തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.4253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5841 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്.
ഇന്ന് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധകൾ സ്ഥിരീകരിച്ചത്. 602 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിൽ അഞ്ഞൂറിലധികം കോവിഡ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു. എറണാകുളം-564, മലപ്പുറം -529, തൃശൂര്‍-503 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ പുതിയ രോഗബാധകൾ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 78 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker- സംസ്ഥാനത്ത് 4650 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ശനിയാഴ്ച 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,606 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,67,630 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4074 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Read More: രാജ്യാന്തര യാത്രക്കാർക്ക് പുതിയ മാർഗനിർദേശം; മാറ്റങ്ങൾ എന്തൊക്കെ?
26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, കോഴിക്കോട് 2 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,09,72,895 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗ ബാധ സ്ഥിരീകരിവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- കോഴിക്കോട് 602
- എറണാകുളം 564
- മലപ്പുറം 529
- തൃശൂര്‍ 503
- കൊല്ലം 444
- ആലപ്പുഴ 382
- തിരുവനന്തപുരം 328
- പത്തനംതിട്ട 317
- കോട്ടയം 267
- പാലക്കാട് 193
- കണ്ണൂര്‍ 176
- വയനാട് 143
- കാസര്‍ഗോഡ് 124
- ഇടുക്കി 78
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- കോഴിക്കോട് 590
- എറണാകുളം 532
- മലപ്പുറം 513
- തൃശൂര്‍ 489
- കൊല്ലം 438
- ആലപ്പുഴ 378
- തിരുവനന്തപുരം 208
- പത്തനംതിട്ട 288
- കോട്ടയം 252
- പാലക്കാട് 111
- കണ്ണൂര്‍ 137
- വയനാട് 135
- കാസര്‍ഗോഡ് 107
- ഇടുക്കി 75
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം 459
- കൊല്ലം 780
- പത്തനംതിട്ട 550
- ആലപ്പുഴ 361
- കോട്ടയം 539
- ഇടുക്കി 263
- എറണാകുളം 658
- തൃശൂര്‍ 404
- പാലക്കാട് 164
- മലപ്പുറം 596
- കോഴിക്കോട് 659
- വയനാട് 151
- കണ്ണൂര്‍ 217
- കാസര്‍ഗോഡ് 40
2,47,780 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,791 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8989 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 949 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ
ശനിയാഴ്ച പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 366 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗവ്യാപനം കുറയുന്നതായി മുഖ്യമന്ത്രി
സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നതായാണ് കാണാനാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. “വ്യാഴാഴ്ചത്തെ കണക്ക് അനുസരിച്ച് 60178 പേരായിരുന്നു സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച ഇതേ ദിവസം 63915 രോഗികളാണ് ഉണ്ടായിരുന്നത്. 3737 രോഗികളുടെ കുറവാണ് ഉണ്ടായത്. ഏകദേശം 5.8 ശതമാനം കുറവ് ഒരാഴ്ച കൊണ്ടുണ്ടായി. രോഗവ്യാപനം കുറയുന്ന പ്രവണത തന്നെയാണ് കാണുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് 328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഇന്ന് 328 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 459 പേര് രോഗമുക്തരായി. നിലവില്‍ 3,857 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 208 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേർ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,947 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,187 പേര് വീടുകളിലും 54 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,080 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
കൊല്ലത്ത് 444 പേർക്ക് രോഗബാധ; 438 പേർക്ക് സമ്പർക്കത്തിലൂടെ
കൊല്ലം ജില്ലയിൽ ഇന്ന് 444 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 438 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും, 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 780 പേർ രോഗമുക്തി നേടി.
പത്തനംതിട്ടയില്‍ 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 317 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശത്ത് നിന്ന് വന്നവരും, രണ്ടു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 310 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 19 പേരുണ്ട്.
കോട്ടയത്ത് 267 പേര്‍ക്ക് കോവിഡ്; 265 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 3872 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 124 പുരുഷന്മാരും 115 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 539 പേര് രോഗമുക്തരായി. 4649 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76842 പേര് കോവിഡ് ബാധിതരായി. 71716 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16864 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് ഇടുക്കിയിൽ
ഇടുക്കി ജില്ലയിൽ ഇന്ന് 78 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 2 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 263 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 2314 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
എറണാകുളത്ത് 564 പേർക്ക് രോഗബാധ; 658 പേർക്ക് രോഗമുക്തി
എറണാകുളം ജില്ലയിൽ ഇന്ന് 564 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 532 പേർ ഉറവിടമറിയാത്ത 25 പേർ, മൂന്ന് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 658 പേർ രോഗ മുക്തി നേടി.
ഇന്ന് 1330 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2340 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
തൃശ്ശൂരില്‍ 503 പേര്‍ക്ക് കൂടി കോവിഡ്, 404 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 503 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു. 404 പേര് രോഗമുക്തരായി. ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ രോഗബാധിതരായി ചികിത്സ യില്‍ കഴിയുന്നവരുടെ എണ്ണം 4143 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം96,116 ആണ്. 91,319 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
മലപ്പുറത്ത് 529 പേര്‍ക്ക് കോവിഡ്; 513 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച 529 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 513 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 596 പേര് ബുധനാഴ്ച രോഗമുക്തരായി. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,11,493 ആയി.
ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട്ട്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 602 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 592 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7587 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
വയനാട് ജില്ലയില്‍143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
വയനാട് ജില്ലയില്‍ ഇന്ന്143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 151 പേര് രോഗമുക്തി നേടി. 138 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26073 ആയി. 24291 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1506 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1262 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കാസർഗോട്ട് 124 പേര്‍ക്ക് കൂടി രോഗബാധ
കാസർഗോഡ് ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 41 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6784 പേരും സ്ഥാപനങ്ങളില്‍ 377 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7161 പേരാണ്. പുതിയതായി 465 പേരെ കൂടി നിരീക്ഷണത്തിലാക്കി
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. 22 ദിവസങ്ങൾക്കുശേഷം ആദ്യമായി രാജ്യത്തെ കോവിഡ് പ്രതിദിന കേസുകൾ 14,000ത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,993 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 101 പേർ കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ ജനുവരി 19 ന് കോവിഡ് രോഗികളുടെ പ്രതിദിന സംഖ്യ 18,855 ആയിരുന്നു. അതിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം കൂടുന്നത്. നിലവിൽ 1,09,77,387 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,06,78,048 പേർ രോഗമുക്തി നേടിയതായി ശനിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.
ആകെ മരണസംഖ്യ 1,56,212 ആയി. നിലവില്‍ 1,43,127 പേരാണ് ചികിത്സയിലുള്ളത്. ഫെബ്രുവരി 19 വരെ 21,02,61,480 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആറിന്റെ കണക്കുകൾ പറയുന്നു. ഇന്നലെ (വെളളിയാഴ്ച) മാത്രം 7,86,618 സാമ്പിളുകളാണ് പരിശോധിച്ചത്.
രാജ്യത്ത് ഇതുവരെ ഒരു കോടിയിലധികം (1,01,88,007) പേർക്ക് കോവിഡ്-19 വാക്സിന് നല്‍കിയെന്നും കേന്ദ്ര ആരോഗ്യന്ത്രാലയം അറിയിച്ചു. അതായത് രാജ്യത്തെ ആകെ ജനസംഖ്യയിൽ 47 ശതമാനത്തോളം പേർക്ക് വാക്സിൻ നൽകി. യുഎസ് കഴിഞ്ഞാൽ പിന്നെ വാക്സിൻ വിതരണത്തിൽ മുന്നിലുളളത് ഇന്ത്യയാണെന്നും മന്ത്രാലയം പറയുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.