Latest News

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും

ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കാസർഗോട്ടാണ് ഏറ്റവും കുറവ്

കേരളത്തിൽ ഇന്ന് 4777 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ഇന്ന് കുറവാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.  സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസവും 5000ൽ കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5217  പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞതിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇന്ന് കുറവുണ്ടാവുകയും ചെയ്തു എന്നത് ആശ്വാസകരമാണ്.  ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് കുറവാണ് ഇത്. ശനിയാഴ്ച 9.67 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വെള്ളിയാഴ്ച ഇത് 9.95 ആയിരുന്നു.

ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 664 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസർഗോട്ടാണ് ഏറ്റവും കുറവ്. 75  പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 60,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,72,911 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് 4 വീതം, പത്തനംതിട്ട, പാലക്കാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 51,893 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,08,606 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം 623, കോഴിക്കോട് 534, തൃശൂര്‍ 461, എറണാകുളം 360, കോട്ടയം 386, കൊല്ലം 378, തിരുവനന്തപുരം 204, പാലക്കാട് 178, ആലപ്പുഴ 256, കണ്ണൂര്‍ 176, വയനാട് 201, പത്തനംതിട്ട 146, ഇടുക്കി 145, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 377, കൊല്ലം 336, പത്തനംതിട്ട 172, ആലപ്പുഴ 468, കോട്ടയം 613, ഇടുക്കി 64, എറണാകുളം 685, തൃശൂര്‍ 270, പാലക്കാട് 397, മലപ്പുറം 852, കോഴിക്കോട് 599, വയനാട് 80, കണ്ണൂര്‍ 197, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

28 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര്‍ സ്വദേശി ഗോപകുമാര്‍ (49), തിരുമുള്ളവാരം സ്വദേശി ഗോപന്‍ (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന്‍ (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കല്‍ സ്വദേശി മംഗളാനന്ദന്‍ (67), കോട്ടയം മീനാച്ചില്‍ സ്വദേശി അബ്ദുള്‍ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രന്‍ (62), തോപ്പുംപടി സ്വദേശി കെ.ജി. നോര്‍ബര്‍ട്ട് (80), തിരുവള്ളൂര്‍ സ്വദേശി രാജന്‍ (74), തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഫാത്തിമ ബീവി (77), പറപ്പൂക്കര സ്വദേശി കുട്ടന്‍ (72), പറവട്ടി സ്വദേശിനി ഫാത്തിമ (88), മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ് (82), എആര്‍ നഗര്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ (63), അക്കാപറമ്പ് സ്വദേശി മരക്കാര്‍ (83), കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലന്‍ (71), ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ (68), കുതിരവട്ടം സ്വദേശി മണി (65), വെസ്റ്റ് ഹില്‍ സ്വദേശിനി ശാന്ത (82), പെരുവണ്ണാമുഴിപ്പ് സ്വദേശിനി ജാനകി (69), വടകര സ്വദേശി അസീസ് (62), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പവിത്രന്‍ (60), കാടാച്ചിറ സ്വദേശിനി സി.കെ. അയിഷ (68), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (77), കാസര്‍ഗോഡ് തെക്കില്‍ സ്വദേശി കണ്ണന്‍ (68), സെറാമിക് റോഡ് സ്വദേശിനി നഫീസ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2418 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

3,14,400 പേര്‍ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,400 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,469 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1643 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതിയ മൂന്ന് ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 17, 19), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ ചാലിശേരി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 345 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 345 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 377 പേര്‍ രോഗമുക്തരായി. നിലവില്‍ 3,948 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 204 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.

കൊല്ലത്ത് 380 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 380 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 378 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 336 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്തവർ 49 പേർ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരും, ഒന്‍പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 183 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്.

ആലപ്പുഴയിൽ 256 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 256 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 468 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 45138 പേർ രോഗ മുക്തരായി. 4241 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 387 പേർക്ക് കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 387 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 4004 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 177 പുരുഷന്‍മാരും 162 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 613 പേർ രോഗമുക്തരായി. 4729 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇടുക്കിയിൽ 157 പുതിയ രോഗികൾ

ഇടുക്കി ജില്ലയിൽ ഇന്ന് 157 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 34 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്

എറണാകുളത്ത് 474 പുതിയ രോഗികൾ; ഉറവിടമറിയാത്തവർ 107 പേർ

എറണാകുളം ജില്ലയിൽ ഇന്ന് 474 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 360 പേരും ഉറവിടമറിയാത്തവർ 107പേരുമാണ്. ഇന്ന് 685 പേർ രോഗ മുക്തി നേടി. ഇന്ന് 1200 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2593 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

തൃശ്ശൂരില്‍ 476 പേര്‍ക്ക് രോഗബാധ, 270 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 476 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 270 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6617 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.

ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 461 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

പാലക്കാട് 341 പേര്‍ക്ക് കോവിഡ്; 397 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 178 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 149 പേർ, 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 12 പേർ എന്നിവർ ഉൾപ്പെടും. 397 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 664 പേർക്കാണ്. 852 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 623 പേരാണ്. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 12 പേരാണ്.

കോഴിക്കോട്ട് 561 പുതിയ രോഗികൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 561 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്.4202 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 599 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 213 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 80 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12060 ആയി. 10129 പേര്‍ ഇതുവരെ രോഗമുക്തരായി.  നിലവില്‍ 1853 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത് 223 പേര്‍ക്ക്

കണ്ണൂർ ജില്ലയില്‍ ഇന്ന് 223 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 212 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും മൂന്ന് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച 75 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 72 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

രാജ്യത്ത് 24 മണിക്കൂറിനിടെ 36,011 പേർക്കുകൂടി കോവിഡ്; നാല് ലക്ഷത്തിലധികം പേർ ചികിത്സയിൽ

ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,011 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 96,44,222 ആയി. വരും ദിവസങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം ഒരു കോടിയിലെത്തും.

കോവിഡ് ബാധിച്ച് 482 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,40,182 ആയി. 4,03,248 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതേ സമയം 91,00,792 പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ

ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. യുകെയിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെയാണ് ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചിരിക്കുന്നത്. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.

പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം അനുമതി നൽകിയാലും വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap december 06 updates

Next Story
Kerala Bhagyamithra BM 1 Lottery Result Live Updates: ഭാഗ്യമിത്ര നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാംkerala lottery, kerala lottery results, kerala lottery result 2020, kerala bhagyamithra lottery, kerala bhagyamithra lottery results, kerala bhagyamithra lottery result, kerala bhagyamithra lottery prize, kerala bhagyamithra lottery prize money, kerala bhagyamithra lottery monthly, kerala bhagyamithra lottery, kerala lottery news, kerala lottery result, Bhagyamithra monthly lottery, Bhagyamithra monthly lottery price, Bhagyamithra monthly lottery results, Bhagyamithra lottery, Bhagyamithra lottery rate, Bhagyamithra lottery price, Bhagyamithra lottery draw date, kerala Bhagyamithra result, kerala Bhagyamithra lottery result, kerala lottery results Bhagyamithra, Bhagyamithra result, ഭാഗ്യമിത്ര ലോട്ടറി, ഭാഗ്യമിത്ര നറുക്കെടുപ്പ്, ഭാഗ്യമിത്ര നവംബർ 2020, ഭാഗ്യമിത്ര November 2020 result, ഭാഗ്യമിത്ര result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com