Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

രോഗ ഉറവിടം അറിയാത്തവർ എഴുന്നൂറിലധികം; അഞ്ച് ജില്ലകളിൽ പുതിയ രോഗികൾ അഞ്ഞൂറിലധികം

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

കേരളത്തില്‍ ഇന്ന് 6185 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 5295 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പർക്ക ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം എഴുന്നൂറിലധികമാണ് ഇന്ന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 770 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

അഞ്ച് ജില്ലകളിൽ ഇന്ന് അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 959 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.  കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507 എന്നിവയാണ് ഇന്ന് അഞ്ഞൂറിൽ കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ജില്ലകൾ. പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂര്‍ 250, ഇടുക്കി 186, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid Tracker- സംസ്ഥാനത്ത് ഇന്ന് 6185 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍  അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5728 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 58,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,22,394 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5295 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 770 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, തിരുവനന്തതപുരം, എറണാകുളം 9 വീതം, വയനാട് 5, തൃശൂര്‍, പാലക്കാട് 4 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 2 വീതം, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 61,882 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,18,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂര്‍ 250, ഇടുക്കി 186, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 687, കോഴിക്കോട് 622, തൃശൂര്‍ 566, കോട്ടയം 537, കൊല്ലം 502, പത്തനംതിട്ട 341, ആലപ്പുഴ 428, മലപ്പുറം 407, പാലക്കാട് 205, വയനാട് 351, തിരുവനന്തപുരം 223, കണ്ണൂര്‍ 196, ഇടുക്കി 175, കാസര്‍ഗോഡ് 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 320, കൊല്ലം 375, പത്തനംതിട്ട 226, ആലപ്പുഴ 366, കോട്ടയം 409, ഇടുക്കി 316, എറണാകുളം 720, തൃശൂര്‍ 550, പാലക്കാട് 331, മലപ്പുറം 943, കോഴിക്കോട് 788, വയനാട് 155, കണ്ണൂര്‍ 100, കാസര്‍ഗോഡ് 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

27 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2707 ആയി.

തിരുവനന്തപുരം തിരുമല സ്വദേശി ശശിധരന്‍ തമ്പി (79), ഭരതന്നൂര്‍ സ്വദേശി വിനോദ് കുമാര്‍ (61), നെടുമങ്ങാട് സ്വദേശി ഷാഫി (55), ധനുവച്ചപുരം സ്വദേശി തങ്കപ്പന്‍ (76), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അമ്മിണി ചാക്കോ (79), പത്തനംതിട്ട ഏനാത്ത് സ്വദേശി രാജന്‍ (63), പത്തനംതിട്ട സ്വദേശി സരസമ്മ (69), മക്കപുഴ സ്വദേശി പ്രഭാകരന്‍ (60), ആലപ്പുഴ പള്ളിക്കതായി സ്വദേശി ജയിംസ് (86), മാവേലിക്കര സ്വദേശി ആനന്ദവല്ലി (66), മുതുകുളം സ്വദേശി ഗോപി (72), ചെങ്ങന്നൂര്‍ സ്വദേശി ബാലചന്ദ്രന്‍ (67), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സി.ജെ. സെബാസ്റ്റ്യന്‍ (75), തൃശൂര്‍ മതിലകം സ്വദേശി ബഷീര്‍ (64), പോട്ടോരെ സ്വദേശിനി സീന (45), പാലക്കാട് ഗ്രാമം റോഡ് സ്വദേശി സി.വി. ശശികല (75), മലപ്പുറം ആനമങ്ങാട് സ്വദേശിനി അയിഷ (73), വട്ടള്ളൂര്‍ സ്വദേശിനി ഫാത്തിമ (83), മാമ്പുറം സ്വദേശി അലാവി (86), എടക്കര സ്വദേശി ഏലിയാമ്മ (90), പോരൂര്‍ സ്വദേശി ശിവശങ്കരന്‍ (73), പന്നിപ്പാറ സ്വദേശിനി അയിഷകുട്ടി (76), കോട്ടിലങ്ങാടി സ്വദേശി അബ്ദുറഹ്മാന്‍ (80), കോഴിക്കോട് നരിപ്പറ്റ സ്വദേശി കണ്ണന്‍ (80), വില്ലപ്പള്ളി സ്വദേശി മുഹമ്മദ് ഷാസില്‍ (15), വയനാട് മുട്ടില്‍ സ്വദേശി രാഘവന്‍ (68), കാസര്‍ഗോഡ് ദലംപാടി സ്വദേശി നാരായണന്‍ (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

2,99,057 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,99,057 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,138 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1678 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

10 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (15), മറ്റത്തൂര്‍ (8, 10), കടവല്ലൂര്‍ (സബ് വാര്‍ഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാര്‍ഡ് 7), കടുകുറ്റി (സബ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂര്‍ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 450 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ടയില്‍ 443 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 417 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 65 പേരുണ്ട്.

ആലപ്പുഴയിൽ 441 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 441 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 428 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.366പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 48382 പേർ രോഗ മുക്തരായി. 4042 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 563 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കോട്ടയം ജില്ലയില്‍ 568 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 563 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 4764 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ഏറ്റവും കൂടുതൽ രോഗം സ്ഥീരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 959 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 687 പേർ, ഉറവിടമറിയാത്ത 261 പേർ, ഒൻപത് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിലുൾപ്പെടുന്നു. ഇന്ന് 720 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6834 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

പാലക്കാട് 401 പേര്‍ക്ക് കോവിഡ്; 331 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 401 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 205 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 189 പേര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 3 പേര്‍ , 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 331 പേര്‍ രോഗമുക്തി നേടി.

വയനാട് ജില്ലയില്‍ പുതിയ രോഗികൾ മുന്നൂറിലധികം

വയനാട് ജില്ലയില്‍ ഇന്ന് 361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14069 ആയി. 11772 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 84 മരണം. നിലവില്‍ 2213 പേരാണ് ചികിത്സയിലുള്ളത്

കണ്ണൂരിൽ 250 പേര്‍ക്ക് കോവിഡ്; 230 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.

കണ്ണൂർ ജില്ലയില്‍ ഇന്ന് 250 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.230 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 102 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap december 16 updates

Next Story
സംസ്ഥാന സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല: രമേശ് ചെന്നിത്തലRamesh Chennithala Pinarayi Vijayan
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express