Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

പുതിയ രോഗബാധകൾ മൂവായിരത്തിൽ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി എട്ട് ശതമാനത്തിൽ താഴെ

13 ജില്ലകളിൽ പുതിയ രോഗബാധകൾ അഞ്ഞൂറിൽ താഴെ; നാല് ജില്ലകളിൽ നൂറിൽ താഴെ

Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂവായിരത്തിൽ കുറവ് കോവിഡ് രോഗബാധകളാണ് സ്ഥിരീകരിച്ചത്. 2884 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5073 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്.

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 560പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മറ്റ് 13 ജില്ലകളിലും പുതിയ രോഗബാധകളുടെ എണ്ണം അഞ്ഞൂറിൽ കുറവാണ്.  കാസര്ഗോഡ്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 44 വീതം പേർക്കാണ് ഈ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. വയനാട്, പാലക്കാട് ജില്ലയിലും ഇന്ന് നൂറിൽ കുറവാണ് പുതിയ രോഗബാധകൾ.  പാലക്കാട് ജില്ലയിൽ 83 പേർക്കും വയനാട് ജില്ലയിൽ 70 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5073 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇതോടെ 61,281 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,41,471 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3998 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 6, കോഴിക്കോട് 5, കണ്ണൂര്‍ 4, എറണാകുളം 3, മലപ്പുറം 2, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More: രോഗികളുടെ എണ്ണം കുറയുന്നത് ഇന്ത്യയിൽ കോവിഡ് രോഗബാധ അവസാനത്തിലേക്കെത്തിയെന്ന് അർത്ഥമാക്കുന്നുണ്ടോ?

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,06,27,542 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥീരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • മലപ്പുറം 560
  • എറണാകുളം 393
  • കോഴിക്കോട് 292
  • കോട്ടയം 289
  • ആലപ്പുഴ 254
  • തിരുവനന്തപുരം 248
  • കൊല്ലം 192
  • തൃശൂര്‍ 173
  • കണ്ണൂര്‍ 135
  • പത്തനംതിട്ട 107
  • പാലക്കാട് 83
  • വയനാട് 70
  • ഇടുക്കി 44
  • കാസര്‍ഗോഡ് 44

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • മലപ്പുറം 543
  • എറണാകുളം 378
  • കോഴിക്കോട് 281
  • കോട്ടയം 279
  • ആലപ്പുഴ 250
  • തിരുവനന്തപുരം 176
  • കൊല്ലം 190
  • തൃശൂര്‍ 168
  • കണ്ണൂര്‍ 102
  • പത്തനംതിട്ട 98
  • പാലക്കാട് 39
  • വയനാട് 68
  • ഇടുക്കി 39
  • കാസര്‍ഗോഡ് 40

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 302
  • കൊല്ലം 801
  • പത്തനംതിട്ട 482
  • ആലപ്പുഴ 353
  • കോട്ടയം 489
  • ഇടുക്കി 104
  • എറണാകുളം 502
  • തൃശൂര്‍ 477
  • പാലക്കാട് 174
  • മലപ്പുറം 649
  • കോഴിക്കോട് 336
  • വയനാട് 104
  • കണ്ണൂര്‍ 231
  • കാസര്‍ഗോഡ് 69

2,40,859 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,50,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,40,859 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9865 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 962 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 428 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 248 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 302 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 248 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 302 പേർ രോഗമുക്തരായി. നിലവിൽ 4,243 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 176 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ആറു പേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,723 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,437 പേർ വീടുകളിലും 58 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,869 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

പത്തനംതിട്ടയില്‍ 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 589 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നതും, 103 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 10 പേരുണ്ട്.

എറണാകുളത്ത് 393 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 393 പേർക്ക് രോഗം സ്ഥിരീകരിച്ചു.
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവ 378 പേർ, രോഗ ഉറവിടമറിയാത്ത 12 പേർ, മൂന്ന് ആരോഗ്യപ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 502 പേർ രോഗ മുക്തി നേടി.

മലപ്പുറത്ത് 543 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 543 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഏഴ് പേര്‍ വിദേശ രാജ്യത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും ജില്ലയിലെത്തിയവരാണ്. ഇന്ന് രോഗമുക്തരായ 649 പേരുള്‍പ്പടെ ജില്ലയില്‍ 1,09,023 പേരാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 292 പേർക്ക് രോഗബാധ; 336 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 292 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്ക് പോസിറ്റീവായി. മൂന്നുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 286 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4129 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 336 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 70 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 104 പേര്‍ രോഗമുക്തി നേടി. 69 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25403 ആയി. 23497 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1671 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1445 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസർഗോട്ട് 44 പേര്‍ക്ക് കോവിഡ്

കാസർഗോഡ് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതുവരെ 27743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 7052 പേരും സ്ഥാപനങ്ങളില്‍ 381 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7433 പേരാണ്. പുതിയതായി 373 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2769 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 748 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 392 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap february 15 updates

Next Story
2884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5073 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com