Latest News

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്; കുറവ് കാസർഗോട്ട്

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്.

Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
A health worker wearing a personal protective equipment , puts a swab sample into a vial, after collecting it from a lady amidst the spread of the coronavirus disease in Mumbai on Monday. Express Photo by Amit Chakravarty 21-09-2020, Mumbai

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5980 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.  5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5745 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 811 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 71 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 64,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,14,847 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3920 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More: 5980 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; കേരളത്തിൽ മാത്രം രോഗവ്യാപനമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, കൊല്ലം 4, തൃശൂര്‍, പാലക്കാട് 3 വീതം, എറണാകുളം, വയനാട് 2 വീതം, ഇടുക്കി, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,94,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • എറണാകുളം 811,
  • കൊല്ലം 689,
  • കോഴിക്കോട് 652,
  • കോട്ടയം 575,
  • പത്തനംതിട്ട 571,
  • തൃശൂര്‍ 540,
  • തിരുവനന്തപുരം 455
  • മലപ്പുറം 421
  • ആലപ്പുഴ 411,
  • കണ്ണൂര്‍ 213,
  • വയനാട് 201,
  • പാലക്കാട് 191,
  • ഇടുക്കി 179,
  • കാസര്‍ഗോഡ് 71

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • എറണാകുളം 748
  • കൊല്ലം 677
  • കോഴിക്കോട് 622
  • കോട്ടയം 535
  • പത്തനംതിട്ട 514
  • തൃശൂര്‍ 524
  • തിരുവനന്തപുരം 320
  • മലപ്പുറം 395
  • ആലപ്പുഴ 405
  • കണ്ണൂര്‍ 188
  • വയനാട് 195
  • പാലക്കാട് 109
  • ഇടുക്കി 163
  • കാസര്‍ഗോഡ് 62

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 354
  • കൊല്ലം 738
  • പത്തനംതിട്ട 417
  • ആലപ്പുഴ 394
  • കോട്ടയം 234
  • ഇടുക്കി 385
  • എറണാകുളം 766
  • തൃശൂര്‍ 440
  • പാലക്കാട് 196
  • മലപ്പുറം 318
  • കോഴിക്കോട് 829
  • വയനാട് 315
  • കണ്ണൂര്‍ 277
  • കാസര്‍ഗോഡ് 82

2,34,767 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,34,767 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,24,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,389 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1178 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 455 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 455 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 354 പേര്‍ രോഗമുക്തരായി. നിലവില്‍ 4,542 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 320 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 6 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

പത്തനംതിട്ടയിൽ 571 പേര്‍ക്ക് രോഗബാധ; സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 32 പേർ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 571 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 11 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 552 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 32 പേരുണ്ട്.

ആലപ്പുഴയിൽ 405പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ 411 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 405പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 394 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 67791പേർ രോഗ മുക്തരായി. 4515 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 575 പേര്‍ക്ക് രോഗബാധ; 569 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ പുതിയതായി 575 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 6086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

234 പേര്‍ ഇന്ന് രോഗമുക്തരായി. 4766 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 72674 പേര്‍ കോവിഡ് ബാധിതരായി. 67620 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 179 പേർക്ക് കോവിഡ്; 385 പേർക്ക് രോഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 179 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 163 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 11 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 385 പേർ ഇന്ന് രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 811 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 748 പേർ, ഉറവിടമറിയാത്ത 57 പേർ, രണ്ട് ആരോഗ്യപ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് 766 പേർ രോഗ മുക്തി നേടി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11356 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശ്ശൂരില്‍ 540 പേര്‍ക്ക് കോവിഡ്, 440 പേര്‍ രോഗമുക്തി നേടി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 540 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 440 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4380 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92,036 ആണ്. 87,032 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 524 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

പാലക്കാട് 72 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

പാലക്കാട് ജില്ലയില്‍ ഇന്ന്191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 109 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 72 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 7 പേര്‍, 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 196 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 421 പേര്‍ക്ക് രോഗബാധ; 318 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച 421 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

318 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 1,06,544 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 23,874 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,501 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.

കോഴിക്കോട്ട് 652 പേര്‍ക്ക് കോവിഡ്; രോഗമുക്തി 829 പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 652 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലുപേര്‍ക്ക് പോസിറ്റീവായി. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 628 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7984 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 829 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27246 ആയി. നിലവില്‍ 842 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കേരളത്തിൽ മാത്രം രോഗവ്യാപനമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി

