Latest News

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിന് മുകളിൽ; ഡിസംബറിലെ രണ്ടാമത്തെ ഉയർന്ന നിരക്ക്

ഡിസംബറിൽ ഇത് രണ്ടാം തവണയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം കടക്കുന്നത്

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 5397 പേര്‍ക്കാണ് കോവിഡ് സ്ഥ്രിരകരിച്ചത്. 4690 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4506 പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് 11 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 11.04 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡിസംബറിൽ ഇത് രണ്ടാം തവണയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം കടക്കുന്നത്. ഡിസംബർ രണ്ടിന് 11.08 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇന്നത്തേത്.

കോട്ടയം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 599 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലും അഞ്ഞൂറിലധികമാണ് ഇന്ന് പുതിയ രോഗികൾ. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ രോഗബാധ.

കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്. 56 പേർക്കാണ് കാസർഗോട്ട് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214  എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker-സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,64,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2930 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4690 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, തൃശൂര്‍, കോഴിക്കോട് 6 വീതം, എറണാകുളം 4, പാലക്കാട്, വയനാട് 3 വീതം, പത്തനംതിട്ട 2, കൊല്ലം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,13,415 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • കോട്ടയം 599
  • കോഴിക്കോട് 588
  • എറണാകുളം 586
  • പത്തനംതിട്ട 543
  • കൊല്ലം 494
  • മലപ്പുറം 466
  • തൃശൂര്‍ 374
  • ആലപ്പുഴ 357
  • പാലക്കാട് 303
  • തിരുവനന്തപുരം 292
  • കണ്ണൂര്‍ 266
  • വയനാട് 259
  • ഇടുക്കി 214
  • കാസര്‍ഗോഡ് 56

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • കോട്ടയം 571
  • കോഴിക്കോട് 547
  • എറണാകുളം 416
  • പത്തനംതിട്ട 447
  • കൊല്ലം 490
  • മലപ്പുറം 438
  • തൃശൂര്‍ 363
  • ആലപ്പുഴ 339
  • പാലക്കാട് 163
  • തിരുവനന്തപുരം 204
  • കണ്ണൂര്‍ 209
  • വയനാട് 250
  • ഇടുക്കി 200
  • കാസര്‍ഗോഡ് 53

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 408
  • കൊല്ലം 218
  • പത്തനംതിട്ട 240
  • ആലപ്പുഴ 224
  • കോട്ടയം 485
  • ഇടുക്കി 54
  • എറണാകുളം 601
  • തൃശൂര്‍ 594
  • പാലക്കാട് 200
  • മലപ്പുറം 508
  • കോഴിക്കോട് 477
  • വയനാട് 196
  • കണ്ണൂര്‍ 252
  • കാസര്‍ഗോഡ് 49

2,64,984 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,64,984 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,299 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,685 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാല് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ എഴുകോണ്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചിതറ (സബ് വാര്‍ഡ് 11), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 11, 12, 13), പാലക്കാട് ജില്ലയിലെ മുതലമട (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ 463 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബ്രിട്ടനിൽ ആറ് ലക്ഷത്തിലധികം ആളുകൾ ഫൈസറിന്റെ കോവിഡ് വാക്സിൻ സ്വീകരിച്ചു

ഈ മാസം ആദ്യം രാജ്യത്ത് കുത്തിവയ്പ്പുകൾ ആരംഭിച്ചതു മുതൽ ഇതുവരെ ബ്രിട്ടനിൽ ആറ് ലക്ഷത്തിലധികം ആളുകൾക്ക് ഫൈസർ-ബയോഎൻടെക് കോവിഡ് -19 വാക്സിൻ സ്വീകരിച്ചുവെന്ന് ബ്രിട്ടീഷ് സർക്കാർ. യുകെയിൽ ഡിസംബർ 8 നും ഡിസംബർ 20 നും ഇടയിൽ വാക്സിൻ ലഭിച്ചവരുടെ എണ്ണം 616,933 ആണെന്ന് ആരോഗ്യ സാമൂഹിക സംരക്ഷണ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഈ മാസം ആദ്യമാണ് യുകെയിൽ കോവിഡ് വാക്സിൻ പുറത്തിറക്കിയത്. കോവിഡ് വാക്സിൻ പുറത്തിറക്കുന്ന ലോകത്തെ ആദ്യ രാജ്യം എന്ന പേരും ഇതോടെ ബ്രിട്ടൻ നേടിയിരുന്നു.

മൊത്തത്തിൽ, ബ്രിട്ടൻ 40 ദശലക്ഷം ഡോസ് ഫൈസറിന്റെ വാക്സിൻ ഓർഡർ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. വർഷാവസാനത്തോടെ ദശലക്ഷക്കണക്കിന് ഡോസുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ഞൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങളിലായി ജീവനക്കാർക്കും 80 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കും ആരോഗ്യ സാമൂഹിക പരിപാലന രംഗത്തുള്ള ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിട്ടുണ്ട്.

രാജ്യത്ത് ഇന്ന് 23,068 പുതിയ കോവിഡ് 19 കേസുകള്‍

രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 23,068 പുതിയ കോവിഡ് 19 കേസുകള്‍. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 1,01,46,486 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച 336 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതുവരെ 1,47,092 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2,81,919 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 24,661 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 97,17,834 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് 292 പേര്‍ക്ക് കോവിഡ്; 408 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 292 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 408 പേര്‍ രോഗമുക്തരായി. നിലവില്‍ 3,482 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 204 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 10 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,378 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 22,453 പേര്‍ വീടുകളിലും 82 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,654 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

മലപ്പുറം ജില്ലയില്‍ 466 പേർക്ക് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 508 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 438 പേർ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾ, ഉറവിടമറിയാതെ രോഗബാധിതരായ 19 പേർ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ എട്ടു പേർ എന്നിവർ ഉൾപ്പെടുന്നു. നിലവിൽ 5,261 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 82,329 പേരാണ്.

കോഴിക്കോട്ട് 588 പേർക്ക് രോഗബാധ; 477 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്‌ ജില്ലയില്‍ ഇന്ന് 588 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.വിദേശത്ത് നിന്ന് എത്തിയ രണ്ടു പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവ് ആയിട്ടുണ്ട്. സമ്പര്‍ക്കം വഴി 553 പേർക്കാണ് രോഗം ബാധിച്ചത്.
ഉറവിടം വ്യക്തമല്ലാത്ത 29 പോസിറ്റീവ് കേസുകളുണ്ട്. 5043 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 477 പേര്‍ രോഗമുക്തി നേടി.

വയനാട് ജില്ലയിൽ 259 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (25.12.20) 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 196 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15824 ആയി. 13336 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 99 മരണം. നിലവില്‍ 2389 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1558 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗബാധ കാസർഗോട്ട്

കാസർകോട് ജില്ലയിൽ ഇന്ന് 56 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 53 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അവശേഷിക്കുന്ന മൂന്ന് പേരിൽ രണ്ടു പേർ കർണാടകയിൽ നിന്നും, ഒരാൾ യു.എ.ഇ യിൽ നിന്നും എത്തിയതാണ്. 49 പേർക്ക് ജില്ലയിൽ ഇന്ന് രോഗം ഭേദമായതായി ഡി.എം.ഒ ഡോ എ.വി രാംദാസ് അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap december 25 updates

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express