/indian-express-malayalam/media/media_files/uploads/2020/07/covid-test-patient.jpeg)
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2291 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4481 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്.
നവംബർ 16ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് മൂവായിരത്തിൽ കുറവ് കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. 2710 പേർക്കായിരുന്നു അന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം സെപ്തംബർ 14ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്. സെപ്തംബർ 14ന് 2540 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. സെപ്തംബർ 14നും നവംബർ 16നും ഇടയിൽ സെപ്തംബർ 21നാണ് മാത്രമാണ് പ്രതിദിന രോഗബാധ മൂവായിരത്തിൽ കുറവ് രേഖപ്പെടുത്തിയത്. 2910 പേർക്കായിരുന്നു സെപ്തംബർ 21ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നൂറിൽ കുറവാണ് പുതിയ രോഗികൾ.വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 441 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചതിന്റെ കണക്ക്.
Kerala Covid-19 Tracker-സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,11,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2291 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം 1 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
24 മണിക്കൂറിനിടെ 31,893 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം 422, എറണാകുളം 254, തൃശൂര്‍ 252, കോട്ടയം 233, തിരുവനന്തപുരം 161, ആലപ്പുഴ 197, കോഴിക്കോട് 196, പാലക്കാട് 90, കൊല്ലം 158, കണ്ണൂര്‍ 106, പത്തനംതിട്ട 107, വയനാട് 58, ഇടുക്കി 44, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 198, കൊല്ലം 306, പത്തനംതിട്ട 213, ആലപ്പുഴ 302, കോട്ടയം 352, ഇടുക്കി 48, എറണാകുളം 582, തൃശൂര്‍ 575, പാലക്കാട് 291, മലപ്പുറം 822, കോഴിക്കോട് 410, വയനാട് 154, കണ്ണൂര്‍ 172, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
24 മരണങ്ങൾ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2647 ആയി.
തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കല്‍ സ്വദേശിനി ട്രീസ (65), വട്ടക്കാട്ടുപടി സ്വദേശി സി.എ. സുകു (65), വളവഴി സ്വദേശിനി അന്നംകുട്ടി (88), വേങ്ങോല സ്വദേശി ടി.വി. പൈലി (74), പാലക്കാട് മുതലമട സ്വദേശി ഹുസൈന്‍ (60), പട്ടാമ്പി സ്വദേശിനി കാളി (80), കോട്ടപ്പാടം സ്വദേശിനി ആമിന (65), പുതുപാളയം സ്വദേശി അന്തോണി സ്വാമി (76), തച്ചനാട്ടുകര സ്വദേശിനി ഖദീജ (56), കീചീരിപറമ്പ് സ്വദേശി വേലു (72), എടതാനാട്ടുകര സ്വദേശി അബൂബക്കര്‍ (67), മലപ്പുറം ഒതള്ളൂര്‍ സ്വദേശി മൊയ്തുണ്ണി (85), കോഴിക്കോട് മയ്യന്നൂര്‍ സ്വദേശി ഹംസ (55), കൊടുവള്ളി സ്വദേശിനി സുലേഖ (43), വടകര സ്വദേശി ഗോപാലന്‍ (85), തിരുവേങ്ങൂര്‍ സ്വദേശി ഉണ്ണി (50), കുന്നമംഗലം സ്വദേശി ഹസന്‍ കോയ (68), വടകര സ്വദേശി ആര്‍.കെ. നാരായണന്‍ (76), പൂവാട്ടുപറമ്പ് സ്വദേശി അബ്ദുള്‍ റസാക് (72), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശ്രീധരന്‍ നായര്‍ (84) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
3,10,107 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,187 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1394 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു പുതിയ ഹോട്ട്സ്പോട്ട്
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
66 വിദ്യാർഥികൾക്ക് കോവിഡ്, ഐഐടി മദ്രാസ് അടച്ചു
ചെന്നൈ: അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐഐടി മദ്രാസ് ക്യാംപസ് അടച്ചു പൂട്ടി. 66 വിദ്യാർഥികൾക്കും അഞ്ച് അധ്യാപകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സംസ്ഥാന ആരോഗ്യ വകുപ്പിനും ഐഐടി മാനേജ്മെന്റിനും ഇതുവരെ സാധിച്ചിട്ടില്ല. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഹോസ്റ്റൽ ഭക്ഷണശാലയിൽ തിരക്ക് കൂടുതലാണെന്നും ഇത് വൈറസ് പടരാൻ ഇടയാക്കിയേക്കാം എന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.
ഡിസംബർ 7 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതിന് ശേഷം ചെന്നൈയിൽ ഉയർന്നുവന്ന ഏറ്റവും വലിയ ക്ലസ്റ്ററുകളിൽ ഒന്നാണിത്.
ഞായറാഴ്ച കോവിഡ് പോസിറ്റീവായ 31 വിദ്യാർത്ഥികളെ ഗിണ്ടിയിലെ സർക്കാർ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. രോഗ വ്യാപനത്തെ തുടർന്ന്, ലാബുകളും ലൈബ്രറിയും ഉൾപ്പെടെ എല്ലാ വകുപ്പുകളും താൽക്കാലികമായി അടയ്ക്കാൻ സ്ഥാപനം തീരുമാനിച്ചു. വിദ്യാർത്ഥികളെയും സ്റ്റാഫ് അംഗങ്ങളെയും പരിശോധിച്ച് വരികയാണെന്നും 60 ശതമാനത്തോളം പരിശോധന നടത്തിയെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് 222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 198 പേര്‍ രോഗമുക്തരായി. നിലവില്‍ 3,233 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്..
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
പത്തനംതിട്ട ജില്ലയില്‍ 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 129 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്.
ആലപ്പുഴയിൽ 220 പുതിയ രോഗികൾ
ഇന്ന് ആലപ്പുഴ ജില്ലയിൽ 220 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ് . 197 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 22പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 47783 പേർ രോഗ മുക്തരായി. 3878 പേർ ചികിത്സയിൽ ഉണ്ട്.
കോട്ടയത്ത് 252 പേര്‍ക്ക് രോഗബാധ; 251 പേർക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ 252 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 251 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 2342 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
352 പേർ രോഗമുക്തരായി. 5176 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41807 പേര്‍ കോവിഡ് ബാധിതരായി. 36520 പേര്‍ രോഗമുക്തി നേടി.
പാലക്കാട് 190 പേര്‍ക്ക് കോവിഡ്; 291 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന്190 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 90 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 93 പേര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 2 പേര്‍ 5 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 291 പേര്‍ രോഗമുക്തി നേടി.
ഏറ്റവും കൂടുതൽ രോഗബാധ മലപ്പുറത്ത്
മലപ്പുറം ജില്ലയില്‍ 441 പേർക്ക് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 822 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 422 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
6,523 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 75,263 പേർ ഇതുവരെ രോഗമുക്തി നേടി.
വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 153 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13427 ആയി. 11454 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവില്‍ 1892 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1275 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്
കാസര്‍ഗോഡ് ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23019 ആയി. 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 896 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.