രാജ്യത്ത് ആറു പേരിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 252 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും 24,900 പേര്‍ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ആറു പേരിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ കണ്ടെത്തി. ഇതോടെ രാജ്യത്ത് ജാഗ്രത ശക്തമാക്കി. ഡിസംബർ 9 – 22 വരെയുള്ള കാലയളവിൽ യുകെയിൽ നിന്ന് രാജ്യത്ത് എത്തിയ എല്ലാ കോവിഡ് -19 രോഗലക്ഷണ യാത്രക്കാരുടെയും സാമ്പിളുകൾ ജീനോം സീക്വൻസിംഗിന് വിധേയമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കുള്ള യാത്രവിലക്ക് നീട്ടുന്ന കാര്യവും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

5887 പേർക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 5029 പേർ

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തുടരുന്നു. 5887 പേര്‍ക്കാണ് ഇന്ന് കേരളത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,81,397 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,89,764 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോട്ടയം – 777
എറണാകുളം – 734
തൃശൂര്‍ – 649
മലപ്പുറം – 610
പത്തനംതിട്ട – 561
കോഴിക്കോട് – 507
കൊല്ലം – 437
തിരുവനന്തപുരം – 414
ആലപ്പുഴ – 352
പാലക്കാട് – 249
കണ്ണൂര്‍ – 230
വയനാട് – 208
ഇടുക്കി – 100
കാസര്‍ഗോഡ് – 59

5180 സമ്പർക്ക രോഗികൾ; 63 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 728, എറണാകുളം 651, തൃശൂര്‍ 629, മലപ്പുറം 586, പത്തനംതിട്ട 446, കോഴിക്കോട് 467, കൊല്ലം 431, തിരുവനന്തപുരം 293, ആലപ്പുഴ 324, പാലക്കാട് 91, കണ്ണൂര്‍ 194, വയനാട് 195, ഇടുക്കി 95, കാസര്‍ഗോഡ് 50 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട 10, കോഴിക്കോട് 8, തിരുവനന്തപുരം 7, എറണാകുളം 6, തൃശൂര്‍ 5, കൊല്ലം 4, പാലക്കാട്, വയനാട് 3 വീതം, കോട്ടയം, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 375
കൊല്ലം – 348
പത്തനംതിട്ട – 242
ആലപ്പുഴ – 237
കോട്ടയം – 581
ഇടുക്കി – 303
എറണാകുളം – 377
തൃശൂര്‍ – 604
പാലക്കാട് – 379
മലപ്പുറം – 475
കോഴിക്കോട് – 645
വയനാട് – 223
കണ്ണൂര്‍ – 203
കാസര്‍ഗോഡ് – 37

കോഴിക്കോട് 507 പേര്‍ക്ക് കോവിഡ്; രോഗമുക്തി 645

ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 475 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5786 പേരെ പരിശോധനക്ക് വിധേയരാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 645 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

മലപ്പുറത്ത് 504 പേർക്കുകൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച 504 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 478 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 18 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്.

രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് 1,02,24,303 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,68,581 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 98,07,569 പേര്‍ കോവിഡ് മുക്തരായി. കോവിഡ് മൂലം രാജ്യത്ത് 1,48,153 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്.

കോവിഡ് നിയന്ത്രണം ജനുവരി 31 വരെ തുടരുമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ജനുവരി 31 വരെ ജാഗ്രതയും നിരീക്ഷണവും നിയന്ത്രണങ്ങളും തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം. യുകെയിൽ കോവിഡിന് സംഭവിച്ച ജനിതക വ്യതിയാനവും ഇതിന്റെ അതിവേഗ വ്യാപനവും കണക്കിലെടുത്ത് മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

പുതുവര്‍ഷ ദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.

പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളെ പ്രത്യേകം മാറ്റിനിര്‍ത്തിയുള്ള രീതി തുടരും. ക്രമപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap december 29 updates

Next Story
Kerala Lottery Sthree Sakthi SS 242: സ്ത്രീശക്തി SS 242 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാംkerala lottery,കേരള ഭാഗ്യക്കുറി, kerala lottery result today, കേരള ഭാഗ്യക്കുറി ലോട്ടറി ഫലം, kerala lottery results, sthree sakthi lottery, സ്ത്രീശക്തി ഭാഗ്യക്കുറി, Sthree Sakthi SS 239, സ്ത്രീശക്തി SS 239, Sthree Sakthi SS 239 draw date, സ്ത്രീശക്തി SS 239 നറുക്കെടുപ്പ് തിയതി, akshaya lottery, akshaya lottery result, karunya lottery, karunya lottery result, nirmal lottery, nirmal lottery result, win win lottery, win win lottery result, bhagy mithra lottery, bhagy mithra lottery draw date, christmas new year bumper lottery, christmas new year bumper lottery draw date, christmas new year bumper lottery ticket price, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com