scorecardresearch
Latest News

രോഗമുക്തി നേടിയവരുടെ എണ്ണം 6,00,000 കടന്നു; നിലവിൽ ചികിത്സയിൽ കഴിയുന്നവർ 60,029

6,01,861 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്

രോഗമുക്തി നേടിയവരുടെ എണ്ണം 6,00,000 കടന്നു; നിലവിൽ ചികിത്സയിൽ കഴിയുന്നവർ 60,029

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 5949 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 5268 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്.

ഇന്ന് 5173  പേർകൂടി സംസ്ഥാനത്ത് രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം ആറ് ലക്ഷം കടന്നു. 6,01,861 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.

സംസ്ഥാനത്ത് നിലവിൽ 60,029 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 60 ശതമാനം കുറവുവന്നതായി സംസ്ഥാനത്ത് കോവിഡ് വാക്സിൻ എത്തിയാൽ അത് സൗജന്യമായാവും ലഭ്യമാക്കുക എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്.

Read More: രണ്ടുപേരുള്ള കാർയാത്ര: ഗ്ലാസുകൾ തുറന്നിടുമ്പോഴും അടച്ചിടുമ്പോഴുമുള്ള കോവിഡ് വ്യാപന സാധ്യത എത്ര?

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്, 765 പേർക്ക്. കാസർഗോർട്ടാണ് ഏറ്റവും കുറവ്, 60 പേർക്ക്. കാസർഗോഡ്, കണ്ണൂർ, ഇടുക്കി ഒഴികെയുള്ള 11 ജില്ലകളിലും ഇന്ന് ഇരുന്നൂറിൽ കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കണ്ണൂരിൽ 169 പേർക്കും ഇടുക്കിയിൽ 123  പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283,  എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Wrap- സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 60,029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,01,861 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 7, കണ്ണൂര്‍ 6, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 4 വീതം, വയനാട് 3, ഇടുക്കി 2, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

32 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75), കരമന സ്വദേശി രഞ്ജിത്ത് (57), കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ് (73), കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഇക്ബാല്‍ (63), പത്തനംതിട്ട അടൂര്‍ സ്വദേശി യശോധരന്‍ (50), ആലപ്പുഴ കുമാരന്‍കരി സ്വദേശിനി രതിയമ്മ ഷാജി (50), കോട്ടയം അയര്‍കുന്നം സ്വദേശിനി മേരിക്കുട്ടി (69), ചിങ്ങവനം സ്വദേശിനി കുഞ്ഞമ്മ രാജു (73), എറണാകുളം ചേലമറ്റം സ്വദേശിനി ജെസി തോമസ് (43), കൂവപ്പടി സ്വദേശി രാംചന്ദ് ശേഖര്‍ (73), രാക്കാട് സ്വദേശി സി.കെ. ശശികുമാര്‍ (65), മൂവാറ്റുപുഴ സ്വദേശി ദേവസ്യ (70), ചേറായി സ്വദേശി കൃഷ്ണന്‍കുട്ടി (75), കിഴക്കമ്പലം സ്വദേശി ഹസന്‍ കുഞ്ഞ് (73), കലൂര്‍ സ്വദേശി ടി.പി. വല്‍സന്‍ (80), തൃശൂര്‍ മുല്ലശേരി സ്വദേശി ജോസ് (56), കാര്യവട്ടം സ്വദേശിനി ഭാനു (70), കുന്നംകുളം സ്വദേശി ശശി (66), പഴയന്നൂര്‍ സ്വദേശി മധുസൂദനന്‍ (60), പാലക്കാട് കോട്ടായി സ്വദേശി വേലായുധന്‍ (72), മലപ്പുറം മയ്പാടം സ്വദേശി രവീന്ദ്രന്‍ (50), തിരുനാവായ സ്വദേശി അലാവികുട്ടി (59), പുളിക്കല്‍ സ്വദേശി വേലായുധന്‍ (94), മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ബംഗളുരു സ്വദേശി സെല്‍വം സ്വാമിനാഥന്‍ (57), വയനാട് പനമരം സ്വദേശി ഇസ്മയില്‍ (63), എടവക സ്വദേശി അന്ത്രു ഹാജി (85), കല്‍പ്പറ്റ സ്വദേശി മമ്മുണ്ണി ഹാജി (89), കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി അയിഷ (78), പേരിങ്ങത്തൂര്‍ സ്വദേശി അബ്ദുള്ള (75), ഇരിട്ടി സ്വദേശി മമ്മൂട്ടി ഹാജി (93), പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞ് (70), ലക്ഷദ്വീപ് കവറത്തി സ്വദേശി അബ്ദുള്‍ ഫത്തഹ് (26), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2594 ആയി.

