Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

മലപ്പുറം ജില്ലയിലെ സ്കൂളിൽ 149 വിദ്യാർഥികൾക്കും 39 അധ്യാപകർക്കും കോവിഡ്

സ്കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് സമീപം ഒരു സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം 180ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനി മാറഞ്ചേരി ഗവൺമെന്റ് സ്കൂളിലെ 149 വിദ്യാർഥികൾക്കും 39 അധ്യാപകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. 684 പേരെയാണ് ആകെ പരിശോധിച്ചത്.

സ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന 14 വയസ്സുള്ള ആണ്‍കുട്ടിയെ ഫെബ്രുവരി ഒന്നിന് മാറഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്രവ പരിശോധനക്കായി റഫര്‍ ചെയ്യുകയും അന്‍റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. തൊട്ടടുത്ത ദിവസം സ്കൂളിലെ മൂന്ന് അധ്യാപകര്‍ രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആന്‍റിജന്‍ പരിശോധന നടത്തുകയും നെഗറ്റീവ് ആണെന്ന് റിസള്‍ട്ട് വരികയും ചെയ്തു.

വിദ്യാര്‍ത്ഥി പോസിറ്റീവ് ആവുകയും അധ്യാപകര്‍ രോഗലക്ഷണം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ പ്രദേശത്ത് രോഗ ബാധ പടര്‍ന്നിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന നടത്തിയിരുന്നു. മാറഞ്ചേരി സ്കൂളില്‍ 582 കുട്ടികളെ പരിശോധിച്ചപ്പോള്‍ 148 കുട്ടികളും 50 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ 39 പേരും പോസിറ്റീവ് ആവുകയായിരുന്നു.

വന്നേരി സ്കൂളിലെ ഒരു അധ്യാപകനും രോഗ ബാധ സ്ഥിരീകരിച്ചതിനാല്‍ സ്കൂളിലും പരിശോധന നടത്തി. വന്നെരി സ്കൂളില്‍ 49 കുട്ടികളെ പരിശോധിച്ചപ്പോള്‍ 39 പേർ പോസിറ്റീവ് ആയി. 36 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ 36 പേരും പോസിറ്റീവ് ആയി.

പ്രദേശത്ത് കര്‍ശന നിരീക്ഷണം തുടരുന്നതായും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും ഡി എം ഒ അറിയിച്ചു. ഇപ്പോൾ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവരെയും വരും ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കൻ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മാറഞ്ചേരി ഹയര്‍സെക്കൻഡറി സ്കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ നിർദേശിച്ചു.

പി ബി നൂഹിന് കോവിഡ്

പത്തനംതിട്ട മുൻ കലക്ടറും സംസ്ഥാന അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫീസർമാരിൽ ഒരാളുമായ പി ബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വാർത്ത നൂഹ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. രോ​ഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട കലക്ടറായിരിക്കവെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു പി ബി നൂഹ്.

Hi Everyone,

I have been tested positive for Covid 19 and got admitted in TVM medical college hospital, as I had mild…

Posted by P B Nooh IAS on Sunday, 7 February 2021

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കൊല്ലം ജില്ലയിൽ, കുറവ് കാസർഗോട്ട്

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന്  6075 പേർക്കാണ് കോവിഡ് സ്ഥീരകരിച്ചത്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  5948 പേർ രോഗമുക്തി നേടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പരിശോധനകൾ കുറവാണ്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വർധിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്.

ഇന്ന് കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 824 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ ഇന്ന് അറുന്നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം – 671, കോഴിക്കോട് – 663, കോട്ടയം – 639 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ പ്രതിദിന രോഗബാധ. പത്തനംതിട്ട ( 570)
എറണാകുളം(558) ജില്ലകളിൽ ഇന്ന് അഞ്ഞൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 67 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 6075 പേര്‍ക്ക്. അതേസമയം ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കൊല്ലം – 824
മലപ്പുറം – 671
കോഴിക്കോട് – 663
കോട്ടയം – 639
പത്തനംതിട്ട – 570
എറണാകുളം – 558
തിരുവനന്തപുരം – 442
തൃശൂര്‍ – 421
ആലപ്പുഴ – 368
കണ്ണൂര്‍ – 254
വയനാട് – 212
ഇടുക്കി – 207
പാലക്കാട് – 159
കാസര്‍ഗോഡ് – 87

