scorecardresearch

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ; കുറവ് കാസർഗോട്ട്

മൂന്ന് ജില്ലകളിൽ നൂറിൽ കുറവ് കോവിഡ് രോഗബാധകളാണ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 3527 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3782 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്.  522 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലും ഇന്ന് അഞ്ഞൂറിലധികമാണ് പുതിയ രോഗികളുടെ എണ്ണം. 513 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 52 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

വയനാട്, ഇടുക്കി ജില്ലകളിലും നൂറിൽ കുറവാണ് പുതിയ രോഗികളുടെ എണ്ണം. വയനാട് 68, ഇടുക്കി 67 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ പുതിയ രോഗബാധകൾ. എറണാകുളം 403, തൃശൂര് 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര് 120 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,752 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,68,733 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2951 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 14, എറണാകുളം 8, കണ്ണൂര്‍ 5, തിരുവനന്തപുരം 3, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More: ബ്രിട്ടനിൽ നിന്നെത്തിയ എട്ട് പേർക്ക് കോവിഡ്; കൂടുതൽ പരിശോധനകൾ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,49,001 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • കോഴിക്കോട് 522
  • മലപ്പുറം 513
  • എറണാകുളം 403
  • തൃശൂര്‍ 377
  • കൊല്ലം 361
  • ആലപ്പുഴ 259
  • കോട്ടയം 250
  • തിരുവനന്തപുരം 202
  • പത്തനംതിട്ട 177
  • പാലക്കാട് 156
  • കണ്ണൂര്‍ 120
  • വയനാട് 68
  • ഇടുക്കി 67
  • കാസര്‍ഗോഡ് 52

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • കോഴിക്കോട് 487
  • മലപ്പുറം 493
  • എറണാകുളം 335
  • തൃശൂര്‍ 350
  • കൊല്ലം 353
  • ആലപ്പുഴ 245
  • കോട്ടയം 228
  • തിരുവനന്തപുരം 145
  • പത്തനംതിട്ട 165
  • പാലക്കാട് 56
  • കണ്ണൂര്‍ 85
  • വയനാട് 62
  • ഇടുക്കി 64
  • കാസര്‍ഗോഡ് 38

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 221
  • കൊല്ലം 192
  • പത്തനംതിട്ട 268
  • ആലപ്പുഴ 356
  • കോട്ടയം 413
  • ഇടുക്കി 54
  • എറണാകുളം 432
  • തൃശൂര്‍ 391
  • പാലക്കാട് 297
  • മലപ്പുറം 465
  • കോഴിക്കോട് 356
  • വയനാട് 109
  • കണ്ണൂര്‍ 209
  • കാസര്‍ഗോഡ് 19

2,59,083 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,59,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,823 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,260 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1061 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതിയ ഹോട്ട് സ്‌പോട്ടുകളില്ല

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ ആകെ 463 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അമേരിക്കയിൽ മൊഡേണ വാക്സിൻ സ്വീകരിച്ച ഡോക്ടർക്ക് അലർജി: റിപ്പോർട്ട്

യുഎസില്‍ മൊഡേണയുടെ കോവിഡ് വൈറസ് വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് അലര്‍ജിയുണ്ടായെന്ന് പരാതി. ബോസ്റ്റണിലെ മെഡിക്കല്‍ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ. ഹുസൈന്‍ സദ്രാസദയ്ക്കാണ് അലര്‍ജിയുണ്ടായത്.

വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഡോക്ടര്‍ക്ക് തലകറക്കം അനുഭവപ്പെട്ടു. ഹൃദയമിടിപ്പ് വര്‍ധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടല്‍ മത്സ്യങ്ങള്‍ ഭക്ഷിക്കുമ്പോള്‍ ചിലര്‍ക്കുണ്ടാവുന്ന അലര്‍ജിക്ക് സമാനമായ രോഗാവസ്ഥയാണ് ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മൊഡേണ വാക്‌സിന്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒറ്റപ്പെട്ട സംഭവം മുന്‍നിര്‍ത്തി പ്രതികരിക്കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്.

രാജ്യത്ത് 24 മണിക്കൂറിനിടെ 22,273 കോവിഡ് കേസുകൾ

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1.01 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,273 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം 1,01,69,118 കേസുകളിൽ 2.81 ലക്ഷത്തിലധികം കേസുകൾ നിലവിൽ സജീവമാണ്. 97.40 ലക്ഷത്തിലധികം ആളുകൾ കോവിഡ് മുക്തരായി. 251 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ജൂൺ 2 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന മരണ സംഖ്യയാണിത്. ഇതോടെ മരണസംഖ്യ 1.47,343 ലക്ഷമായി.

തിരുവനന്തപുരത്ത് 202 പേര്‍ക്ക് കോവിഡ്; 221 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 202 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 221 പേര്‍ രോഗമുക്തരായി. നിലവില്‍ 3,462 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 145 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

കൊല്ലത്ത് 361 പുതിയ രോഗികൾ

കൊല്ലം ജില്ലയിൽ ഇന്ന് 361 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും, സമ്പർക്കം മൂലം 353 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 192 പേർ രോഗമുക്തി നേടി.

ഇടുക്കിയിൽ 67 പേർക്ക് രോഗബാധ; 64 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 67 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 3 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

പാലക്കാട് 156 പേര്‍ക്ക് രോഗബാധ; 297 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 156 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 56 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 98 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വന്ന ഒരാൾ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 297 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 513 പുതിയ രോഗികൾ

മലപ്പുറം ജില്ലയില്‍ ഇന്ന് 513 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 465 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 493 പേർ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾ, ഉറവിടമറിയാതെ രോഗബാധിതരായ 15 പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേർ, വിദേശ രാജ്യത്ത് നിന്നെത്തിയ ഒരാൾ എന്നിവർ ഉൾപ്പെടുന്നു. ജില്ലയിൽ നിലവിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 5,313 പേരാണ്. 82,788 പേർ ഇതുവരെ ജില്ലയില്‍ രോഗമുക്തരായി.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 522 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 488 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4229 പേരെ പരിശോധനക്ക് വിധേയരാക്കി. 356 പേര്‍ കൂടി രോഗമുക്തിനേടി.

വയനാട് ജില്ലയില്‍ 68 പേര്‍ക്ക് കോവിഡ്; 109 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15892 ആയി. 13445 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 100 മരണം. നിലവില്‍ 2347 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1636 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23857 ആയി. നിലവില്‍ 893 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 18 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 kerala news wrap december 26 updates