ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,61,789 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4061 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,09,06,927 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം – 535
കോഴിക്കോട് – 509
മലപ്പുറം – 476
ആലപ്പുഴ – 440
കൊല്ലം – 416
പത്തനംതിട്ട – 412
കോട്ടയം – 407
തൃശൂര്‍ – 336
തിരുവനന്തപുരം – 333
കണ്ണൂര്‍ – 196
പാലക്കാട് – 160
വയനാട് – 115
ഇടുക്കി – 97
കാസര്‍ഗോഡ് – 73

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

4110 സമ്പർക്ക രോഗികൾ; 33 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 288 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം – 493
കോഴിക്കോട് – 483
മലപ്പുറം – 461
ആലപ്പുഴ – 435
കൊല്ലം – 408
പത്തനംതിട്ട – 365
കോട്ടയം – 378
തൃശൂര്‍ – 328
തിരുവനന്തപുരം – 257
കണ്ണൂര്‍ – 148
പാലക്കാട് – 82
വയനാട് – 115
ഇടുക്കി – 92
കാസര്‍ഗോഡ് – 65

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് 4 വീതം, പാലക്കാട് 3, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ, ജില്ലതിരിച്ച്

തിരുവനന്തപുരം – 387
കൊല്ലം – 427
പത്തനംതിട്ട – 566
ആലപ്പുഴ – 305
കോട്ടയം – 378
ഇടുക്കി – 93
എറണാകുളം – 537
തൃശൂര്‍ – 430
പാലക്കാട് – 107
മലപ്പുറം – 578
കോഴിക്കോട് – 590
വയനാട് – 142
കണ്ണൂര്‍ – 202
കാസര്‍ഗോഡ് – 112

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,54,520 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,239 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9191 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1093 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 67 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 368 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap february 19 updates

Next Story
4505 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 4854 പേർKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com