തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5610 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6653 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് കോവിഡ് പരിശോധന ഇന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഒപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനത്തിലും കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്.
ടെസ്റ്റിന്റെ എണ്ണം സംസ്ഥാനത്ത് കാര്യമായി വർധിച്ചിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി കോവിഡ് ടെസ്റ്റിനയച്ച സാമ്പിളുകളുടെ എണ്ണം 33579 ആയിരുന്നു. രണ്ടാം തീയതി 52940, മൂന്നിന് 59635, ഇന്നലെ 84,009 എന്നിങ്ങനെയാണ് പരിശോധനകൾ. 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഏകദേശം അഞ്ച് ശതമാനം കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read More: 5610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരാഴ്ചക്കിടെ അഞ്ച് ശതമാനത്തോളം കേസുകൾ കുറഞ്ഞെന്ന് മുഖ്യമന്ത്രി
എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 714 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലും എഴുന്നൂറിലധികമാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 706 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിലാണ് രോഗബാധ ഏറ്റവും കുറവ് സ്ഥിരീകരിച്ചത്. 99 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ പുതുതായി റിപ്പോർട്ട് ചെയ്തത്.
Kerla Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5610 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6653 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,84,542 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇടുക്കി 7, എറണാകുളം, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട് 2 വീതം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 99,48,005 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
എറണാകുളം 687, കോഴിക്കോട് 688, മലപ്പുറം 577, പത്തനംതിട്ട 478, തൃശൂര്‍ 485, കോട്ടയം 421, തിരുവനന്തപുരം 332, കൊല്ലം 383, ആലപ്പുഴ 301, കണ്ണൂര്‍ 209, ഇടുക്കി 218, പാലക്കാട് 108, വയനാട് 154, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 416, കൊല്ലം 781, പത്തനംതിട്ട 467, ആലപ്പുഴ 594, കോട്ടയം 466, ഇടുക്കി 330, എറണാകുളം 802, തൃശൂര്‍ 494, പാലക്കാട് 203, മലപ്പുറം 538, കോഴിക്കോട് 809, വയനാട് 354, കണ്ണൂര്‍ 354, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
19 മരണങ്ങൾ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3832 ആയി.
2,15,653 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,653 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,04,693 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,960 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1540 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
34 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 425 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കോവിഡ് കേസുകളിൽ കുറവ്; ടെസ്റ്റുകൾ വർധിപ്പിച്ചു
സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഏകദേശം അഞ്ച് ശതമാനം കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ടെന്നും പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. “ഫെബ്രുവരി നാലാം തീയതി 68857 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഒരാഴ്ച മുൻപ് ജനുവരി 28ന് 72392 കേസുകളായിരുന്നു. ഏകദേശം അഞ്ച് ശതമാനം കേസുകൾ ഒരാഴ്ചകൊണ്ട് കുറഞ്ഞിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റിന്റെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി കോവിഡ് ടെസ്റ്റിനയച്ച സാമ്പിളുകളുടെ എണ്ണം 33579 ആയിരുന്നു. രണ്ടാം തീയതി 52940, മൂന്നിന് 59635, ഇന്നലെ 84,009, ഇന്ന് 91931 എന്നിങ്ങനെയാണ് പരിശോധന വർധിപ്പിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിരോധ പ്രവര്‍ത്തനം ശക്തമായതിനാലാണ് ഇനിയും രോഗം ബാധിക്കാത്ത ആളുകള്‍ കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്ത ആളുകള്‍ കേരളത്തില്‍ ഇപ്പോഴുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച ജാഗ്രത കാണിച്ചതു കൊണ്ടാണ് രോഗം കേരളത്തില്‍ രോഗം മന്ദഗതിയില്‍ വ്യാപിച്ചത്. അതുകൊണ്ടുതന്നെ രോഗികളെ പരിപാലിക്കാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും മറ്റെവിടത്തെക്കാളും മരണനിരക്ക് കുറച്ച് നിര്‍ത്താനും നമുക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നില്ല എന്നത് നാം ഈ രംഗത്ത് കൂടുതല്‍ ഗൗരവത്തോടെ ഇടപെടണം എന്ന സന്ദേശമാണ് നല്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി നിയന്ത്രണങ്ങളില്‍ അയവുകള്‍ വന്നത് കോവിഡ് ഭീഷണി അകന്നു എന്നതിന്റെ സൂചനയല്ലെന്നും പറഞ്ഞു.
