തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 4494 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്.
തുടർച്ചയായി മൂന്ന് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് പത്ത് ശതമാനത്തിൽ കുറവ് ലഭിച്ചത്.
മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 626 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. മലപ്പുറവും കോഴിക്കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് അഞ്ഞൂറിൽ കുറവാണ് പുതിയ രോഗികൾ. കോഴിക്കോട്ട് 507 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നൂറിൽ കുറവാണ് പുതിയ രോഗികൾ. വയനാട് 65, ഇടുക്കി 55, കാസര്‍ഗോഡ് 43 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ രോഗബാധ. എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4494 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,504 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,45,779 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 5 വീതം, എറണാകുളം, മലപ്പുറം 4 വീതം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
24 മണിക്കൂറിനിടെ 34,847 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,82,223 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം 596, കോഴിക്കോട് 488, എറണാകുളം 297, പാലക്കാട് 185, തൃശൂര്‍ 247, ആലപ്പുഴ 222, കൊല്ലം 233, തിരുവനന്തപുരം 155, കോട്ടയം 197, കണ്ണൂര്‍ 135, പത്തനംതിട്ട 72, വയനാട് 64, ഇടുക്കി 51, കാസര്‍ഗോഡ് 40 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗ മുക്തി നേടിയവർ
തിരുവനന്തപുരം 227, കൊല്ലം 333, പത്തനംതിട്ട 250, ആലപ്പുഴ 202, കോട്ടയം 511, ഇടുക്കി 35, എറണാകുളം 476, തൃശൂര്‍ 590, പാലക്കാട് 226, മലപ്പുറം 694, കോഴിക്കോട് 495, വയനാട് 120, കണ്ണൂര്‍ 304, കാസര്‍ഗോഡ് 31 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
27 മരണങ്ങൾ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സൈബാബ ബീവി (64), മെഡിക്കല്‍ കോളേജ് സ്വദേശി ഒ. അബ്ദുള്‍ മജീദ് (84), കാട്ടായിക്കോണം സ്വദേശി രാമചന്ദ്രന് നായര്‍ (68), പനക്കോട് സ്വദേശി ശങ്കു (62), കോട്ടക്കല്‍ സ്വദേശിനി ഷീല (49), കൊല്ലം കൊട്ടാരക്കര സ്വദേശി സജിമോന്‍ (49), ഇരവിപുരം സ്വദേശിനി ഷീജ (47), ആലപ്പുഴ കാവാലം സ്വദേശിനി ചെല്ലമ്മ (80), തോന്നക്കാട് സ്വദേശി കെ.വി. തമ്പാന് (70), കോട്ടയം ഉള്ളനാട് സ്വദേശി ജോസഫ് (66), ചങ്ങനാശേരി സ്വദേശി എ.ജെ.ജോസ് (75), എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി പി.എസ്. രാജന് (72), പുതുപ്പാടി സ്വദേശി എം.എം. മുസ്തഫ (72), പനംപിള്ളി നഗര്‍ സ്വദേശി ശാന്തി പി ലാലന് (85), കോതമംഗലം സ്വദേശി പി.പി. അഗസ്റ്റിന് (86), ചിറ്റാറ്റുകര സ്വദേശി സുബ്രഹ്മണ്യന് (68), മട്ടാഞ്ചേരി സ്വദേശി അമീന് (58), കുണ്ടന്നൂര്‍ സ്വദേശി നാരായണന് (93), തൃപ്പുണ്ണിത്തുറ സ്വദേശി രജനീകാന്ത് (41), തൃശൂര്‍ കണ്ടശംകടവ് സ്വദേശി മാത്യൂസ് (73), ചാലക്കുടി സ്വദേശി കെ.ടി. ഔസേപ്പ് (81), ചെമ്പൂച്ചിറ സ്വദേശി ദിനേശന് (50), പാലക്കാട് കോട്ടപ്പാടം സ്വദേശി അബ്ദു (58), മലപ്പുറം കരക്കുന്ന് സ്വദേശിനി ഫാത്തിമ (70), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഹാജി (68), കോഴിക്കോട് സ്വദേശിനി കുഞ്ഞൈഷ (65), വയനാട് സ്വദേശിനി പാത്തു (85) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2843 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
2,80,375 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,375 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,765 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,610 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതിയ എട്ട് ഹോട്ട്സ്പോട്ടുകൾ
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ബുധനാര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 10), കായംകുളം മുന്‍സിപ്പാലിറ്റി (18), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (4, 5, 8), ചെറുകോല്‍ (6), സീതത്തോട് (6), തെള്ളിയൂര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ അയ്മനം (20), കാസര്‍ഗോഡ് ജില്ലയിലെ ബാല്ലൂര്‍ (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 457 ഹോട്ട് സ്പോട്ടുകളാണുള്ളത്.
യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കും
യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ഡിസംബർ 31 രാത്രി 11:59 വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഡിസംബർ 22 രാത്രി 11.59 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
- Read More: കോവിഡിന്റെ പുതിയ വക ഭേദം: യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കും
കോവിഡിന്റെ പുതിയ വക ഭേദം: ആശങ്കവേണ്ട, ജാഗ്രത പുലർത്തുന്നുണ്ടെന്ന് കേന്ദ്രം
ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ജാഗ്രത പുലർത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു. ബ്രിട്ടനിൽ നിന്നുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടതിന് പിറകേയാണ് ആരോഗ്യമന്ത്രിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് 222 പേര്‍ക്ക് കോവിഡ്; 227 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 227 പേര് രോഗമുക്തരായി. നിലവില്‍ 3,480 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 155 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
പത്തനംതിട്ടയില്‍ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 257 പേര് രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര് വിദേശത്ത് നിന്ന് വന്നവരും, 8 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 101 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്.
ആലപ്പുഴയിൽ 242 പേർക്ക് രോഗബാധ; 202പേർക്ക് രോഗമുക്തി
ഇന്ന് ആലപ്പുഴ ജില്ലയിൽ 242 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ വിദേശത്തു നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 222 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 16പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.202പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 49974പേർ രോഗ മുക്തരായി. 4065 പേർ ചികിത്സയിൽ ഉണ്ട്.
ഇടുക്കിയിൽ 55 പേർക്ക് കോവിഡ്; 51 പേർക്ക് സമ്പർക്കത്തിലൂടെ
ഇടുക്കി ജില്ലയിൽ ഇന്ന് 55 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ചികിത്സയിലായിരുന്ന 35 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 2986 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
എറണാകുളത്ത് 377 പുതിയ രോഗികൾ; ഉറവിടമറിയാത്ത 74 പേർ
എറണാകുളം ജില്ലയിൽ ഇന്ന് 377 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 297 പേർ, രോഗ ഉറവിടമറിയാത്ത 74 പേർ, നാല് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 476 പേർ രോഗ മുക്തി നേടി.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4621 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
പാലക്കാട് 305 പേര്‍ക്ക് കോവിഡ്; 226 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 185 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 113 പേര്, ഇതര സംസ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 2 പേര്, 5 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 226 പേര് രോഗമുക്തി നേടി.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് മലപ്പുറത്ത്
മലപ്പുറം ജില്ലയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 17 പേര് ഉറവിടമറിയാതെയും ആരോഗ്യ മേഖലയില്‍ നിന്നുള്ള 04 പേരും രോഗബാധിതരായി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ എട്ട് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 694 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 80,152 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.
കോഴിക്കോട്ട് 507 പുതിയ രോഗികൾ
കോഴിക്കോട് ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3546 പേരെ പരിശോധനക്ക് വിധേയരാക്കി.അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 495 പേര് കൂടി രോഗമുക്തിനേടി.
വയനാട് ജില്ലയില്‍ 65 പേര്‍ക്ക് കോവിഡ്; എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെ
വയനാട് ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 120 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14938 ആയി. 12614 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2237 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1475 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കണ്ണൂരിൽ 159 പേര്‍ക്ക് കോവിഡ്; 150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂർ ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 150 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും നാല് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്
കാസര്‍കോട് ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 42 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23523 ആയി. 31 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. നിലവില്‍ 940 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 25,000ത്തിനും താഴെ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,00,55,560 ആയി. നിലവിൽ ഇന്ത്യയിൽ 3,03,639 സജീവ കേസുകളാണുള്ളത്. 96,06,111 പേർ ഇതു വരെ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,709 പേരാണ് രോഗമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിൽ 333 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,45,810 ആയി. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കർശന കോവിഡ് പരിശോധന
എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കുന്നു. ചില ഉദ്യോഗസ്ഥർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിങ് ഓഫിസര്‍മാര്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറണം. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ചെലവില്‍ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്ന പല പ്രമുഖ നേതാക്കളും രോഗ ബാധിതരായതോടെ സമ്പർക്കത്തിൽ വന്നവരും വോട്ടര്‍മാരും അടക്കം ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടമാണെന്നും വരുന്ന രണ്ടാഴ്ച ഏറെ നിർണായകമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.