ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട്ട്; കുറവ് വയനാട് ജില്ലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്കാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. 3704 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4345 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ആണ്.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 552 പേർക്ക് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലും അഞ്ഞൂറിലധികമാണ് പുതിയ രോഗികളുടെ എണ്ണം. 514 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. 83 പേർക്ക് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4345 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,313 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,71,975 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4089 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3704 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 9, എറണാകുളം, കണ്ണൂര്‍ 5 വീതം, കൊല്ലം 3, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,10,30,136 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • കോഴിക്കോട് – 552
  • എറണാകുളം – 514
  • കോട്ടയം – 440
  • പത്തനംതിട്ട – 391
  • തൃശൂര്‍ – 361
  • മലപ്പുറം – 346
  • കൊല്ലം – 334
  • ആലപ്പുഴ – 290
  • തിരുവനന്തപുരം – 266
  • കണ്ണൂര്‍ – 167
  • പാലക്കാട് – 129
  • കാസര്‍ഗോഡ് – 100
  • ഇടുക്കി – 97
  • വയനാട് – 83

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • കോഴിക്കോട് 540
  • എറണാകുളം 480
  • കോട്ടയം 405
  • പത്തനംതിട്ട 351
  • തൃശൂര്‍ 355
  • മലപ്പുറം 337
  • കൊല്ലം 330
  • ആലപ്പുഴ 288
  • തിരുവനന്തപുരം 171
  • കണ്ണൂര്‍ 134
  • പാലക്കാട് 63
  • കാസര്‍ഗോഡ് 83
  • ഇടുക്കി 90
  • വയനാട് 77

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരംന- 370
  • കൊല്ലം – 254
  • പത്തനംതിട്ട – 299
  • ആലപ്പുഴ – 375
  • കോട്ടയം – 212
  • ഇടുക്കി – 153
  • എറണാകുളം – 500
  • തൃശൂര്‍ – 450
  • പാലക്കാട് – 183
  • മലപ്പുറം – 535
  • കോഴിക്കോട് – 652
  • വയനാട് – 122
  • കണ്ണൂര്‍ – 149
  • കാസര്‍ഗോഡ് – 91

2,46,811 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,811 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,37,660 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9151 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 966 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എട്ട് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 266 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 266 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 370 പേര്‍ രോഗമുക്തരായി. നിലവില്‍ 3,750 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 171 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,856 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,357 പേര്‍ വീടുകളിലും 54 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

പത്തനംതിട്ടയില്‍ 368 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 391 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 368 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 20 പേരുണ്ട്.

മലപ്പുറത്ത് 346 പേർക്ക് കോവിഡ്; 535 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 346 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 535 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 337പേർ, ഉറവിടമറിയാതെ രോഗബാധിതരായ മൂന്നു പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടുപേർ, വിദേശ രാജ്യത്ത് നിന്നെത്തിയ നാലുപേർ എന്നിവർ ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 552 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കും പോസിറ്റീവായി. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 542 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6653 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 652 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

ഏറ്റവും കുറവ് രാഗബാധ സ്ഥിരീകരിച്ചത് വയനാട് ജില്ലയില്‍

വയനാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചച്ചു. 122 പേര്‍ രോഗമുക്തി നേടി. 80 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26156 ആയി. 24413 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1467 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1288 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap february 21 updates

Next Story
4070 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 4345 പേർ
The moderation of comments is automated and not cleared manually by malayalam.indianexpress.com