351 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 134 പേര്‍ രോഗമുക്തി നേടി. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26893 ആയി. 25270 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1362 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1223 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസര്‍കോട്ട് 123 പേര്‍ക്ക് രോഗബാധ

കാസര്‍കോട് ജില്ലയില്‍ 123 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 149 പേര്‍ക്ക് രോഗം ഭേദമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.