തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4621 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 5376 പേർ രോഗമുക്തി നേടി. ഒൻപത് ശതമാനത്തിലും കുറവാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 574 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലും അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. കാസർഗോട്ടാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 96 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 65,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,92,480 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3072 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4621 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 18, കണ്ണൂര്‍ 12, തൃശൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം 6, മലപ്പുറം 4, കോഴിക്കോട് 3, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 79,11,934 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • എറണാകുളം 574
  • കോഴിക്കോട് 520
  • തൃശൂര്‍ 515
  • പത്തനംതിട്ട 512
  • കോട്ടയം 481
  • ആലപ്പുഴ 425
  • തിരുവനന്തപുരം 420
  • കൊല്ലം 402
  • മലപ്പുറം 388
  • കണ്ണൂര്‍ 302
  • പാലക്കാട് 225
  • ഇടുക്കി 190
  • വയനാട് 165
  • കാസര്‍ഗോഡ് 96

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • എറണാകുളം 528
  • കോഴിക്കോട് 474
  • തൃശൂര്‍ 501
  • പത്തനംതിട്ട 423
  • കോട്ടയം 459
  • ആലപ്പുഴ 412
  • തിരുവനന്തപുരം 296
  • കൊല്ലം 398
  • മലപ്പുറം 359
  • കണ്ണൂര്‍ 245
  • പാലക്കാട് 111
  • ഇടുക്കി 177
  • വയനാട് 154
  • കാസര്‍ഗോഡ് 84

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 333
  • കൊല്ലം 342
  • പത്തനംതിട്ട 421
  • ആലപ്പുഴ 516
  • കോട്ടയം 384
  • ഇടുക്കി 205
  • എറണാകുളം 513
  • തൃശൂര്‍ 590
  • പാലക്കാട് 229
  • മലപ്പുറം 547
  • കോഴിക്കോട് 714
  • വയനാട് 298
  • കണ്ണൂര്‍ 222
  • കാസര്‍ഗോഡ് 62

2,46,285 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,285 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,34,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,232 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1375 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു പുതിയ ഹോട്ട്സ്പോട്ട്

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ആലപ്പുഴ ജില്ലയിലെ മുളക്കുഴ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.
ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ടയില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേർ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 470 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്.

ആലപ്പുഴയിൽ 412 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 412 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 10 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 516 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 52881പേർ രോഗ മുക്തരായി. 4465 പേർ ചികിത്സയിൽ ഉണ്ട്.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 574 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 528 പേർ, ഉറവിടമറിയാത്ത 39 പേർവിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ ഒരാൾ, ആറ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

തൃശ്ശൂരിൽ 515 പേര്‍ക്ക് രോഗബാധ; 590 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 515 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി.ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 501 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5755 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 95 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 74,545 ആണ്. 68,244 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പാലക്കാട് 225 പേര്‍ക്ക് കോവിഡ്; 229 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 111 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 105 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 7 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 229 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 388 പേർക്ക് രോഗബാധ; 547 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 388 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 547 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 359 പേർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേർ, ഉറവിടമറിയാതെ രോഗബാധിതരായ 17പേർ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 03 പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 05 പേർ എന്നിവർ ഉൾപ്പെടുന്നു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 4,973 പേരാണ്. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ – 85,128 പേർ.

കോഴിക്കോട്ട് 520 പുതിയ രോഗികൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 520 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്.25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 477 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5401 പേരെ പരിശോധനക്ക് വിധേയരാക്കി. 714 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 165 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചച്ചു. 298 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16923 ആയി. 14466 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2355 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1630 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 86 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook