Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

പുതിയ രോഗികളുടെ എണ്ണം കുറവ്; പോസിറ്റിവിറ്റി നിരക്ക് കൂടി

മലപ്പുറം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത്

Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത്  നാലായിരത്തിൽ കുറവ് കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. ഇന്ന് 3272 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  രോഗബാധ മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 9.69 ആണ്. ഞായറാഴ്ച ഇത് 9.21 ആയിരുന്നു. ശനിയാഴ്ച 9.67 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2859 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറം ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. 541 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. മറ്റെല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വയനാട്, കാസർഗോഡ് ജില്ലകളിൽ നൂറിൽ കുറവാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വയനാട് ജില്ലയിൽ 63 പേർക്കും, കാസര്‍ഗോഡ് ജില്ലയിൽ 44 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തോടെ 59,467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,77,616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2859 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 7, കോഴിക്കോട് 6, തിരുവനന്തപുരം 4, പാലക്കാട് 3, തൃശൂര്‍ 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 33,758 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,42,364 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം 514, കോഴിക്കോട് 362, തൃശൂര്‍ 295, കൊല്ലം 287, ആലപ്പുഴ 277, എറണാകുളം 203, തിരുവനന്തപുരം 179, കോട്ടയം 199, പാലക്കാട് 93, കണ്ണൂര്‍ 117, ഇടുക്കി 137, പത്തനംതിട്ട 99, വയനാട് 58, കാസര്‍ഗോഡ് 39 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 297, കൊല്ലം 329, പത്തനംതിട്ട 171, ആലപ്പുഴ 312, കോട്ടയം 354, ഇടുക്കി 119, എറണാകുളം 354, തൃശൂര്‍ 563, പാലക്കാട് 323, മലപ്പുറം 864, കോഴിക്കോട് 571, വയനാട് 150, കണ്ണൂര്‍ 234, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

23 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരുമംകോട് സ്വദേശിനി ലളിതാമ്മ (71), ആനയറ സ്വദേശി വിശ്വന്‍ (72), ചിറയിന്‍കീഴ് സ്വദേശി ഗോപിനാഥന്‍ നായര്‍ (75), പേട്ട സ്വദേശിനി ഉദയ ടി നായര്‍ (59), കൊല്ലം വിളക്കുടി സ്വദേശിനി പൊടിപ്പെണ്ണ് (80), പാണ്ടിത്തിട്ട സ്വദേശി കെ. പാപ്പച്ചന്‍ (75), ആലപ്പുഴ ചേര്‍ത്തല സ്വദേശി ഭാസ്‌കരന്‍ (80), കലവൂര്‍ സ്വദേശി ജോസഫ് (78), മുഹമ്മ സ്വദേശിനി അമ്മിണി (83), കോട്ടയം വൈക്കം സ്വദേശി രാജന്‍ (65), കുടമാളൂര്‍ സ്വദേശി പിപി ഗോപി (72), തൃശൂര്‍ മെഡിക്കല്‍ കോളേജ് സ്വദേശി ശങ്കരന്‍ (84), തളിക്കുളം സ്വദേശി ഉണ്ണികൃഷ്ണന്‍ (60), പതിയാരം സ്വദേശി ശങ്കരന്‍കുട്ടി (75), ഇരിങ്ങാലക്കുട സ്വദേശി രാഘവന്‍ (88), മലപ്പുറം നിലമ്പൂര്‍ സ്വദേശിനി അയിഷക്കുട്ടി (75), അമരമ്പലം സ്വദേശിനി കുഞ്ഞാത്തു (72), പടന്തറ സ്വദേശി ഉണ്ണിമൊയ്തീന്‍ (78), കോഴിക്കോട് പുതിയങ്ങാടി സ്വദേശി വാസുദേവന്‍ (69), കോടഞ്ചേരി സ്വദേശി കുഞ്ഞാലി (85), പന്തീരന്‍കാവ് സ്വദേശി ഇസ്മായില്‍ (70), കറുവംപൊയില്‍ സ്വദേശിനി അയിഷാമ്മ (84), ഫറൂഖ് കോളേജ് സ്വദേശി ശ്രീനിവാസന്‍ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2441 ആയി.

