തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് മുൻ ദിവസത്തെ (ഡിസംബർ-4, വെള്ളി) അപേക്ഷിച്ച് കോവിഡ് രോഗബാധയിൽ നേരിയ വർധനവുണ്ട്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുൻ ദിവസത്തേക്കാളും കുറവാണ്. ഇന്ന് 5848 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഇത് 5718 പേർക്കായിരുന്നു. ആരോഗ്യ വകുപ്പിന്റെ ഇന്നത്തെ വിവരങ്ങൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം 9.95 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 57,456 പരിശോധനകളായിരുന്നു അന്ന് നടത്തിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മുൻ ദിവസത്തെ അപേക്ഷിച്ച് ഈ നിരക്കുകളിലും സംസ്ഥാനത്ത് വർധനവുണ്ടായി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 4991 പേരായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ, 572 പേരായിരുന്നു സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാതിരുന്നവർ. സമ്പർക്ക രോഗബാധയും, ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതലായത് ആശയുയർത്തുന്ന കാര്യമാണ്.
മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാൾ സ്ഥിരീകരിച്ചത്. 920 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസർഗോട്ടാണ് രോഗബാധ ഏറ്റവും കുറവ്. 112 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Kerala Covid-19 Wrap- സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്
കേരളത്തിൽ ഇന്ന് 5848 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 5820 പേർ രോഗമുക്തി നേടി. ഇതോടെ 61,393 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,67,694 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂര്‍ 6 വീതം, തൃശൂര്‍, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
24 മണിക്കൂറിനിടെ 60,503 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 65,56,713 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- മലപ്പുറം – 920
- കോഴിക്കോട് – 688
- എറണാകുളം – 655
- കോട്ടയം – 567
- തൃശൂര്‍ – 536
- കൊല്ലം – 405
- പാലക്കാട് – 399
- ആലപ്പുഴ – 365
- തിരുവനന്തപുരം – 288
- കണ്ണൂര്‍ – 280
- വയനാട് – 258
- പത്തനംതിട്ട – 208
- ഇടുക്കി – 157
- കാസര്‍ഗോഡ് – 112
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- മലപ്പുറം–880
- കോഴിക്കോട്– 645
- എറണാകുളം– 509
- കോട്ടയം –561
- തൃശൂര്‍– 518
- കൊല്ലം– 400
- പാലക്കാട്– 198
- ആലപ്പുഴ– 338
- തിരുവനന്തപുരം– 195
- കണ്ണൂര്‍– 244
- വയനാട്– 246
- പത്തനംതിട്ട– 173
- ഇടുക്കി– 121
- കാസര്‍ഗോഡ്– 109
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം– 337
- കൊല്ലം– 410
- പത്തനംതിട്ട– 268
- ആലപ്പുഴ– 551
- കോട്ടയം– 588
- ഇടുക്കി –88
- എറണാകുളം– 492
- തൃശൂര്‍– 590
- പാലക്കാട്– 405
- മലപ്പുറം– 1023
- കോഴിക്കോട്– 460
- വയനാട് –148
- കണ്ണൂര്‍– 288
- കാസര്‍ഗോഡ്– 172
32 മരണങ്ങൾ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2390 ആയി.
തിരുവനന്തപുരം വേങ്കമല സ്വദേശിനി വാസന്തി (60), കല്ലമ്പലം സ്വദേശി സെല്‍വരാജ് (51), പൂന്തുറ സ്വദേശി ഷാഹുല്‍ ഹമീദി (64), കൊല്ലം പോരുവഴി സ്വദേശിനി റംല (46), പത്തനംതിട്ട പരുമല സ്വദേശിനി ചെല്ലമ്മാള്‍ (69), കോട്ടയം കോരതോട് സ്വദേശി റെജിമോന് (57), എറണാകുളം കോതമംഗലം സ്വദേശിനി ആനി ജോസഫ് (70), എറണാകുളം പഴങ്ങാട് സ്വദേശി കെ.എ. ജോസഫ് (82), കടക്കനാട് സ്വദേശി കെ.വി. പത്രോസ് (65), അയ്യമ്പുഴ സ്വദേശി കെ.പി. വര്‍ഗീസ് (65), പള്ളിക്കര സ്വദേശിനി നിതി വര്‍ക്കി (88), തൃശൂര്‍ അമ്മാടം സ്വദേശി ജോസ് (65), ചിറ്റിലപ്പിള്ളി സ്വദേശി സുബ്രഹ്മണ്യന് (84), എരുമപ്പെട്ടി സ്വദേശി രവീന്ദ്രന് (65), രാമവര്‍മ്മപുരം സ്വദേശിനി വിജി ഓമന (56), വെള്ളക്കല്‍ സ്വദേശി ഉണ്ണികൃഷ്ണന് മേനോന് (77), കൂര്‍ക്കാഞ്ചേരി സ്വദേശിനി ഷഹീദ (69), കീലേപാടം സ്വദേശി രാമകൃഷ്ണന് (78), ചാവക്കാട് സ്വദേശി അസൈനാര്‍ (70), വാഴനി സ്വദേശി ജോണ്‍ (60), കോട്ടപ്പടി സ്വദേശിനി ജിനി (33), പാലക്കാട് മുതുതല സ്വദേശി മണികണ്ഠന് (52), മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ഉമ്മചുട്ടി (66), പള്ളിക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (62), കോഴിക്കോട് വേളം സ്വദേശി അബ്ദുറഹ്മാന് (72), താമരശേരി സ്വദേശിനി പാത്തുമ്മ (85), കാരപറമ്പ് സ്വദേശി ബാലകൃഷ്ണന് (77), വടകര സ്വദേശി അബ്ദുള്ള (88), വടകര സ്വദേശി ഉമ്മര്‍ കുട്ടി (70), വയനാട് പാലമുക്ക് സ്വദേശി അമ്മദ് (60), കണ്ണൂര്‍ പാലേരി സ്വദേശിനി കുഞ്ഞിപാത്തു (60), പയ്യന്നൂര്‍ സ്വദേശി അബ്ദുള്ള (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
3,15,024 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,024 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,962 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,062 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1721 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് പുതിയ 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ദേവികുളം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), വയനാട് ജില്ലയിലെ തറിയോട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 288 പേര്‍ക്കു കൂടി കോവിഡ്; ചികിത്സയിൽ കഴിയുന്നത് 3,980 പേർ
തിരുവനന്തപുരത്ത് ഇന്ന് 288 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 337 പേര് രോഗമുക്തരായി. നിലവില്‍ 3,980 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 195 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഏഴുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