3,15,167 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,833 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു പുതിയ ഹോട്ട്സ്പോട്ട്

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 20) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.
4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 437ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളിൽ നിന്ന് പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “വാക്‌സിൻ എത്രകണ്ട് ലഭ്യമാകുമെന്ന് ചിന്തിക്കേണ്ടതാണ്. പക്ഷേ, നൽകുന്ന വാക്‌സിനെല്ലാം സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്യും,” മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സയിൽ കഴിയുന്നവർ 60,000ൽ താഴെ

60,000ൽ താഴെയാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറിൽ ഇത് ഒരു ലക്ഷത്തോട് അടുത്തായിരുന്നു. ഇതിൽ നിന്ന് 40 ശതമാനം കുറഞ്ഞു. സംസ്ഥാനത്ത് മരണ നിരക്ക് അൽപം കൂടിയിട്ടുണ്ട്. രോഗവ്യാപനം പരമോന്നതിയിലെത്തി മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷമാണ് മരണ സംഖ്യ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കാരണം വീണ്ടും രോഗവ്യാപനം കൂടിയോ എന്നറിയാൻ ദിവസങ്ങൾ കാത്തിരിക്കണം. തിരഞ്ഞെടുപ്പ് കാലത്ത് രോഗവ്യാപനം കൂടിയിട്ടില്ലെങ്കിൽ നിലവിലത്തെ ട്രെൻഡ് തുടരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ് കോവിഡ് സിൻഡ്രോമുകളെ ഗുരുതരമായി കാണമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അനന്തര അവശതകൾ അനുഭവിക്കുന്നവർ പോസ്റ്റ് കോവിഡ് സെന്ററുകളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിന്‍: ഫൈസറിന് അനുമതി നല്‍കി അമേരിക്ക

ന്യൂഡൽഹി: ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസിലും അനുമതി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) ആണ് ഫൈസര്‍ വാക്സിന് അനുമതി നല്‍കിയത്. അടുത്ത 24 മണിക്കൂറിനകം ആദ്യ ഡോസ് നല്‍കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു.

ഫൈസര്‍ വാക്‌സിന്‍ അംഗീകരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎസ്. ഫൈസര്‍ വാക്‌സിന് യുകെ, കാനഡ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ ചൊവ്വാഴ്ച ഈ വാക്‌സിന്‍ ജനങ്ങള്‍ക്കു നല്കിത്തുടങ്ങിയിട്ടുണ്ട്. ബഹ്‌റിനില്‍ കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

അമേരിക്കയില്‍ കോവിഡ് രോഗബാധ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കുത്തനെ വര്‍ധിച്ചതിനിടെയാണ് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ ഉപയോഗം അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദം എഫ്ഡിഎ നേരിട്ടിരുന്നു. വാക്‌സിന്റെ അംഗീകരിക്കുകയോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് രാജിവെക്കുകയോ ചെയ്യണമെന്ന് എഫ്ഡിഎ മേധാവി സ്റ്റീഫന്‍ ഹാനോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ നിര്‍മിച്ചത് വളരെ വേഗത്തിലായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങളെ 90 ശതമാനം പ്രതിരോധിക്കാന്‍ വാക്‌സിന് ആകുമെന്നും വാക്‌സിന് വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും വിവരം.

തിരുവനന്തപുരത്ത് 373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 373 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 529 പേര്‍ രോഗമുക്തരായി. നിലവില്‍ 3,298 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 4 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

കൊല്ലത്ത് 354 പുതിയ രോഗികൾ

കൊല്ലം ജില്ലയിൽ ഇന്ന് 354 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും, സമ്പർക്കം മൂലം 347 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 447 പേർ രോഗമുക്തി നേടി

പത്തനംതിട്ടയില്‍ 333 പേര്‍ക്ക് രോഗബാധ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 308 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 85 പേരുണ്ട്.

ആലപ്പുഴയിൽ 437 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ437 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വി ദേശത്തുനിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 416പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.425പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 47056പേർ രോഗ മുക്തരായി.4167പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 586 പേർക്ക് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 593 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 586 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 387 പേർ രോഗമുക്തരായി. പുതിയതായി 4487 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

5309 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41131 പേര്‍ കോവിഡ് ബാധിതരായി. 35712 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12998 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്

ഇടുക്കിയിൽ 123 പേർക്ക് രോഗബാധ; 114 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 123 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 114 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 7 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 2 ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശൂരിൽ 528 പുതിയ രോഗികൾ

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 528 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 570 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5778 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 139 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,187 ആണ്. 58,928 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 520 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗ ഉറവിടം അറിയാത്ത നാല് പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

പാലക്കാട് 216 പേരുടെ രോഗം ഉറവിടം വ്യക്തമല്ല

പാലക്കാട് ജില്ലയില്‍ ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 208 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 216 പേര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 8 പേര്‍ 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 285 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ ഇന്ന് 765 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 611 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേരും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളും രോഗബാധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളും വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം 611 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 73,555 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായി.

കോഴിക്കോട്ട് 763 പേര്‍ക്ക് കോവിഡ്; 619 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്.6559 പേരെ പരിശോധനക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 619 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് 233 പേർക്ക് രോഗബാധ; 320 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 320 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13132 ആയി. 11099 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 80 മരണം. നിലവില്‍ 1953 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1244 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 169 പുതിയ രോഗികൾ

കണ്ണൂർ ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 154 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ആറ് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 35323 ആയി. ഇവരില്‍ 114 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി

ഏറ്റവും കുറവ് രോഗബാധ കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 58 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 kerala news wrap december 12 updates