3,09,887പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,887 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,304 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,583 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1353 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതിയ മൂന്ന് ഹോട്ട്സ്പോട്ടുകൾ

ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ താമരക്കുളം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (11), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 255 പേര്‍ക്ക് കോവിഡ്; 297 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 255 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 297 പേര്‍ രോഗമുക്തരായി. നിലവില്‍ 3,899 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ നാലുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

പത്തനംതിട്ടയിൽ 115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതും, അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 115 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്

എറണാകുളത്ത് പുതിയ രോഗികൾ 278; രോഗ ഉറവിടം അറിയാത്തവർ 64 പേർ

എറണാകുളം ജില്ലയിൽ ഇന്ന് 278 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 203 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 64 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 354 പേർ രോഗ മുക്തി നേടി.

ഇന്ന് 603 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2903 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3519 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ 304 പേര്‍ക്ക് കോവിഡ്, 563 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 563 പേര്‍ രോഗമുക്തരായി. ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 295 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6355 ആണ്. തൃശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 62,858 ആണ്. 56,050 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പാലക്കാട് ജില്ലയില്‍ 202 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 104 പേർ, 3 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2 പേർ എന്നിവർ ഉൾപ്പെടും. 323 പേര്‍ രോഗമുക്തി നേടി.

രോഗബാധ കൂടുതൽ മലപ്പുറം ജില്ലയിൽ

മലപ്പുറം ജില്ലയില്‍ ഇന്ന് 541പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 864 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 514 പേർ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്.

7,074 പേർ ജില്ലയിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നു. 70,212 പേർ ഇതുവരെ ജില്ലയില്‍ രോഗമുക്തരായി.

കോഴിക്കോട്ട് 383 പുതിയ രോഗികൾ

ജില്ലയില്‍ ഇന്ന് 383 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3186 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 571 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ പുതിയ രോഗികൾ നൂറിൽ കുറവ്

വയനാട് ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12123 ആയി. 10279 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 76 മരണം. നിലവില്‍ 1768 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1083 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും , ഇതരസംസ്ഥാനത്ത് നിന്നെത്തി നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കോവിഡ് കേസുകൾ: പോയവാരം മുൻപിൽ കേരളം

ന്യൂഡൽഹി: കഴിഞ്ഞ രണ്ടുമാസത്തിലേറെയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. നാല് ലക്ഷത്തിൽ താഴെ മാത്രമാണ് സജീവ കേസുകൾ. രാജ്യത്ത് 3.96 ലക്ഷം സജീവ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ മൂന്നാം വാരത്തിൽ ഇത് 10.17 ലക്ഷമായിരുന്നു.

പോയവാരം രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാന കേരളമാണ്. എന്നാൽ കേരളത്തിൽ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. ഡൽഹിയിൽ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം കുറവാണ്.

ഒരു മാസത്തോളം പ്രതിദിനം 6,000 ൽ അധികം കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ഡൽഹിയിൽ ഇപ്പോൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 3,000 മുതൽ 4,000 വരെയായി കുറഞ്ഞു. വാസ്തവത്തിൽ, ഞായറാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് ഏകദേശം 2,700 കേസുകൾ മാത്രമാണ്, ഒന്നര മാസത്തിനിടെ ഇതാദ്യമായി ഈ സംഖ്യ 3,000 ത്തിൽ താഴെയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഡൽഹിയിൽ സജീവമായ കേസുകൾ പതിനായിരത്തിലധികം കുറഞ്ഞു.

നവംബർ രണ്ടാം പകുതിയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, അല്ലെങ്കിൽ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി.

രാജ്യത്ത് 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി കോവിഡ്

രാജ്യത്ത് 32,981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,573 ആയി.

നിലവില്‍ രാജ്യത്ത് 3,96,729 സജീവ കേസുകളാണുള്ളത്. 39,109 പേര്‍ കൂടി കോവിഡ് മുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap december 07 updates

Next Story
കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളിHigh Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express