Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോട്ടയം ജില്ലയിൽ; മലപ്പുറം രണ്ടാമത്

ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവാണ്

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
A swab is been taken at a BMC medical facility for a Covid19 Rapid test in Mumbai. Express Photo by Amit Chakravarty 16-10-2020, Mumbai

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരത്തിൽ അധികമാണ്. 5032 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഇത് 9.00 ശതമാനത്തിന് മുകളിലായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇന്ന് കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിൽ ഇന്ന് 695 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ ഇന്ന് 694 പേർക്കും രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിൽ നൂറിൽ കുറവാണ് പുതിയ രോഗികളുടെ എണ്ണം. കാസർഗോട്ട്  77 പേർക്കും ഇടുക്കിയിൽ 73 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,732 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,82,351 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 60,521 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോട്ടയം 694, മലപ്പുറം 653, തൃശൂര്‍ 592, എറണാകുളം 415, കോഴിക്കോട് 412, പാലക്കാട് 160, കൊല്ലം 315, വയനാട് 269, തിരുവനന്തപുരം 169, ആലപ്പുഴ 226, പത്തനംതിട്ട 171, കണ്ണൂര്‍ 178, കാസര്‍ഗോഡ് 77, ഇടുക്കി 49 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 350, കൊല്ലം 269, പത്തനംതിട്ട 159, ആലപ്പുഴ 361, കോട്ടയം 460, ഇടുക്കി 72, എറണാകുളം 403, തൃശൂര്‍ 700, പാലക്കാട് 383, മലപ്പുറം 719, കോഴിക്കോട് 421, വയനാട് 125, കണ്ണൂര്‍ 158, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

31 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന്‍ നായര്‍ (70), വെഞ്ഞാറമൂട് സ്വദേശിനി നസീമ ബീവി (47), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഭാര്‍ഗവന്‍ (70), ആലപ്പുഴ ചേര്‍ത്തല സ്വദേശി രവീന്ദ്രന്‍ (74), പനവാലി സ്വദേശിനി അജിത (46), കോട്ടയം മൂലവറ്റം സ്വദേശി തങ്കച്ചന്‍ (60), കാഞ്ഞിരപ്പള്ളി സ്വദേശിനി ചന്ദ്രിക (63), വൈക്കം സ്വദേശി സുന്ദരേശന്‍ (56), മണാര്‍കാട് സ്വദേശി സാബു (55), മീനാച്ചില്‍ സ്വദേശിനി അംബുജം (59), വെള്ളൂര്‍ സ്വദേശി ബഷീര്‍ (56), ഇടുക്കി സ്വദേശിനി ഉമൈബ (55), എറണാകുളം കുറുപ്പുംപടി സ്വദേശിനി വിമല മേരി (79), പുതുവിള സ്വദേശി എന്‍.കെ. കുഞ്ഞപ്പന്‍ (44), എറണാകുളം സ്വദേശി പി.പി. വിനോദ് (49), തലക്കോട് സ്വദേശി പരീദ് അലിയാര്‍ (80), മുഴുവന്നൂര്‍ സ്വദേശിനി സൗഫി ഉമ്മര്‍ (51), തൃശൂര്‍ അന്തത്തോട് സ്വദേശി അലി (84), വടക്കേക്കാട് സ്വദേശി അഷ്‌റഫ് (52), കൈപറമ്പ് സ്വദേശിനി കല്യാണി (70), കിരാലൂര്‍ സ്വദേശിനി മീനാക്ഷി (70), എടച്ചേരി സ്വദേശിനി വലിയമ്മ (87), കോട്ടായി സ്വദേശി വേലായുധന്‍ (64), കോഴിക്കോട് അരൂര്‍ സ്വദേശി കുമാരന്‍ (68), പൂലാടിക്കുന്ന് സ്വദേശി രാഘവന്‍ (75), തച്ചംപൊയില്‍ സ്വദേശിനി ഇയ്യതുമ്മ (63), മാന്‍കാവ് സ്വദേശി മുഹമ്മദ് ബഷീര്‍ (67), വയനാട് കടല്‍മാട് സ്വദേശി കെ.എ. മാനുവല്‍ (68), കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ജാനകി (85) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2472 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

3,10,345 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,345 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,204 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,141 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1273 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു പുതിയ ഹോട്ട് സ്‌പോട്ട്

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ കരിമ്പുഴ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14) ആണ് പുതിയ ഹോട്ട് സ്‌പോട്ട്8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡ്: രാജ്യത്ത് പ്രതിദിന കേസുകള്‍ കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. തിങ്കളാഴ്ച 26,567 പേര്‍ക്കു മാത്രമാണു രോഗം സ്ഥിരീകരിച്ചത്. ജൂലൈ 10 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഞായറാഴ്ച പരിശോധന കുറഞ്ഞതാണു രോഗികളുടെ എണ്ണം താരതമ്യേന കുറയാനുള്ള കാരണം.

