എറണാകുളം ജില്ലയിൽ പുതിയ രോഗികൾ ആയിരത്തിലധികം; 13 ജില്ലകളിൽ ഇരുന്നൂറിലധികം

ആഴ്ചകൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരു ജില്ലയിൽ ആയിരത്തിൽ കൂടുതൽ പ്രതിദിന രോഗബാധ സ്ഥിരീകരിക്കുന്നത്

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
A swab is been taken at a BMC medical facility for a Covid19 Rapid test in Mumbai. Express Photo by Amit Chakravarty 16-10-2020, Mumbai

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 6268 പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. 652 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 460 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 5707 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്.

ഇന്ന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 1006 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ആഴ്ചകൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരു ജില്ലയിൽ ആയിരത്തിൽ കൂടുതൽ പ്രതിദിന രോഗബാധ സ്ഥിരീകരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 13 ജില്ലകളിൽ ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ. കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 75 പേർക്കാണ് ഇന്ന് കാസർഗോട്ട് രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 65,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,87,104 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5652 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 460 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3042 ആയി.

54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, പത്തനംതിട്ട 8, തിരുവനന്തപുരം 7, കോഴിക്കോട് 5, കാസര്‍ഗോഡ് 4, പാലക്കാട് 3, തൃശൂര്‍, വയനാട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.  അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • എറണാകുളം 1006
  • പത്തനംതിട്ട 714
  • കോഴിക്കോട് 638
  • കൊല്ലം 602
  • കോട്ടയം 542
  • ആലപ്പുഴ 463
  • തൃശൂര്‍ 450
  • മലപ്പുറം 407
  • പാലക്കാട് 338
  • തിരുവനന്തപുരം 320
  • വയനാട് 267
  • കണ്ണൂര്‍ 242,
  • ഇടുക്കി 204
  • കാസര്‍ഗോഡ് 75

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • എറണാകുളം 919
  • പത്തനംതിട്ട 612
  • കോഴിക്കോട് 611
  • കൊല്ലം 593
  • കോട്ടയം 502
  • ആലപ്പുഴ 454
  • തൃശൂര്‍ 433
  • മലപ്പുറം 394
  • പാലക്കാട് 222
  • തിരുവനന്തപുരം 207
  • വയനാട് 253
  • കണ്ണൂര്‍ 195
  • ഇടുക്കി 190
  • കാസര്‍ഗോഡ് 67

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 392
  • കൊല്ലം 389
  • പത്തനംതിട്ട 243
  • ആലപ്പുഴ 479
  • കോട്ടയം 517
  • ഇടുക്കി 222
  • എറണാകുളം 780
  • തൃശൂര്‍ 451
  • പാലക്കാട് 333
  • മലപ്പുറം 609
  • കോഴിക്കോട് 718
  • വയനാട് 217
  • കണ്ണൂര്‍ 201
  • കാസര്‍ഗോഡ് 156

2,47,725 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,35,609 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,116 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാല് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ പുതൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 19), പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ (സബ് വാര്‍ഡ് 1), കോഴഞ്ചേരി (സബ് വാര്‍ഡ് 1), സീതത്തോട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 320 പേര്‍ക്ക് കോവിഡ്; 392 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 320 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 392 പേര്‍ രോഗമുക്തരായി. നിലവില്‍ 3,419 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 207 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഏഴു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,218 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,582 പേര്‍ വീടുകളിലും 65 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,901 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

ഇടുക്കിയിൽ 204 പേർക്ക് രോഗബാധ

ഇടുക്കി ജില്ലയിൽ ഇന്ന് 204 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 190 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 9 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും മറ്റ് സംസ്ഥാനത്ത് നിന്നെത്തിയ നാലു പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ 450 പേര്‍ക്ക് കോവിഡ്; 451 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 450 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 451 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 433 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5835 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 74,030 ആണ്. 67,654 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പാലക്കാട് ജില്ലയില്‍ 338 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 222 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 108 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 5 പേർ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 333 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 407 പേർക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് 407 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 609 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 394 പേർ, ഉറവിടമറിയാതെ രോഗബാധിതരായ 10 പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നുപേർ എന്നിവർ ഉൾപ്പെടുന്നു.

ജില്ലയിൽ നിലവിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 5,128 പേരാണ്. 84,994 പേർ ഇതുവരെ ജില്ലയില്‍ രോഗമുക്തരായി.

കോഴിക്കോട്ട് 638 പുതിയ രോഗികൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 616 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5628 പേരെ പരിശോധനക്ക് വിധേയരാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 718 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 267 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 267 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 284 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16758 ആയി. 14168 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2488 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1632 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 71 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. വിദേശത്തിനിന്നു വന്ന നാലുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24065 ആയി. നിലവില്‍ 796 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 157 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കേരളം രോഗവ്യാപനത്തിൽ മുൻനിരയിൽ; രാജ്യത്ത് 24 മണിക്കൂറിനിടെ 20,550 പേർക്ക് കോവിഡ്

ന്യൂഡൽഹി: ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗവ്യാപനത്തിൽ മുൻനിരയിൽ. 100 കോവിഡ് പരിശോധനയിൽ പത്ത് രോഗികൾ എന്ന നിലയിലാണിപ്പോൾ കേരളം.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 26,572 പേര്‍ കോവിഡ് വിമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് മൊത്തം 1,02,44,853 പേര്‍ കോവിഡ് ബാധിതരായി. ഇതില്‍ 2,62,272 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 9,83,4141 പേര്‍ കോവിഡ് മുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 1,48439 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap december 30 updates

Next Story
Kerala Akshaya Lottery AK-478 Result: അക്ഷയ AK-478 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com