Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

അറുപതിനായിരത്തിലധികം പരിശോധനകൾ; കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
Covid 19 testing in progress at a Health post in the eastern suburbs of Mumbai Express Photo by Amit Chakravarty 17-10-2020, Mumbai

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4970 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്.

ഇന്ന് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ ഇന്ന് റിപ്പോർട്ട് ചെയ്തത്.585 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker-സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,27,364 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 9, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 5 വീതം, മലപ്പുറം 4, കൊല്ലം, തൃശൂര്‍, പാലക്കാട് 2 വീതം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 60,851 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,79,051 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • കോഴിക്കോട് 585
  • മലപ്പുറം 515
  • കോട്ടയം 505
  • എറണാകുളം 481
  • തൃശൂര്‍ 457
  • പത്തനംതിട്ട 432
  • കൊല്ലം 346
  • ആലപ്പുഴ 330
  • പാലക്കാട് 306
  • തിരുവനന്തപുരം 271
  • കണ്ണൂര്‍ 266
  • ഇടുക്കി 243
  • വയനാട് 140
  • കാസര്‍ഗോഡ് 92

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ (ജില്ല തിരിച്ച്)

  • കോഴിക്കോട് 540
  • മലപ്പുറം 467
  • കോട്ടയം 474
  • എറണാകുളം 357
  • തൃശൂര്‍ 446
  • പത്തനംതിട്ട 356
  • കൊല്ലം 339
  • ആലപ്പുഴ 304
  • പാലക്കാട് 137
  • തിരുവനന്തപുരം 192
  • കണ്ണൂര്‍ 222
  • ഇടുക്കി 230
  • വയനാട് 135
  • കാസര്‍ഗോഡ് 83

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം 265
  • കൊല്ലം 418
  • പത്തനംതിട്ട 184
  • ആലപ്പുഴ 484
  • കോട്ടയം 576
  • ഇടുക്കി 98
  • എറണാകുളം 565
  • തൃശൂര്‍ 440
  • പാലക്കാട് 277
  • മലപ്പുറം 520
  • കോഴിക്കോട് 780
  • വയനാട് 209
  • കണ്ണൂര്‍ 101
  • കാസര്‍ഗോഡ് 53

27 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന്‍ ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി വത്സലന്‍ (75), മുഖത്തല സ്വദേശി നാണു (100), നിലമേല്‍ സ്വദേശി മാധവന്‍ ഉണ്ണിത്താന്‍ (75), പത്തനംതിട്ട മുടിയൂര്‍ക്കോണം സ്വദേശി രാജശേഖരന്‍ പിള്ള (63), പെരിങ്ങാട് സ്വദേശി കുഞ്ഞുമോന്‍ (75), എടകുളം സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (82), സീതതോട് സ്വദേശി വചനപാലന്‍ (89), മല്ലപ്പള്ളി സ്വദേശി എം.കെ. ചെറിയാന്‍ (71), നരക്കതാനി സ്വദേശി കെ.എന്‍. യോഹന്നാന്‍ (67), ആലപ്പുഴ സകറിയ വാര്‍ഡ് സ്വദേശിനി ബീമ (59), മായിത്തറ സ്വദേശി സുകുമാരന്‍ (68), പുന്നപ്ര സ്വദേശിനി വത്സല (66), പുന്നപ്ര സ്വദേശിനി തുളസി (60), കോട്ടയം വൈക്കം സ്വദേശി മുരളി (54), ഇടുക്കി പശുപര സ്വദേശി സുകുമാരന്‍ (62), എറണാകുളം കോട്ടുവള്ളിക്കാവ് സ്വദേശി ഭാസ്‌കരന്‍ (82), കാലടി സ്വദേശി മുഹമ്മദ് (78), മലപ്പുറം അന്തിയൂര്‍കുന്ന് സ്വദേശിനി സഫീറ (60), പരപ്പനങ്ങാടി സ്വദേശിനി ചെറിയ ബീവി പനയത്തില്‍ (74), പോരൂര്‍ സ്വദേശി ചാരുകുട്ടി (82), കോഴിക്കോട് താമരശേരി സ്വദേശി മൊയ്ദീന്‍ കോയ (65), കല്ലായി സ്വദേശി അലിമോന്‍ (65), ഒരവില്‍ സ്വദേശി എന്‍.കെ. മാധവന്‍ (66), കിനാലൂര്‍ സ്വദേശി ശ്രീധരന്‍ (74), കുതിരവട്ടം സ്വദേശി പി. കൃഷ്ണന്‍കുട്ടി (87), കണ്ണൂര്‍ ഒളവിലം സ്വദേശി ചന്ദ്രന്‍ (67) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2734 ആയി.