ഇതുവരെ 97 ലക്ഷം പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 3.83 ലക്ഷം പേരാണു ചികിത്സയിലുള്ളത്. 91.78 ലക്ഷം പേര്‍ രോഗമുക്തരായി. 385 മരണങ്ങളോടെ 1,40,958 പേര്‍ ഇതുവരെ മരിച്ചു.

ഫൈസര്‍ വാക്‌സിന്‍ വിതരണമാരംഭിച്ച് ബ്രിട്ടന്‍; ചരിത്രത്തില്‍ ഇടം നേടി മാര്‍ഗരറ്റ് കീനന്‍

കോവിഡ്-19 പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ച ബ്രിട്ടനില്‍ ആദ്യ കുത്തിവയ്പ് സ്വീകരിച്ച് തൊണ്ണൂറുകാരി. വടക്കന്‍ അയര്‍ലന്‍ഡിലെ എന്നിസ്‌കില്ലനില്‍ നിന്നുള്ള മാര്‍ഗരറ്റ് കീനനാണ് ഫൈസര്‍ കമ്പനിയുടെ വാക്‌സിന്‍ സ്വീകരിച്ചത്.

ലണ്ടന്‍ സമയം രാവിലെ 6.30നു കൊവെന്‍ട്രിയിലെ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നാണ് മാര്‍ഗരറ്റ് കീനന്‍ വാക്‌സിന്‍ സ്വീകരിച്ചത്. തനിക്കിത് നേരത്തേ കിട്ടിയ ജന്മദിന സമ്മാനമാണെന്നാണ് വാക്‌സിന്‍ സീകരിച്ചതിനെക്കുറിച്ച് അവര്‍ പറഞ്ഞത്. അടുത്തായാഴ്ചയാണ് മാര്‍ഗരറ്റിന്റെ 91-ാം ജന്മദിനം.

ഈ മാസം അവസാനത്തോടെ ബ്രിട്ടനില്‍ 40 ലക്ഷം പേര്‍ക്കു വാക്‌സിന്‍ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 80 വയസിനു മുകളിലുള്ളവര്‍ക്കും ചില ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാനും ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുമാണ് വാക്‌സിന്‍ ഡ്രൈവ് ലക്ഷ്യമിടുന്നത്.

വാക്‌സിന്‍ ഡ്രൈവ്: മൊബൈല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി

കോവിഡ്-19നെതിരായ വാക്‌സിന്‍ വ്യാപകമായി നല്‍കാന്‍ മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

”മൊബൈല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ലോകത്തിലെ ഏറ്റവും വലിയ കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുക,” മോദി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല.

കൊറോണ വൈറസ് വാക്സിനായി രാജ്യം കൂടുതല്‍ കാത്തിരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എങ്കിലും വൈറസ് പിടിപെടുന്നത് തടയുന്നതില്‍ അലംഭാവമുണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മരുന്ന് നിര്‍മാണ കമ്പനികളായ ഫൈസര്‍ ഇന്‍ക്, അസ്ട്രസെനെക പിഎല്‍സി, ഭാരത് ബയോടെക് എന്നിവ തങ്ങളുടെ കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

കോവിഡ് യോദ്ധാക്കളുടെ മക്കള്‍ക്ക് എംബിബിഎസ് സീറ്റ്

കോവിഡ് യോദ്ധാക്കളുടെ മക്കള്‍ക്കായി അനുവദിച്ച അഞ്ച് എംബിബിഎസ് സീറ്റുകളില്‍ പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (എംസിസി)യും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ നീറ്റ് യോഗ്യത നേടിയിരിക്കണം. നിര്‍ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇ)/ഡയറക്ടറേറ്റ് ഹെല്‍ത്ത് സര്‍വീസസ് (ഡിഎച്ച്എസ്) യഥാസമയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം ഡിഎംഇ /ഡിഎച്ച്എസിന് സമര്‍പ്പിക്കണം. അവര്‍, നീറ്റ് മെറിറ്റ് അനുസരിച്ചുള്ള അലോട്ട്‌മെന്റിനായി എംസിസിക്കു അപേക്ഷ കൈമാറും.