രാജ്യത്ത് നിലവിൽ കേരളത്തിൽ മാത്രമാണ് കോവിഡ് രോഗവ്യാപനമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗവ്യാപനമുണ്ടായാൽ അത് കാരണമുള്ള മരണങ്ങളും ആശുപത്രി ചികിസ്തയും വർധിക്കുന്ന സാഹചര്യമുണ്ടാവും. അതിനാൽ രോഗവ്യാപനം കഴിവിന്റെ പരമാവധി കുറയ്ക്കുക എന്ന നിലപാടാണ് ആരോഗ്യ കാര്യത്തിൽ മുൻപന്തിയിലുള്ള മിക്ക പ്രദേശങ്ങളും സ്വീകരിച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും രോഗം പെട്ടെന്ന് കടന്നുപോവുന്നതുകൊണ്ട് ഗുണമുണ്ടാകുമെന്ന് കരുതി രോഗം തടയാൻ ശ്രമിക്കാതിരുന്നതിനാൽ അതിന്റെ തിക്ത ഫലങ്ങൾ നേരിടേണ്ടി വന്ന അനുഭവം മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

“രോഗാണുവിന് ജനിതക വ്യതിയാനം സംഭവിക്കുമ്പോൾ ഒരു സമയം രോഗം വന്നിടത്ത് വീണ്ടും വിനാശകരമായി രോഗം വരാൻ സാധ്യതയുണ്ട്. അതിനാൽ രോഗം വരാതെ തടഞ്ഞു നിർത്തുക എന്നതാണ് ഏറ്റവും പലപ്രദമായ മാർഗം. ആ മാർഗമാണ് കേരളം ആദ്യം മുതൽ സ്വീകരിച്ചത്.”

“മറ്റൊരു പ്രധാനകാര്യം, ഐസിഎംആർ പഠന ഫലങ്ങളാണ്. ഒരു സമൂഹത്തിൽ അസുഖം വന്നു മാറിിയവരുടെ എണ്ണം കണക്കാക്കുന്നതാണ് പഠനം. ഈ പഠനം ഡിസംബറിൽ നടത്തിയിരുന്നു. 2020 ഡിസംബറിലെ സർവേ ഫലം പറയുന്നത് രാജ്യമൊട്ടാകെ ആയിരത്തിൽ 220 പേർക്ക് രോഗം വന്നു പോയി എന്നാണ്. എന്നാൽ കേരളത്തിൽ 116 പേർക്കാണ് കോവിഡ് വന്നു പോയത്. ദേശീയ ശരാശരിയുടെ ഏകദേശം പകുതി ആളുകൾക്ക് മാത്രമാണ് കേരളത്തിൽ രോഗം വന്നതെന്നാണ് ആ സർവേ ഫലം കാണിക്കുന്നത്. ഈ സർവേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനമുണ്ടായത് ഐസിഎംആർ കേരളത്തിൽ പഠനം നടത്തിയ ജില്ലകളാണ്. രാജ്യത്തെ മറ്റിടങ്ങളോട് താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് കുറഞ്ഞ രോഗവ്യാപനമെന്ന് കാണാം. ” മുഖ്യമന്ത്രി പറഞ്ഞു.

കുറഞ്ഞ രോഗവ്യാപനമുള്ളിടത്തുനിന്ന് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്ത് രോഗനിർണയ സംവിധാനങ്ങളിലുള്ള മികവാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റുകൾ വർധിപ്പിച്ചു; പോസിറ്റീവ് കേസുകളിൽ ആനുപാതിക വർധനവില്ലെന്ന് മുഖ്യമന്ത്രി

ടെസ്റ്റുകൾ സംസ്ഥാനത്ത് വർധിപ്പിച്ചതായും എന്നാൽ ആനുപാതികമായി കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ” ഒരു ദിവസം 90,000 ടെസ്റ്റുകൾ വരെ ചെയ്യുന്ന ചില ദിവസങ്ങളുണ്ടായിരുന്നു.  ആർടിപിസിആർ ടെസ്റ്റുകൾ നേരത്തെ ഏതാണ്ട് 24 ശതമാനമായിരുന്നു. ഇപ്പോൾ പല ജില്ലകളിലും ഇതിനോടകം 45 ശതമാനം വരെ ഉയർന്നിട്ടുണ്ട്. എങ്കിലും ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി ഉയർത്താനും അതിൽ ആർടിപിസിആർ ടെസ്റ്റ് 75 ശതമാനത്തിലേക്കുയർത്താനും ആവശ്യമായ പ്രവർത്തനങ്ങൾ ഓരോ ജില്ലയിലും പുരോഗമിക്കുന്നുണ്ട്. കലക്ടർമാരുടെ നേതൃത്വത്തി കോവിഡ് വാര്യേഴ്സിനെ നിയോഗിച്ചിട്ടുണ്ട്.”

“ടെസ്റ്റുകളുടെ എണ്ണം ഉയർന്നെങ്കിലും അതിന് ആനുപാതികമായി കൂടുതൽ പോസിറ്റീവ് കേസുകൾ കാണുന്നില്ല. വിട്ടുപോയേക്കാവുന്ന ചില കേസുകൾ കൂടി കണ്ടെത്താൻ പുതിയ ടെസ്റ്റിങ് സ്ട്രാറ്റജി സഹയാക്കുമെന്നാണ് കരുതുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap february 10 updates

Next Story
യോഗ്യതകളില്ലാത്ത 5,910 പേരെ യുഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തി: കണക്കുകൾ നിരത്തി മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com