കൊല്ലത്ത് 405 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കൊല്ലം ജില്ലയിൽ ഇന്ന് 405 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 400 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും, 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 410 പേർ രോഗമുക്തി നേടി. കൊല്ലം പോരുവഴി സ്വദേശിനി റംല (46) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
പത്തനംതിട്ടയിൽ 190 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശത്തുനിന്നു വന്നവരും, 12 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 190 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 44 പേരുണ്ട്.
ആലപ്പുഴയിൽ 365 പേർക്ക് കോവിഡ്
ഇന്ന് ആലപ്പുഴ ജില്ലയിൽ 365 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 338 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 27 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 551 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 44670 പേർ രോഗ മുക്തരായി. 4437 പേർ ചികിത്സയിൽ ഉണ്ട്.
കോട്ടയത്ത് 567 പുതിയ രോഗികൾ; 4960 പേർ ചികിത്സയിൽ
കോട്ടയം ജില്ലയില്‍ 567 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 561 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 5568 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചത് 157 പേർക്ക്
ഇടുക്കി ജില്ലയിൽ ഇന്ന് 157 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 34 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
588 പേർ ഇന്ന് രോഗമുക്തരായി. 4960 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38089 പേര് കോവിഡ് ബാധിതരായി. 33024 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11412 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
എറണാകുളത്ത് 665 പുതിയ രോഗികൾ; ഉറവിടമറിയാത്തവർ 147 പേർ
എറണാകുളം ജില്ലയിൽ ഇന്ന് 665 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 509 പേരും ഉറവിടമറിയാത്തവർ 147 പേരുമാണ്. ഇന്ന് 492 പേർ രോഗ മുക്തി നേടി. ഇന്ന് 1347 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1827 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
തൃശ്ശൂരില്‍ 536 പേര്‍ക്ക് രോഗബാധ;590 പേര്‍ക്ക് രോഗമുക്തി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 536 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര് രോഗമുക്തരായി. സമ്പര്‍ക്കം വഴി 518 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 62,078 ആണ്. 55,217 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
പാലക്കാട് 399 പേര്‍ക്ക് കോവിഡ്; ഉറവിടം അറിയാത്തവർ 193 പേർ
പാലക്കാട് ജില്ലയില്‍ ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 198 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 193 പേർ,4 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 4 പേർ എന്നിവർ ഉൾപ്പെടുന്നു. 405 പേര് രോഗമുക്തി നേടി.
കൂടുതൽ രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്
മലപ്പുറം ജില്ലയില്‍ ഇന്ന് 1,023 പേര് കോവിഡ് രോഗ വിമുക്തരായതായി. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 68,496 ആയി. അതേസമയം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 920 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 880 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 31 പേര്‍ക്ക് ഉറവിടമറിയാതെയും രോഗം ബാധിച്ചു. രോഗബാധിതരില്‍ നാല് പേര് വിദേശത്ത് നിന്നെത്തിയവരും മറ്റ് രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
കോഴിക്കോട്ട് പുതിയ രോഗികൾ 688; രോഗമുക്തി 460 പേര്‍ക്ക്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 688 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ആറ് പേര്‍ക്കാണ് വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാല് പേര്‍ക്കും പോസിറ്റീവ് ആയി. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 28 ഉം സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 650 ആണ്.
460 പേര് കൂടി ഇന്ന് രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1875 പേര് ഉള്‍പ്പെടെ ജില്ലയില്‍ 27200 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,75,003 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
വയനാട് ജില്ലയിൽ 259 പേര്‍ക്ക് കോവിഡ്; എല്ലാവർക്കും ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
വയനാട് ജില്ലയില്‍ ഇന്ന് 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 148 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11847 ആയി. 10050 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1722 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 971 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കണ്ണൂരിൽ പുതിയ രോഗികൾ 280; രോഗമുക്തി 292 പേര്‍ക്ക്
കണ്ണൂർ ജില്ലയില്‍ 280 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 265 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 292 പേര് ശനിയാഴ്ച രോഗമുക്തി നേടി.
ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്
കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 112 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 184 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.