ന്യൂഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജ് (പെണ്‍കുട്ടികള്‍ക്ക് മാത്രം), എംജിഎംഎസ് വാര്‍ധ (മഹാരാഷ്ട്ര), എന്‍എസ്സിബി മെഡിക്കല്‍ കോളേജ് ജബല്‍പൂര്‍ (മധ്യപ്രദേശ്), ജെഎല്‍എന്‍ മെഡിക്കല്‍ കോളജ് അജ്മീര്‍ (രാജസ്ഥാന്‍), ഗവ. മെഡിക്കല്‍ കോളജ് ഹല്‍ദ്വാനി (ഉത്തരാഖണ്ഡ്) എന്നിവടങ്ങളിലാണു പ്രവേശനം ലഭിക്കുക. അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്സൈറ്റായ nta.ac.in ല്‍ ലഭിക്കാം.

തിരുവനന്തപുരത്ത് 272 പേര്‍ക്ക് കോവിഡ്; 350 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 272 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 350 പേര്‍ രോഗമുക്തരായി. നിലവില്‍ 3,819 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 169 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ആറുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,689 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 31,435 പേര്‍ വീടുകളിലും 110 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,415 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

പത്തനംതിട്ടയിൽ 60 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 204 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 60 പേരുണ്ട്.

ആലപ്പുഴയിൽ 226 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ 241 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 226 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 361 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 45811 പേർ രോഗ മുക്തരായി. 4096 പേർ ചികിത്സയിൽ ഉണ്ട്.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോട്ടയത്ത്

കോട്ടയം ജില്ലയില്‍ പുതിയതായി 695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 694 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി.

രോഗം ബാധിച്ചവരില്‍ 333 പുരുഷന്‍മാരും 292 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 460 പേർ രോഗമുക്തരായി. പുതിയതായി 5685 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

4805 പേരാണ് നിലവിൽ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 39365 പേര്‍ കോവിഡ് ബാധിതരായി.

എറണാകുളം ജില്ലയിൽ ഇന്ന് 528 പേർക്ക് രോഗം സ്ഥിരീകരിച്ചു

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 415 പേർ, രോഗ ഉറവിടമറിയാത്ത104 പേർ, വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേർ എന്നിവർ ഇതിലുൾപ്പെടുന്നു. ഇന്ന് 403 പേർ രോഗ മുക്തി നേടി.

ഇന്ന് 1211 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 620 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6960 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ 625 പേര്‍ക്ക്കോവിഡ്; 700 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരീകരിച്ചു. 700 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 592 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 21 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 63,483 ആണ്. 56,750 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പാലക്കാട് ജില്ലയില്‍ 328 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 328 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 160 പേർ, 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 6 പേർ എന്നിവർ ഉൾപ്പെടും. 383 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 694 പേർക്ക് രോഗബാധ; 719 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 694 പേർക്കാണ്. ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവർ 719 പേരാണ്. ഇതുവരെ ജില്ലയില്‍ 70,931 പേർ രോഗമുക്തരായി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 653 പേർ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. രോഗ ഉറവിടമറിയാത്തവർ 26 പേരാണ്.

കോഴിക്കോട്ട് 451 പുതിയ രോഗികൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 451 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏട്ടുപേര്‍ക്ക് പോസിറ്റീവായി. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 415 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6436 പേരെ പരിശോധനക്ക് വിധേയരാക്കി. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ 421 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വയനാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 280 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12407 ആയി. 10404 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 76 മരണം. നിലവില്‍ 1927 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1185 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 207 പേര്‍ക്ക് കോവിഡ്

കണ്ണൂർ ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 191 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസര്‍ഗോട്ട് 79 പേര്‍ക്ക് കോവിഡ്, 161 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 77 പേര്‍ക്കും ഇതരസംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നുമെത്തിയ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap december 08 updates

Next Story
കോതമംഗലം ചെറിയപ്പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതിOrthodox Church, ഓർത്തഡോക്സ് സഭ, jacobite church, യാക്കോബായ സഭ, kothamangalam church, കോതമംഗലം പള്ളി,, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com