തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5692 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്.
പത്തനംതിട്ട ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 694 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകളിലും അറുന്നൂറിലധികമാണ് പുതിയ രോഗികളുടെ എണ്ണം. എറണാകുളത്ത് 632 പേർക്കും കോഴിക്കോട്ട് 614 പേർക്കും രോഗം സ്ഥീരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 102 പേർക്കാണ് ഇന്ന് ജില്ലയിൽ പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്.
Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,915 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,20,539 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3936 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം 5, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് 3 വീതം, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കോട്ടയം തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,03,65,859 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
പത്തനംതിട്ട – 694
എറണാകുളം – 632
കോഴിക്കോട് – 614
കൊല്ലം – 579
മലപ്പുറം – 413
കോട്ടയം – 383
തൃശൂര്‍ – 375
ആലപ്പുഴ – 342
തിരുവനന്തപുരം – 293
കണ്ണൂര്‍ – 251
പാലക്കാട് – 227
ഇടുക്കി – 196
വയനാട് – 180
കാസര്‍ഗോഡ് – 102
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
പത്തനംതിട്ട 645, എറണാകുളം 575, കോഴിക്കോട് 596, കൊല്ലം 570, മലപ്പുറം 384, കോട്ടയം 348, തൃശൂര്‍ 372, ആലപ്പുഴ 335, തിരുവനന്തപുരം 196, കണ്ണൂര്‍ 198, പാലക്കാട് 125, ഇടുക്കി 183, വയനാട് 165, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 400, കൊല്ലം 306, പത്തനംതിട്ട 452, ആലപ്പുഴ 423, കോട്ടയം 502, ഇടുക്കി 481, എറണാകുളം 669, തൃശൂര്‍ 373, പാലക്കാട് 142, മലപ്പുറം 589, കോഴിക്കോട് 666, വയനാട് 308, കണ്ണൂര്‍ 332, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
2,36,185 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,803 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,382 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1128 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 455 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 293 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഇന്ന് 293 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 400 പേര് രോഗമുക്തരായി. നിലവില്‍ 4,437 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 196 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്.
കൊല്ലത്ത് 579 പേർക്ക് രോഗബാധ
കൊല്ലം ജില്ലയിൽ ഇന്ന് 579 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 570 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും, 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 306 പേർ രോഗമുക്തി നേടി.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് പത്തനംതിട്ടയിൽ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശത്ത് നിന്ന് വന്നവരും, 12 പേര് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 670 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.
ആലപ്പുഴയിൽ 335 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
ഇന്ന് ആലപ്പുഴ ജില്ലയിൽ 342 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 3 പേർ വിദേശത്തു നിന്നും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 335 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 423 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 68214 പേർ രോഗ മുക്തരായി. 4434 പേർ ചികിത്സയിൽ ഉണ്ട്.
കോട്ടയത്ത് 383 പേര്‍ക്ക് കോവിഡ്; 379 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 379 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര് രോഗബാധിതരായി. പുതിയതായി 5468 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
502 പേര് രോഗമുക്തരായി. 4646 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 73057 പേര് കോവിഡ് ബാധിതരായി.
ഇടുക്കിയിൽ നിലവിൽ ചികിത്സയിലുള്ളത് 2905 പേർ
ഇടുക്കി ജില്ലയിൽ ഇന്ന് 196 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 183 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 481 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 2905 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
എറണാകുളത്ത് 48 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
എറണാകുളം ജില്ലയിൽ ഇന്ന് 632 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 575 പേർ, ഉറവിടമറിയാത്ത 48 പേർ, അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. • ഇന്ന് 669 പേർ രോഗ മുക്തി നേടി. • ഇന്ന് 1214 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2115 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
പാലക്കാട് 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 125 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 97 പേര്, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 5 പേര് എന്നിവര്‍ ഉള്‍പ്പെടും. 142 പേര് രോഗമുക്തി നേടി.
മലപ്പുറത്ത് 589 പേര്‍ക്ക് രോഗമുക്തി; 413 പേർക്ക് കൂടി രോഗബാധ
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച 589 പേര് വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് വിമുക്തരായി. ഇവരുള്‍പ്പെടെ 1,07,122 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്.
വ്യാഴാഴ്ച 413 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 384 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേരും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 14 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.
കോഴിക്കോട്ട് 614 പേർക്ക് രോഗബാധ; 666 രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 614 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 599 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7,117 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 666 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വയനാട് ജില്ലയില്‍ 308 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന്180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 308 പേര് രോഗമുക്തി നേടി. 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24900 ആയി. 22741 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 151 മരണം. നിലവില്‍ 2008 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1591 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കണ്ണൂരിൽ 251 പേര്‍ക്ക് കോവിഡ്
കണ്ണൂർ ജില്ലയില്‍ ഇന്ന് 251 കൂടി പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 215 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും എട്ട് ആരോഗ്യ
ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്
കാസര്‍കോട് ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
സംസ്ഥാനത്ത് കോവിഡ് വാക്സിന് രണ്ടാം ഘട്ട വിതരണം ആരംഭിച്ചു
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. റവന്യൂ പഞ്ചായത്ത് ജീവനക്കാര്‍ ഉള്‍പ്പെടെ 12 ലക്ഷത്തിലധികം മുന്നണി പോരാളികളാണ് സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കാൻ തയ്യാറായിട്ടുളളത്.
പൊലീസ്, മറ്റു സേനാവിഭാഗങ്ങള്‍, റവന്യൂ ജീവനക്കാര്‍, മുന്‍സിപ്പാലിറ്റി പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങി കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ഇന്നുമുതല്‍ വാക്സിന് നല്‍കുന്നത്. 76,000 ത്തില്‍ അധികം വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാക്സിനേഷന് നാല് ദിവസത്തിനുള്ളില്‍ തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.

ഡിജിപി ലോക്നാഥ് ബെഹ്റയും തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവ്ജ്യോത് ഖോസയും വാക്സിന് സ്വീകരിച്ചു. രാവിലെ തലസ്ഥാനത്തെ ജനറല്‍ ആശുപത്രിയിലാണ് ഇവര്‍ വാക്സിന് സ്വീകരിച്ചത്. ഹെഡ്ക്വാട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം തുടങ്ങി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും വാക്സിന് സ്വീകരിച്ചു.
കേരളത്തിൽ നിന്നുള്ളവർക്ക് മഹാരാഷ്ട്രയിൽ യാത്രാവിലക്ക്
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗമോ ട്രെയിൻ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും. വിമാനത്താവളത്തിൽ സ്വന്തം ചിലവിൽ ആര്‍ടിപിസിആര്‍ പരിശോധനയും റെയിൽവേ സ്റ്റേഷനിൽ ആന്റി ബോഡി പരിശോധനയുമാണ് നടത്തുക.