Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ; കുറവ് കാസർഗോട്ട്

24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആണ്

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
Covid 19 testing in progress at a Health post in the eastern suburbs of Mumbai Express Photo by Amit Chakravarty 17-10-2020, Mumbai

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 3742 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. . 3379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 264 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.5959 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആണ്.

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്, 503 പേർക്ക്. ഞായറാഴ്ച ജില്ലയിലെ മാറഞ്ചേരി സ്കൂളിലെ 150ഓളം വിദ്യാർത്ഥികൾക്കും 30ലധികം അദ്ധ്യാപകർക്കും ഒരുമിച്ച് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ സ്കൂളുകളിൽ ഈ സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More: അധ്യാപകർക്കും കുട്ടികൾക്കുമടക്കം നൂറിലധികം പേർക്ക് കോവിഡ്; സ്കൂളുകൾക്ക് പ്രത്യേക മാർഗനിർദേശം

കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയിലും നൂറിൽ കുറവാണ് പുതിയ രോഗികൾ. 71 പേർക്കാണ് വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പ്രതിദിന കണക്കിൽ ഇന്ന് കുറവ്. സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,414 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,02,627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 503
എറണാകുളം – 431
കോഴിക്കോട് – 403
തിരുവനന്തപുരം – 380
കോട്ടയം – 363
കൊല്ലം – 333
ആലപ്പുഴ – 317
തൃശൂര്‍ – 288
പത്തനംതിട്ട – 244
കണ്ണൂര്‍ – 145
ഇടുക്കി – 126
പാലക്കാട് – 102
വയനാട് – 71
കാസര്‍ഗോഡ് – 36

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,01,44,253 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3883 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

3379 സമ്പർക്കരോഗികൾ; 27 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 264 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 476, എറണാകുളം 396, കോഴിക്കോട് 391, തിരുവനന്തപുരം 276, കോട്ടയം 337, കൊല്ലം 324, ആലപ്പുഴ 313, തൃശൂര്‍ 278, പത്തനംതിട്ട 213, കണ്ണൂര്‍ 112, ഇടുക്കി 119, പാലക്കാട് 50, വയനാട് 63, കാസര്‍ഗോഡ് 31 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 5, തൃശൂര്‍, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, എറണാകുളം 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 248
കൊല്ലം – 891
പത്തനംതിട്ട – 443
ആലപ്പുഴ – 467
കോട്ടയം – 461
ഇടുക്കി – 545
എറണാകുളം – 627
തൃശൂര്‍ – 483
പാലക്കാട് – 192
മലപ്പുറം – 728
കോഴിക്കോട് – 410
വയനാട് – 181
കണ്ണൂര്‍ – 201
കാസര്‍ഗോഡ് – 82

2,24,759 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,14,095 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,664 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1264 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 380 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന്380 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 248 പേര്‍ രോഗമുക്തരായി. നിലവില്‍ 4,416 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 276 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്.

പത്തനംതിട്ടയില്‍ 230 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 230 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

കോട്ടയത്ത് 363 പേര്‍ക്ക് കോവിഡ്; 360 പേര്‍ക്കും സമ്പർക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 360 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 2958 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 184 പുരുഷന്‍മാരും 153 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 461 പേര്‍ രോഗമുക്തരായി. 5059 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 71539 പേര്‍ കോവിഡ് ബാധിതരായി. 66300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15563 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 126 പേർക്ക് രോഗബാധ; 119 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 126 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 119 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

പാലക്കാട് 102 പേര്‍ക്ക് കോവിഡ്; 192 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 50 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 39 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 12 പേർ, ആരോഗ്യ പ്രവർത്തകൻ 1എന്നിവര്‍ ഉള്‍പ്പെടും. 192 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ ഇന്ന് 503 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 728 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 476 പേർ, ഉറവിടമറിയാതെ രോഗബാധിതരായ 24പേർ, വിദേശ രാജ്യത്ത് നിന്നെത്തിയ രണ്ടു പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒരാൾ എന്നിവർ ഉൾപ്പെടുന്നു.

3,601 പേരാണ് നിലവിൽ ജില്ലയിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.1,05,576 പേർ ഇതുവരെ ജില്ലയില്‍ രോഗമുക്തരായി.

കോഴിക്കോട്ട് 403 പേർക്ക് രോഗബാധ; 394 പേര്‍ക്ക് സമ്പർക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 403 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 394 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 105 പേര്‍ക്ക് സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

4506 പേരെ പരിശോധനക്ക് വിധേയരാക്കി. 8.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 410 പേര്‍ കൂടി രോഗമുക്തിനേടി .7460 പേരാണ് പോസിറ്റീവായി ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍. മറ്റു ജില്ലക്കാരായ 208 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

വയനാട് ജില്ലയില്‍ 71 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 181 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24445 ആയി. 21773 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 149 മരണം. നിലവില്‍ 2573 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2107 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27027 ആയി. ചികിത്സയിലുണ്ടായിരുന്ന 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കോവിഡ് വ്യാപനം: സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചു

കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ നിയന്ത്രണം കടുപ്പിച്ചു. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം ജോലിക്ക് വന്നാല്‍ മതിയെന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചുണ്ട്. മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകം.

വിവിധ വകുപ്പുകളിലായി 55 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജീവനക്കാര്‍ക്കായി കൊവിഡ് പരിശോധനക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദര്‍ബാര്‍ ഹാളിലാണ് കോവിഡ് പരിശോധന നടക്കുക.

ധനവകുപ്പിലാണ് ആദ്യം കോവിഡ് രോഗവ്യാപനം ഉണ്ടായത്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് വന്നതോടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap february 08 updates

Next Story
Win Win W-602 Lottery Result: വിൻ വിൻ W-602 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുwin win w-591 lottery, വിൻ വിൻ w-591, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, win win lottery draw date, വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് തിയതി, kerala lottery results, കേരള ലോട്ടറി ഫലം, win win lottery kerala win win w-591 lottery, win win lottery kerala win win w-590 lottery results, kerala lottery x'mas new year bumper ticket, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ, kerala lottery x'mas new year bumper ticket price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റ് വില, kerala lottery x'mas new year bumper ticket draw date, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് തിയതി, kerala lottery x'mas new year bumper price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ സമ്മാനത്തുക, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express