തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 279 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5193 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകളാണ് പരിശോധിച്ചത്. 6.79 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥീരീകരിച്ചത്. 638 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലും അറുന്നൂറിലധികമാണ് പുതിയ രോഗികൾ. 609 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് പുതിയ രോഗബാധകൾ രേഖപ്പെടുത്തിയത്. ഇന്ന് 78 പേർക്കാണ് ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker- സംസ്ഥാനത്ത് 4584 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5193 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,178 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,56,935 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4046 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 279 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 5 വീതം, കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.79
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,08,39,353 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- കോഴിക്കോട് 638
- എറണാകുളം 609
- മലപ്പുറം 493
- പത്തനംതിട്ട 492
- കൊല്ലം 366
- കോട്ടയം 361
- തൃശൂര്‍ 346
- തിരുവനന്തപുരം 300
- ആലപ്പുഴ 251
- കണ്ണൂര്‍ 211
- കാസര്‍ഗോഡ് 176
- വയനാട് 133
- പാലക്കാട് 130
- ഇടുക്കി 78
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- കോഴിക്കോട് 618
- എറണാകുളം 568
- മലപ്പുറം 466
- പത്തനംതിട്ട 433
- കൊല്ലം 361
- കോട്ടയം 345
- തൃശൂര്‍ 338
- തിരുവനന്തപുരം 215
- ആലപ്പുഴ 243
- കണ്ണൂര്‍ 170
- കാസര്‍ഗോഡ് 163
- വയനാട് 125
- പാലക്കാട് 67
- ഇടുക്കി 72
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം 364
- കൊല്ലം 389
- പത്തനംതിട്ട 851
- ആലപ്പുഴ 429
- കോട്ടയം 403
- ഇടുക്കി 134
- എറണാകുളം 597
- തൃശൂര്‍ 340
- പാലക്കാട് 168
- മലപ്പുറം 315
- കോഴിക്കോട് 708
- വയനാട് 178
- കണ്ണൂര്‍ 216
- കാസര്‍ഗോഡ് 101
2,55,857 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,55,857 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,46,351 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9506 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 433 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഇന്ന് 300 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 364 പേര് രോഗമുക്തരായി. നിലവില്‍ 4,043 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേർ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,779 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,983 പേര് വീടുകളിലും 56 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,858 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
പത്തനംതിട്ടയില്‍ 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 492 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 572 പേര് രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര് വിദേശത്ത് നിന്ന് വന്നവരും, 13 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 459 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.
ആലപ്പുഴയിൽ 251 പേർക്ക് രോഗബാധ; 243 പേർക്ക് സമ്പർക്കത്തിലൂടെ
ഇന്ന് ആലപ്പുഴ ജില്ലയിൽ 251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 4 പേർ വിദേശത്തു നിന്നും 1 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 429 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 70701 പേർ രോഗ മുക്തരായി. 4499 പേർ ചികിത്സയിൽ ഉണ്ട്.
കോട്ടയത്ത് 211 പേർക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 197 പേര്‍ക്ക്
കോട്ടയം ജില്ലയില്‍ ഇന്ന് 211 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 197 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എറണാകുളത്ത് 609 പേർക്ക് രോഗബാധ; 34 പേരുടെ ഉറവിടം വ്യക്തമല്ല
എറണാകുളം ജില്ലയിൽ ഇന്ന് 609 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവ ആറുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 568 പേർ, ഉറവിടമറിയാത്ത 34 പേർ, ആരോഗ്യ മേഖലയിൽ നിന്നുള്ള ഒരാൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 597 പേർ രോഗ മുക്തി നേടി.
ഇന്ന് 1643 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2825 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
തൃശ്ശൂര്‍ ജില്ലയിൽ 346 പേര്‍ക്ക് കൂടി കോവിഡ്, 340 പേര് രോഗമുക്തരായി
തൃശൂര്‍ ജില്ലയിർ വ്യാഴാഴ്ച്ച346 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 340 പേര് രോഗമുക്തരായി. ജില്ലയിൽ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 338 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4132 ആണ്. തൃശൂര്‍ സ്വദേശികളായ 92 പേര് മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,277 ആണ്. 90,485 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
മലപ്പുറത്ത് 493 പേർക്ക് കോവിഡ്; 315 പേർ രോഗമുക്തി നേടി
മലപ്പുറം ജില്ലയിൽ ഇന്ന് 493 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 315 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 466 പേർ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. വിദേശ രാജ്യത്ത് നിന്നെത്തിയ നാലു പേർക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
3,320 പേരാണ് നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1,10,326 പേരാണ് ഇതുവരെ ജില്ലയിൽ രോഗമുക്തരായത്.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയില്‍
കോഴിക്കോട് ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയവരില്‍ രണ്ടുപേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 623 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8128 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 708 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
വയനാട് ജില്ലയില്‍ 133 പേര്‍ക്ക് കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 178 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. കൂടാതെ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25815 ആയി. 23998 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1522 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1291 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കണ്ണൂരിൽ 211 കൂടി രോഗബാധ സ്ഥിരീകരിച്ചു
കണ്ണൂർ ജില്ലയില്‍ ഇന്ന് 211 കൂടി പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 197 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാസർഗോട്ട് 176 പേര്‍ക്ക് രോഗബാധ; 101 പേര്‍ക്ക് രോഗമുക്തി
കാസർഗോഡ് ജില്ലയില്‍ 176 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 101 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 7141 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7511 പേരാണ്. പുതിയതായി 561 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1894 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 518 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 574 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.