തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 262 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5885 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് 6 ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ലഭിക്കുന്നത്. 5.81, 5.80 എന്നിങ്ങനെയായിരുന്നു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യഥാക്രമം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് നൂറിൽ കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 512 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവാണ് പുതിയ രോഗികൾ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധകൾ സ്ഥിരീകരിച്ചത്. 103 പേരാണ് ജില്ലയിൽ പുതുതായി രോഗബാധിതരായത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5885 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 52,869 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,87,720 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4136 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 262 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് 2 വീതം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More: ആർടിപിസിആർ നിർബന്ധം; അതിർത്തിയിൽ നിലപാടിലുറച്ച് കർണാടകം

യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 91 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 76 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,12,08,411 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • പത്തനംതിട്ട 512
 • കോഴിക്കോട് 483
 • എറണാകുളം 473
 • കൊല്ലം 447
 • കോട്ടയം 354
 • തൃശൂര്‍ 341
 • മലപ്പുറം 329
 • തിരുവനന്തപുരം 263
 • ആലപ്പുഴ 246
 • കണ്ണൂര്‍ 199
 • കാസര്‍ഗോഡ് 126
 • വയനാട് 121
 • പാലക്കാട് 109
 • ഇടുക്കി 103

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • പത്തനംതിട്ട 469
 • കോഴിക്കോട് 465
 • എറണാകുളം 446
 • കൊല്ലം 439
 • കോട്ടയം 333
 • തൃശൂര്‍ 334
 • മലപ്പുറം 313
 • തിരുവനന്തപുരം 179
 • ആലപ്പുഴ 239
 • കണ്ണൂര്‍ 141
 • കാസര്‍ഗോഡ് 112
 • വയനാട് 109
 • പാലക്കാട് 40
 • ഇടുക്കി 95

ഇന്ന് രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം 350
 • കൊല്ലം 902
 • പത്തനംതിട്ട 692
 • ആലപ്പുഴ 374
 • കോട്ടയം 449
 • ഇടുക്കി 294
 • എറണാകുളം 600
 • തൃശൂര്‍ 362
 • പാലക്കാട് 343
 • മലപ്പുറം 351
 • കോഴിക്കോട് 742
 • വയനാട് 86
 • കണ്ണൂര്‍ 181
 • കാസര്‍ഗോഡ് 159

2,28,416 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,28,416 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,20,410 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8006 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 906 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More: സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 263 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് ) 263 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 350 പേര്‍ രോഗമുക്തരായി. നിലവില്‍ 3,504 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,402 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 23,681 പേര്‍ വീടുകളിലും 54 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,944 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് പത്തനംതിട്ടയിൽ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 494 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

കോട്ടയത്ത് 354 പേര്‍ക്ക് കൂടി കോവിഡ്; . 350 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്‍ രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 175 പുരുഷന്‍മാരും 141 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 449 പേര്‍ രോഗമുക്തരായി. 4082 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 78176 പേര്‍ കോവിഡ് ബാധിതരായി. 73914 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 103 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 95 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 294 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1633 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

എറണാകുളത്ത് 473 പേർക്ക് രോഗം സ്ഥിരീകരിച്ചു; 600 പേർ രോഗ മുക്തി നേടി

എറണാകുളം ജില്ലയിൽ ഇന്ന് 473 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 446പേർ രോഗ ഉറവിടമറിയാത്ത 20 പേർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് 600 പേർ രോഗ മുക്തി നേടി. ഇന്ന് 618 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1660 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

തൃശ്ശൂർ ജില്ലയിൽ 341 പേർക്ക് കൂടി കോവിഡ്, 362 പേർ രോഗമുക്തരായി.

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച 341 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 362 പേർ രോഗമുക്തരായി. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 334 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3793 ആണ്. തൃശ്ശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,345 ആണ്. 92,877 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

കോഴിക്കോട് ജില്ലയില്‍ 483 പേര്‍ക്ക് കോവിഡ്; രോഗമുക്തി 742 പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 483 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 466 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8424 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 742 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 121 പേര്‍ക്ക് കോവിഡ്; 86 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ രോഗമുക്തി നേടി. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26460 ആയി. 24809 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1357 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1162 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസര്‍ഗോഡ് ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ്, 162 പേര്‍ക്ക് രോഗമുക്തി

കാസര്‍ഗോഡ് ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി. നിലവില്‍ 1199 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

വീടുകളില്‍ 6115 പേരും സ്ഥാപനങ്ങളില്‍ 414 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6529 പേരാണ്. പുതിയതായി 389 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1885 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1050 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

കടുത്ത നടപടികളുമായി കേന്ദ്രം; കേരളത്തിലേക്ക് വീണ്ടും ഉന്നതതല സംഘം

ന്യൂഡൽഹി: വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഉന്നതതല കേന്ദ്ര സംഘങ്ങളെ, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് കേന്ദ്രസർക്കാർ അയച്ചു.