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ വീണ്ടും വർധനവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3867 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

5603 സമ്പർക്ക രോഗികൾ; 27 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 812, മലപ്പുറം 645, കോഴിക്കോട് 653, കോട്ടയം 594, പത്തനംതിട്ട 521, എറണാകുളം 524, തിരുവനന്തപുരം 358, തൃശൂര്‍ 408, ആലപ്പുഴ 350, കണ്ണൂര്‍ 187, വയനാട് 198, ഇടുക്കി 198, പാലക്കാട് 83, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 6, തൃശൂര്‍, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, എറണാകുളം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 525
കൊല്ലം – 552
പത്തനംതിട്ട – 224
ആലപ്പുഴ – 257
കോട്ടയം – 709
ഇടുക്കി – 354
എറണാകുളം – 726
തൃശൂര്‍ – 398
പാലക്കാട് – 252
മലപ്പുറം – 670
കോഴിക്കോട് – 623
വയനാട് – 263
കണ്ണൂര്‍ – 328
കാസര്‍ഗോഡ് – 67

2,24,659 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,659 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,774 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,885 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1270 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 445 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 442 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 442 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 525 പേര്‍ രോഗമുക്തരായി. നിലവില്‍ 4,286 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 358 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേർ ആരോഗ്യപ്രവര്‍ത്തകരാണ്.

മലപ്പുറത്ത് 671 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 671 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ആറ് പേരും രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

670 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 1,04,856 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 22,799 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കോഴിക്കോട്ട് 663 പേർക്ക് കൂടി കോവിഡ്,
623 പേർ രോഗമുക്തരായി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 663 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 623 പേർ രോഗമുക്തരായി. പുതുതായി 1753പേർ കൂടി നിരീക്ഷണത്തിലായി. 23,670 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്ന് എത്തിയ ഒരാൾ, ഉറവിടം വ്യക്തമല്ലാത്ത ആറു പേർ, സമ്പര്‍ക്കം വഴി പോസിറ്റീവ് ആയ 656 പേർ എന്നിവർ ഉൾപ്പെടുന്നു.

ഏറ്റവും കുറവ് രോഗബാധ കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 72 പേര്‍ക്ക് രോഗം ഭേദമായി.

കോവിഡ് കൂടാൻ കാരണം പരിശോധന കുറഞ്ഞതെന്ന് കേന്ദ്രസംഘം

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണം ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാണെന്ന് കേന്ദ്ര സംഘം. സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിൽ ആക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് ‌കേന്ദ്ര സംഘം നിർദേശം നൽകി. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം നിർദേശം നൽകി.

തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ആണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. കഴിഞ്ഞ ഒരു മാസമായി രോഗവ്യാപനം കൂടുതൽ എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ ജില്ലകളാണ് ഇവ. തുടക്കത്തിൽ തന്നെ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടിയിരുന്നുവെങ്കിൽ രോഗബാധിതരെ കണ്ടെത്താനും രോഗ വ്യാപനം കുറയ്ക്കാനും കഴിയുമായിരുന്നുവെന്ന് കേന്ദ്ര സംഘം പറഞ്ഞു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ ദേശീയ ശരാശരിയുടെ അഞ്ച് ഇരട്ടി വരെ കൂടിയതെങ്ങനെ എന്നും സംഘം വിശദീകരണം തേടി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.

വ്യാഴാഴ്ച മുതൽ പരിശോധനകളുടെ എണ്ണം 80000-ത്തിനും മുകളിൽ എത്തിയ കാര്യം ആരോഗ്യ മന്ത്രി കേന്ദ്ര സംഘത്തെ അറിയിച്ചു. നിയമ സഭ തിരഞ്ഞെടുപ്പ് കൂടി എത്തുന്ന സമായമായതിനാൽ രോഗ വ്യാപനം കൂടാൻ സാധ്യത ഉണ്ടെന്നും നിയന്ത്രണം പരമാവധി കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap february 07 updates

Next Story
പെരിയ ഇരട്ടകൊലക്കേസ്: സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ സിബിഐ പരിശോധനCBI,Kerala Gvt appeal,Periya double murder case,പെരിയ കേസ് സിബിഐക്ക്,സംസ്ഥാന സർക്കാരിന് തിരിച്ചടി;,അപ്പീൽ ഹർജി തള്ളി
The moderation of comments is automated and not cleared manually by malayalam.indianexpress.com