Latest News

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്; ആറ് ജില്ലകളിൽ അഞ്ഞൂറിലധികം പുതിയ രോഗബാധകൾ

വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ ഇന്ന് സ്ഥീരികരിച്ചത്

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4980 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5332 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 589 പേർക്ക് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു. കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലും ഇന്ന് അഞ്ഞൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506 എന്നവിങ്ങനെയാണ് ഇന്ന് ഈ ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ ഇന്ന് സ്ഥീരികരിച്ചത്, 127 പേർക്ക്.

Kerala Covid-19 Wrap: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,961 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,25,871 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4980 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 8, വയനാട് 7, തിരുവനന്തപുരം 5, കൊല്ലം, എറണാകുളം, കണ്ണൂര്‍ 3 വീതം, പത്തനംതിട്ട 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3954 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25

കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,04,40,267 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • എറണാകുളം – 589
  • കോട്ടയം – 565
  • പത്തനംതിട്ട – 542
  • മലപ്പുറം – 529
  • കോഴിക്കോട് – 521
  • കൊല്ലം – 506
  • ആലപ്പുഴ – 472
  • തൃശൂര്‍ – 472
  • തിരുവനന്തപുരം – 393
  • കണ്ണൂര്‍ – 197
  • ഇടുക്കി – 189
  • പാലക്കാട് – 149
  • കാസര്‍ഗോഡ് – 146
  • വയനാട് – 127

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • എറണാകുളം 560
  • കോട്ടയം 526
  • പത്തനംതിട്ട 489
  • മലപ്പുറം 520
  • കോഴിക്കോട് 514
  • കൊല്ലം 494
  • ആലപ്പുഴ 465
  • തൃശൂര്‍ 456
  • തിരുവനന്തപുരം 295
  • കണ്ണൂര്‍ 159
  • ഇടുക്കി 181
  • പാലക്കാട് 72
  • കാസര്‍ഗോഡ് 131
  • വയനാട് 118

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 424
  • കൊല്ലം 306
  • പത്തനംതിട്ട 568
  • ആലപ്പുഴ 356
  • കോട്ടയം 374
  • ഇടുക്കി 293
  • എറണാകുളം 743
  • തൃശൂര്‍ 414
  • പാലക്കാട് 153
  • മലപ്പുറം 424
  • കോഴിക്കോട് 604
  • വയനാട് 198
  • കണ്ണൂര്‍ 405
  • കാസര്‍ഗോഡ് 70

2,41,362 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,30,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1294 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 393 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 393 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 424 പേര്‍ രോഗമുക്തരായി. നിലവില്‍ 4,402 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 295 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചുപേര്‍ ആരോഗ്യപ്രവര്‍ത്തരാണ്.

പത്തനംതിട്ടയില്‍ 521 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒന്‍പതു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 521 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇടുക്കിയിൽ 189 പേർക്ക് രോഗബാധ; 181 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 189 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 181 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 293 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 2800 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

പാലക്കാട് 71 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

149 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 72 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 71 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 153 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

മലപ്പുറത്ത് 427 പേര്‍ക്ക് രോഗമുക്തി; 529 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് 427 പേര്‍ കോവിഡ് വിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,07,547 ആയി. ഇന്ന് 529 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 520 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ആറ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്.

കോഴിക്കോട്ട് 521 പേർക്ക് കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 521 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 514 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7310 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 604 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് വയനാട് ജില്ലയിൽ

വയനാട് ജില്ലയില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 198 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25027 ആയി. 22939 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1815 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1568 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസര്‍ഗോട്ട് 146 പേര്‍ക്ക് കോവിഡ്, 71 പേര്‍ക്ക് രോഗമുക്തി

കാസര്‍ഗോഡ് ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 27494 പോര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 968 പേരാണ് ചികിത്സയിലുളളത്. ചികിത്സയിലുണ്ടായിരുന്ന 71 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap february 12 updates

Next Story
5397 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 5332 പേർKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com