കേരളം മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടകം, തമിഴ്നാട്, പശ്ചിമ ബംഗാൾ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്ക്, വിവിധ മേഖലകളിലെ വിദഗ്ധരടങ്ങിയ ഉന്നതതല സംഘങ്ങളെ കേന്ദ്ര സർക്കാർ നിയോഗിച്ചു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നടപടികളിൽ സഹായിക്കാനും, മഹാമാരിയെ പിടിച്ചുകെട്ടാനും ആവശ്യമായ പിന്തുണ അതാത് ഭരണകൂടങ്ങൾക്ക് ഉറപ്പുനൽകുന്നത് ലക്ഷ്യമിട്ടാണ് നടപടി.

മൂന്നു പേരടങ്ങുന്ന വിദഗ്ധ സംഘത്തിന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥർ നേതൃത്വം നൽകും. സംസ്ഥാന /കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളും ആയി ചേർന്ന് പ്രവർത്തിക്കുന്ന സംഘങ്ങൾ, മേഖലയിൽ കോവിഡ്കേസുകളിൽ അടുത്ത കാലത്തായി ഉണ്ടായ വർധനയുടെ കാരണങ്ങൾ പരിശോധിക്കും. രോഗപ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ അധികൃതരുമായി ചേർന്ന് ആവശ്യമായ നിയന്ത്രണ നടപടികൾക്കും സംഘങ്ങൾ രൂപം നൽകും.

പ്രതിദിന രോഗ സ്ഥിരീകരണത്തിൽ വർധന രേഖപെടുത്തുന്ന കേരളം,മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീർ ഭരണകൂടങ്ങൾക്ക് കേന്ദ്രസർക്കാർ കത്തെഴുതിയിരുന്നു. ഈ മേഖലകളിൽ RT-PCR പരിശോധനകളുടെ അനുപാതത്തിൽ കുറവും,ചില ജില്ലകളിൽ രോഗ സ്ഥിരീകരണ നിരക്കിൽ വർധനയും രേഖപ്പെടുത്തിയിരുന്നു.

രോഗവ്യാപന സാധ്യതകൾ പൂർണ്ണമായും ഒഴിവാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, ആർ ടി പി സി ആർ പരിശോധന ഊർജിതമാക്കണമെന്നും ആരോഗ്യമന്ത്രാലയ സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടു.

ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്ന, എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാവർക്കും ആർ ടി പി സി ആർ പരിശോധന കർശനമായി നടത്തണമെന്ന് സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണങ്ങളുമായി ഡൽഹി അടക്കം അഞ്ച് സംസ്ഥാനങ്ങൾ

കേരളത്തിൽനിന്നുളളവർക്ക് യാത്രാ നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 15 മുതലായിരിക്കും ഉത്തരവ് പ്രാബല്യത്തിൽ വരികയെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. വിമാനം, ട്രെയിൻ, ബസ് മാർഗങ്ങളിലായി ഡൽഹിയിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് മറ്റു നാല് സംസ്ഥാനങ്ങളും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പരിശോധിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് പ്രവേശനമുള്ളൂ.

കേരളത്തിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയ ആദ്യ സംസ്ഥാനം മഹാരാഷ്ട്രയായിരുന്നു. ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ കേരളത്തിൽ നിന്നുള്ളവർക്ക് മഹാരാഷ്ട്രയിൽ പ്രവേശിക്കാനാകൂ. കേരളത്തിനു പുറമേ, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കും മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങളുണ്ട്.

കേരളത്തിൽ നിന്നു വരുന്നവർക്ക് കർണാടകയും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തികളിൽ പരിശോധന കർശനമാക്കി. വയനാട്ടിലും കാസർഗോഡുമുളള പല അതിർത്തികളും കർണാടകം അടച്ചു. ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂവെന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു.

മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിലേ കർണാടകത്തിലും മണിപ്പൂരിലും പ്രവേശിക്കാനാവൂ. ഉത്തരാഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും പുറത്തുനിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.