തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തിൽ വീണ്ടും വർധനവ്. സംസ്ഥാനത്ത് ഇന്ന് 5,456 പേർക്കാണ് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. ഇതോടെ 58,884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,32,065 പേർ കോവിഡിൽ നിന്നും മുക്തി നേടി.

റുട്ടീൻ സെന്റിനൽ സാംപിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആർ, ആർ.ടി.എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 72,33,523 സാംപിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,757 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

വിവിധ ജില്ലകളിലെ പോസിറ്റീവ് കണക്ക്

കോഴിക്കോട് – 674
തൃശൂർ – 630
എറണാകുളം – 578
കോട്ടയം – 538
മലപ്പുറം – 485
കൊല്ലം – 441
പത്തനംതിട്ട – 404
പാലക്കാട് – 365
ആലപ്പുഴ – 324
തിരുവനന്തപുരം – 309
കണ്ണൂർ – 298
വയനാട് – 219
ഇടുക്കി – 113
കാസർഗോഡ് – 78

Read Also: കാർഷിക നിയമങ്ങൾ ഒറ്റരാത്രികൊണ്ട് നടപ്പിലാക്കിയതല്ല; വീണ്ടും ന്യായീകരിച്ച് മോദി

4,722 സമ്പർക്ക രോഗികൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,722 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.കോഴിക്കോട് 651, തൃശൂർ 616, എറണാകുളം 436, കോട്ടയം 503, മലപ്പുറം 462, കൊല്ലം 438, പത്തനംതിട്ട 319, പാലക്കാട് 180, ആലപ്പുഴ 304, തിരുവനന്തപുരം 176, കണ്ണൂർ 246, വയനാട് 214, ഇടുക്കി 104, കാസർഗോഡ് 73 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 13, എറണാകുളം, തൃശൂർ, കോഴിക്കോട് അഞ്ച് വീതം, തിരുവനന്തപുരം, പത്തനംതിട്ട മൂന്ന് വീതം, പാലക്കാട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 273
കൊല്ലം – 283
പത്തനംതിട്ട – 190
ആലപ്പുഴ – 211
കോട്ടയം – 463
ഇടുക്കി – 134
എറണാകുളം – 504
തൃശൂർ – 577
പാലക്കാട് – 205
മലപ്പുറം – 664
കോഴിക്കോട് – 581
വയനാട് – 192
കണ്ണൂർ – 349
കാസർഗോഡ് – 75

2,94,646 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,94,646 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,81,217 പേർ ക്വാറന്റെെനിലും 13,429 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,470 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 5 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 453 ആയി.

കോഴിക്കോട് 674 പേര്‍ക്ക് കോവിഡ്; രോഗമുക്തി 581

ജില്ലയില്‍ ഇന്ന് 674 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 656 പേര്‍ക്കാണ് രോഗം ബാധിച്ചത്.5994 പേരെ പരിശോധനക്ക് വിധേയരാക്കി. അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 581 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

തിരുവനന്തപുരത്ത് 309 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 273 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 309 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 273 പേര്‍ രോഗമുക്തരായി. നിലവില്‍ 3,430 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ അഞ്ചുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചൊവ്വര സ്വദേശി ദിവാകരന്‍ (84), വെമ്പായം സ്വദേശിനി ഓമന അമ്മ (65), കുളത്തൂര്‍ സ്വദേശി സുകുമാര്‍ ബാബു (72), നേമം സ്വദേശിനി തുളസി (69), വെള്ളായണി സ്വദേശിനി തങ്കം (60) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 176 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

കാസർഗോഡ് ജില്ലയില്‍ 78 പേര്‍ക്ക് കോവിഡ്, 89 പേര്‍ക്ക് രോഗമുക്തി

കാസർഗോഡ് ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 73 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23269 ആയി. 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 826 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 558 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 244 ആയി.

വയനാട് 219 പേര്‍ക്കുകൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 192 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14428 ആയി. 12173 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 86 മരണം. നിലവില്‍ 2169 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1416 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.