scorecardresearch

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടി-പിസിആര്‍ ഫലം നിർബന്ധമാക്കി കർണാടക

72 മണിക്കൂറിൽ കൂടാത്ത ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം

Mumbai coronavirus cases, Kawasaki disease, Kawasaki disease in Mumbai, Kawasaki symptoms in Mumbai patients, Mumbai covid cases, Mumbai coronavirus in children, Maharashtra news, കൊറോണ വൈറസ്, കവാസാക്കി രോഗം, മുംബൈയിലെ കവാസാക്കി രോഗം, കോവിഡ് രോഗികളിൽ കവാസാക്കി ലക്ഷണങ്ങൾ, മുംബൈ കോവിഡ് കേസുകൾ, കുട്ടികളിൽ മുംബൈ കൊറോണ വൈറസ്, മഹാരാഷ്ട്ര വാർത്ത

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കോവിഡ് -19 ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെത്തുടർന്ന് കർണാടക സർക്കാർ കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി.

കേരളത്തിൽനിന്ന് സംസ്ഥാനത്തെത്തുന്നവർ 72 മണിക്കൂറിൽ കൂടാത്ത ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് കർണാടക സർക്കാരിന്റെ ഇതു സംബന്ധിച്ച നിർദേശത്തിൽ പറയുന്നു. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോസ്റ്റലുകൾ അല്ലെങ്കിൽ ഹോംസ്റ്റേകൾ, ഡോർമിറ്ററികൾ എന്നിവയിൽ താമസിക്കുന്നവർ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നും കർണാടക ആരോഗ്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

നേരത്തെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബെംഗളൂരുവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വിശാല ബെംഗളൂരു മുനിസിപ്പൽ കോർപറേഷൻ നിർബന്ധമാക്കിയിരുന്നു.

സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനിച്ചിരുന്നു. നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ അഞ്ച് അതിർത്തി ജില്ലകളിൽ കേരളത്തിൽ നിന്നുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.

Read More: അടുത്ത മുൻ‌ഗണനാ ഗ്രൂപ്പുകൾക്ക് വാക്സിൻ സൗജന്യം; ചർച്ചകൾ നടക്കുന്നെന്ന് ആരോഗ്യമന്ത്രി

നേരത്തേ മഹാരാഷ്ട്രയിലും കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. കേരളത്തിനു പുറമെ, ഗുജറാത്ത്, ഗോവ ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്.

വിമാന മാർഗമോ ട്രെയിൻ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്താനാണ് നിർദേശം.

Kerala Covid-19 Tracker- 4937 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 5439 പേർ രോഗമുക്തി നേടി. ഇതോടെ 60,761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,46,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4016 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4479 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 340 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, തൃശൂര്‍, പാലക്കാട് 3 വീതം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64

കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാംപിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,01,894 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • എറണാകുളം 643
 • കൊല്ലം 547
 • പത്തനംതിട്ട 524
 • തൃശൂര്‍ 503
 • കോട്ടയം 471
 • കോഴിക്കോട് 424
 • ആലപ്പുഴ 381
 • തിരുവനന്തപുരം 373
 • മലപ്പുറം 345
 • പാലക്കാട് 217
 • കണ്ണൂര്‍ 182
 • വയനാട് 135
 • കാസര്‍ഗോഡ് 126
 • ഇടുക്കി 66

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം 626
 • കൊല്ലം 540
 • പത്തനംതിട്ട 491
 • തൃശൂര്‍ 491
 • കോട്ടയം 431
 • കോഴിക്കോട് 407
 • ആലപ്പുഴ 361
 • തിരുവനന്തപുരം 250
 • മലപ്പുറം 322
 • പാലക്കാട് 118
 • കണ്ണൂര്‍ 143
 • വയനാട് 131
 • കാസര്‍ഗോഡ് 109
 • ഇടുക്കി 58

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം 368
 • കൊല്ലം 331
 • പത്തനംതിട്ട 589
 • ആലപ്പുഴ 214
 • കോട്ടയം 699
 • ഇടുക്കി 113
 • എറണാകുളം 486
 • തൃശൂര്‍ 494
 • പാലക്കാട് 185
 • മലപ്പുറം 570
 • കോഴിക്കോട് 866
 • വയനാട് 150
 • കണ്ണൂര്‍ 267
 • കാസര്‍ഗോഡ് 107

2,53,595 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,53,595 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,44,085 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1071 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ചൊവ്വാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 430 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 373 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 368 പേര്‍ രോഗമുക്തരായി. നിലവില്‍ 4,248 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 250 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ആറു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,863 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,437 പേര്‍ വീടുകളിലും 56 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,127 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

കോഴിക്കോട്ട് 424 പേർക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 424 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 413 പേര്‍ക്കാണ് രോഗം ബാധിച്ചത്.

6307 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 866 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 135 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തവർ ഉൾപ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25538 ആയി. 23647 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1598 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1432 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസർഗോട്ട് 126 പേര്‍ക്ക് കോവിഡ്

കാസർഗോഡ് ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 115 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 7095 പേരും സ്ഥാപനങ്ങളില്‍ 361 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7456 പേരാണ്. പുതിയതായി 292 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1856 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 510 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കേരളത്തിൽ ആരോഗ്യ സംവിധാനം കാര്യക്ഷമമായതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് മുഖ്യ മന്ത്രി

ഇന്ത്യയിൽ 21 കേസുണ്ടാവുമ്പോൾ ഒരു കേസാണ് അതിൽ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് സീറോ പ്രിവലസ് പഠനം വ്യക്തമാക്കുന്നതെന്നും എന്നാൽ കേരളത്തിൽ ഇത് മൂന്നിൽ ഒന്ന് രീതിയിൽ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കണക്ക് കാണിക്കുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിനെയും ഇവിടെ നടപ്പിലാക്കുന്ന സർവേലൻസിന്റെയും കാര്യക്ഷമതയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ 21 കേസുണ്ടാവുമ്പോൾ ഒരു കേസാണ് അതിൽ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും എന്നാൽ കേരളത്തിൽ ഇത് മൂന്നിൽ ഒന്ന് രീതിയിൽ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കണക്ക് കാണിക്കുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിനെയും ഇവിടെ നടപ്പിലാക്കുന്ന സർവേലൻസിന്റെയും കാര്യക്ഷമതയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർണാടകയിൽ 27 കേസ് ഉണ്ടാവുമ്പോഴാണ് ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തമിഴ്നാട്ടിൽ 24 കേസുണ്ടാവുമ്പോഴാണ് ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്ന എന്ന തോന്നലുണ്ടാവാൻ കാരണം എന്തെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 kerala news wrap february 16 updates