2,96,747 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96,747 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,389 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1563 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏഴ് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 8), വടശേരിക്കര (സബ് വാര്‍ഡ് 1), ഏറാത്ത് (സബ് വാര്‍ഡ് 13, 15), കവിയൂര്‍ (സബ് വാര്‍ഡ് 8), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 15), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 271 പേർക്ക് രോഗബാധ

തിരുവനന്തപുരത്ത് ഇന്ന് 271 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 265 പേർ രോഗമുക്തരായി. നിലവിൽ 3,396 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 192 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യപ്രവർത്തകരാണ്.

കൊല്ലത്ത് 346 പുതിയ രോഗികൾ

കൊല്ലം ജില്ലയിൽ ഇന്ന് 346 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 339 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 418 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ 432 പേര്‍ക്ക് കോവിഡ്; 56 പേരുടെ ഉറവിടം വ്യക്തമല്ല

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 432 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 390 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 56 പേരുണ്ട്.

ആലപ്പുഴയിൽ 304പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ330 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4പേർ വിദേശത്തു നിന്നും 7പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 304പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.484പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 48866പേർ രോഗ മുക്തരായി.3888പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 505 പേര്‍ക്ക് കോവിഡ്; 501 പേർക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4634 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 576 പേർ രോഗമുക്തരായി.

5652 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 43133 പേര്‍ കോവിഡ് ബാധിതരായി. 37351 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ പുതിയ രോഗികൾ ഇരുന്നൂറിലധികം

ഇടുക്കി ജില്ലയിൽ ഇന്ന് 243 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 98 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 2806 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

എറണാകുളത്ത് രോഗ ഉറവിടമറിയാത്ത 114 പേർ

എറണാകുളം ജില്ലയിൽ ഇന്ന് 481 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 357 പേർ, ഉറവിടമറിയാത്ത 114 പേർ, ഒൻപത് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 565 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7646 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

പാലക്കാട് 306 പേർക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 137 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 166 പേര്‍, ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാൾ , 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 277 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് അഞ്ഞൂറിലധികം പുതിയ രോഗികൾ

മലപ്പുറം ജില്ലയില്‍ ഇന്ന് നാല് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 515 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് വൈറസ് ബാധിതരായവരില്‍ 467 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 30 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയ ഏഴ് വീതം ആളുകള്‍ക്കും ഇന്ന് രോഗം സ്ഥരീകരിച്ചിട്ടുണ്ട്.

അതേസമയം 520 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ 77,440 പേരാണ് കോവിഡ് രോഗ വിമുക്തരായത്. ഇതുവരെ 426 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട്ട്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 585 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കും പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6584 പേരെ പരിശോധനക്ക് വിധേയരാക്കി. 780 പേര്‍ കൂടി രോഗമുക്തി നേടി.

വയനാട് ജില്ലയില്‍ 40 പേര്‍ക്ക് കോവിഡ്; 210 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 210 പേര്‍ രോഗമുക്തി നേടി. 138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14209 ആയി. 11982 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 85 മരണം. നിലവില്‍ 2142 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1312 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗബാധ കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 82 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23191 ആയി. 53 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

നിലവില്‍ 837 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 541 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 244 ആയി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap december 17 updates

Next Story
4969 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 4970 പേർcoronavirus, കൊറോണ വൈറസ്, covid-19, കോവിഡ്-19, coronavirus kerala, കൊറോണ വൈറസ് കേരളം, covid-19 kerala, കോവിഡ്-19 കേരളം, coronavirus kerala numbers, കേരളത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം,covid-19 kerala numbers, കേരളത്തിലെ കോവിഡ്-19 ബാധിതരുടെ എണ്ണം, coronavirus  death toll kerala, കേരളത്തിലെ കൊറോണ മരണസംഖ്യ, covid-19 death toll kerala, കേരളത്തിലെ കോവിഡ്-19 മരണസംഖ്യ, kerala coronavirus curve, കേരളം കൊറോണ വൈറസ് കര്‍വ്, coronavirus india, കൊറോണ വൈറസ് ഇന്ത്യ, covid-19 india, കോവിഡ്-19 ഇന്ത്യ, kerala covid 19 news, kerala covid 19 updates, കോവിഡ്-19 കേരളം പുതിയ വാര്‍ത്തകള്‍, india coronavirus news, ഇന്ത്യ കൊറോണ വൈറസ് വാര്‍ത്തകള്‍, india covid-19 news, ഇന്ത്യ കോവിഡ്-19 വാര്‍ത്തകള്‍, coronavirus karnataka, കൊറോണ വൈറസ് കർണാടക, covid 19 karnataka, കോവിഡ്-19 കർണാടക, indian express malayalam, ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com