“വാഹനങ്ങള്‍, ഓഫീസുകള്‍, വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങി അടച്ചുമൂടിയ, വേണ്ടത്ര വായു സഞ്ചാരമില്ലാത്ത ഇടങ്ങളിലാണ് കോവിഡ് വേഗത്തില്‍ ഒരാളില്‍നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത്. അതുകൊണ്ടുതന്നെ നിരത്തുകളില്‍ ഉള്ളതിനേക്കാള്‍ അത്തരം സ്ഥലങ്ങളിലാണ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്. പലരും തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്കുകള്‍ ധരിക്കുകയും, ഓഫീസുകളിലും മറ്റും ചെന്നാല്‍ മാസ്കുകള്‍ ഒഴിവാക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ആ അശ്രദ്ധ രോഗവ്യാപനം ക്ഷണിച്ചു വരുത്തും. സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ നടപടികള്‍ ശക്തമാക്കും” മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങൾക്കുള്ള വാക്സിനേഷൻ ഏതാനും ആഴ്ചകൾക്കുള്ളിൽ
ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അടുത്ത ആഴ്ചയോടു കൂടി മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്സിനേഷന് നല്‍കുന്നത് ആരംഭിക്കാന്‍ കഴിയും. മറ്റ് മുന്‍നിര പ്രവര്‍ത്തകരുടെ വാക്സിനേഷന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തികരിക്കാനും, അതുകഴിഞ്ഞു, പൊതുജനങ്ങളുടെ ഇടയില്‍ വാക്സിനേഷന് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്സിന് നല്‍കുക.
തിരുവനന്തപുരത്ത് 444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഇന്ന് 444 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേര് രോഗമുക്തരായി. നിലവില്‍ 4,375 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 332 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്ത്തനാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,661 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 23,177 പേര് വീടുകളിലും 55 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,624 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
കൊല്ലത്ത് 391 പേർക്ക് കോവിഡ്; 383 പേർക്ക് സമ്പർക്കത്തിലൂടെ
കൊല്ലം ജില്ലയിൽ ഇന്ന് 391 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 4 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 383 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 781 പേർ രോഗമുക്തി നേടി.
പത്തനംതിട്ടയില്‍ 503 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബോധ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 521 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 427പേര് രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര് വിദേശത്ത് നിന്ന് വന്നവരും, 7 പേര് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 503 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.
ഇടുക്കിയിൽ 232 പേർക്ക് രോഗബാധ; 218 പേർക്ക് സമ്പർക്കത്തിലൂടെ
ഇടുക്കി ജില്ലയിൽ ഇന്ന് 232 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 218 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്
എറണാകുളം ജില്ലയിൽ ഇന്ന് 714 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 687 പേർ, ഉറവിടമറിയാത്ത 22 പേർ, നാല് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 802 പേർ രോഗ മുക്തി നേടി.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9028 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
തൃശ്ശൂരിൽ 495 പേർക്ക് കോവിഡ്, 494 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച 495 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 494 പേർ രോഗമുക്തരായി. ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 485 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 89,841 ആണ്. 84,754 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
മലപ്പുറത്ത് 605 പേർക്ക് രോഗബാധ; 538 പേർക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് 605 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 538 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 577 പേർ, ഉറവിടമറിയാതെ രോഗബാധിതരായ 12 പേർ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾ, വിദേശ രാജ്യത്ത് നിന്നെത്തിയ അഞ്ച് പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേർ എന്നിവർ ഉൾപ്പെടുന്നു.
ജില്ലയിൽ നിലവിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 3,728 പേരാണ്. ഇതുവരെ ജില്ലയില്‍ 1,03,626 പേർ രോഗമുക്തരായി.
കോഴിക്കോട്ട് 706 പേർക്ക് രോഗം സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 706 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കുമാണ് പോസിറ്റീവായത്.11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 690 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8787 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 809 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വയനാട് ജില്ലയിൽ 163 പേര്‍ക്ക് കോവിഡ്; 354 പേര് രോഗമുക്തി നേടി
വയനാട് ജില്ലയില്‍ ഇന്ന്163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 354 പേര് രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23983 ആയി. 20989 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 144 മരണം. നിലവില്‍ 2850 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2378 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്
കാസര്‍കോട് ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26878 ആയി. നിലവില്‍ 988 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.